Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രീയത്തിന് പുറമേ ജീവിക്കാനുള്ള വക അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് എനിക്ക് അഭിമാനമുള്ള കാര്യമെന്ന് അരിതാ ബാബു; പ്രസ്താവന പിൻവലിക്കണമെന്ന് ചെന്നിത്തല; ഉറച്ചു നിൽക്കുന്നുവെന്ന് ആരിഫും; പാൽക്കാരി മത്സരിക്കേണ്ടത് പാൽ സൊസൈറ്റി തെരഞ്ഞെടുപ്പിലോ? ഈ വിവാദം തകർക്കുന്നത് കായംകുളത്തെ പ്രതിഭയുടെ ജയ സാധ്യതയേയോ?

രാഷ്ട്രീയത്തിന് പുറമേ ജീവിക്കാനുള്ള വക അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് എനിക്ക് അഭിമാനമുള്ള കാര്യമെന്ന് അരിതാ ബാബു; പ്രസ്താവന പിൻവലിക്കണമെന്ന് ചെന്നിത്തല; ഉറച്ചു നിൽക്കുന്നുവെന്ന് ആരിഫും; പാൽക്കാരി മത്സരിക്കേണ്ടത് പാൽ സൊസൈറ്റി തെരഞ്ഞെടുപ്പിലോ? ഈ വിവാദം തകർക്കുന്നത് കായംകുളത്തെ പ്രതിഭയുടെ ജയ സാധ്യതയേയോ?

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: തനിക്കെതിരായി ആലപ്പുഴ എംപി എ എം ആരിഫ് നടത്തിയ പ്രസ്താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് അദ്ദേഹം അപമാനിച്ചത്- അരിത പറയുന്നു. എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരായ പരാമർശം പിൻവലിക്കില്ലെന്ന് എ.എം ആരിഫ് എംപിയും തിരിച്ചടിച്ചു. പാരാബ്ധം വോട്ടാക്കാനുള്ള ശ്രമത്തെയാണ് വിമർശിച്ചതെന്ന് എം എം ആരിഫ് പറഞ്ഞു.

മുമ്പ് പാട്ടുപാടി വോട്ട് ചെയ്ത് ആലത്തുരിലെ ലോക്‌സഭാ സ്ഥാനാർത്ഥിയെ ഐഡിയാ സ്റ്റാർ സിംഗർ മത്സരമല്ലെന്ന് കളിയാക്കിയാണ് സിപിഎം നേരിട്ടത്. സാധാരണ ചുറ്റുപാടിൽ നിന്നുള്ള രമ്യാ ഹരിദാസിനെ കളിയാക്കിയത് സിപിഎമ്മിന് പിന്നീട് വലിയ ദോഷം ചെയ്യുകയും ചെയ്തു. സിപിഎമ്മിൽ ആലപ്പുഴയിലെ വിഭാഗീയത അതിപ്രശസ്തമാണ്. ഈ വിഭാഗിയതയിൽ ഏറെ നഷ്ടമുണ്ടായ യു പ്രതിഭയാണ് കായംകളത്തെ സിപിഎം സ്ഥാനാർത്ഥി. പ്രതിഭയെ തോൽപ്പിക്കാനുള്ള ഗൂഡ നീക്കമാണോ ആരിഫിന്റെ പ്രസ്താവനയെന്ന സംശയവും സജീവമാണ്. ഇത്തരം ചർച്ചകൾ നടക്കുന്നതിനിടെ തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആരിഫ് വീണ്ടും വ്യക്തമാക്കുകയും ചെയ്തു.

''ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എംപി. ഞാനുൾപ്പടെയുള്ളവരുടെ ജനപ്രതിനിധിയാണ്. എന്നെ മാത്രമാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ അപമാനിച്ചത്, അവഹേളിച്ചത്. രാഷ്ട്രീയത്തിൽ നിൽക്കുന്ന പലർക്കും അതൊരു വരുമാനമാർഗം കൂടിയായിരിക്കാം. പക്ഷേ രാഷ്ട്രീയം എനിക്ക് സേവനമാണ്. രാഷ്ട്രീയത്തിന് പുറമേ എനിക്ക് ജീവിക്കാനുള്ള വക ഞാൻ അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് എനിക്ക് അഭിമാനമുള്ള കാര്യമാണ്. ഈ പരാമർശം മാനസികമായി എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ്'', എന്ന് അരിത ബാബു.

കായംകുളത്ത് നടന്ന വനിതാ സംഗമത്തിലായിരുന്നു ആരിഫിന്റെ വിവാദപരാമർശം. അഡ്വ. യു പ്രതിഭ എംഎൽഎയാണ് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു അരിതയുടെ ജോലിയെ ചൂണ്ടിക്കാട്ടി ആരിഫ് പ്രസംഗിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ആരിഫിന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരായ പരാമർശം പിൻവലിക്കില്ലെന്ന് എ.എം ആരിഫ് എംപി പ്രാരാബ്ധം വോട്ടാക്കാനുള്ള ശ്രമത്തെയാണ് വിമർശിച്ചതെന്ന് എം എം ആരിഫ് പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി പാൽ വിറ്റ് ഉപജീവനം നടത്തുന്ന ആളാണ്. അത് ഒരു മാനദണ്ഡമായി സ്ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെടണമെന്ന് യു.ഡി.എഫ് പ്രചരിപ്പിക്കുന്നത് ശരിയാണോ എന്നാണ് എന്റെ ചോദ്യം. അങ്ങനെയെങ്കിൽ തൊട്ടടുത്ത ഹരിപ്പാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ലോട്ടറി വിറ്റ് ഉപജീവനം നടത്തിയ ആളാണ്, ചായക്കടയിൽ ചായ അടിച്ചുകൊടുത്ത ആളാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കിൽ സഖാവ് സജിലാലിന് വോട്ട് ചെയ്യാൻ യു.ഡി.എഫ് പറയുമോ? ആരിഫ് ചോദിച്ചു. പ്രാരാബ്ദം പറഞ്ഞ അരിത വോട്ട് ചോദിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇത്തരം ചുറ്റുപാടിൽ വളർന്ന ആരിത മികച്ച മാതൃകയാണെന്ന് മാധ്യമങ്ങലാണ് റിപ്പോർട്ട് ചെയ്തത്.

'പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാൻ ശ്രമിക്കുന്ന രീതിയെയാണ് താൻ വിമർശിച്ചത്. അല്ലാതെ തൊഴിലാളികളെയല്ല. ഇല്ലാത്ത വ്യാഖ്യാനം എന്തിനാണ് കൊടുക്കുന്നതെന്നാണ് ആരിഫിന്റെ ചോദ്യം. കായംകുളം എംഎൽഎ പ്രതിഭയുടെ പ്രവർത്തനം വിലയിരുത്തണം. അതിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണം. വിമർശിക്കണം. അല്ലാതെ പ്രതിഭക്കെതിരെ മത്സരിക്കുന്നത് ഒരു ക്ഷീരകർഷകയായതുകൊണ്ട് അതാണ് അർഹതയുടെ മാനദണ്ഡം എന്ന് അവതരിപ്പിക്കുന്നതിനെയാണ് വിമർശിച്ചത്' ആരിഫ് വിശദീകരിച്ചു. ആരിഫ് നിലപാടിൽ ഉറച്ചു നിൽക്കുന്നതോടെ അരിതയ്‌ക്കെതിരായ വാക്കുകളും ചർച്ചകളിൽ നിറയുകയാണ്.

തന്റെ ജീവിത സാഹചര്യത്തെ പരിഹസിച്ച എ.എം ആരിഫിന് മറുപടിയുമായി കായംകുളത്തെ അരിതാ ബാബു രംഗത്തു വന്നിരുന്നു. പരാമർശം വേദനാജനകമെന്ന് അരിതാ ബാബു പ്രതികരിച്ചു. എം.എം ആരിഫിന്റെ പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണ്. ഒരു ജനപ്രതിനിധിയുടെ നാവിൽ നിന്ന് ഇത്തരം പരാമർശമുണ്ടായത് വേദനാജനകമെന്നും അരിത പറഞ്ഞു. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു. അരിതാ ബാബുവിനെ അധിക്ഷേപിച്ച എ.എം ആരീഫ് എംപി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അരിത പാൽ സൊസൈറ്റിയിലേക്കല്ല മൽസരിക്കുന്നതെന്ന് ഓർക്കണമെന്നായിരുന്നു ആരിഫ് വാക്കുകൾ. ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, പ്രാരാബ്ദമാണ് മാനദണ്ഡമെങ്കിൽ അതു പറയണമെന്നുമാണ് എഎം ആരിഫ് പ്രസംഗിക്കുന്നത്. കയ്യടിയോടെ ഈ പരിഹാസം ആസ്വദിക്കുന്നവരെയും കാണാം. വിഡിയോ പുറത്തുവന്നതോടെ വലിയ രോഷമാണ് ഉയരുന്നത്. നേരത്തെ അരിതക്കെതിരെ കറവക്കാരി എന്ന് വിളിച്ച് സൈബർ ആക്രമണവും നടന്നിരുന്നു. ഇതിന് പിന്നാലെ വീടിന് നേരേ നടന്ന ആക്രമണവും ചർച്ചയായി. ഇതിന് പിന്നാലെയാണ് എംപി തന്നെ ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP