Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രചാരണത്തിന് പുതിയ തന്ത്രവുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ കോളനികളിൽ നിന്നും നഗരത്തിലേക്ക്

പ്രചാരണത്തിന് പുതിയ തന്ത്രവുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ കോളനികളിൽ നിന്നും നഗരത്തിലേക്ക്

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജകമണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന് തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപാടുണ്ടായിരുന്നു. അടിസ്ഥാന സൗകര്യമില്ലാതെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളിൽ ആദ്യം സന്ദർശനം നടത്തി പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ നഗരത്തിൽ സജീവമാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം വൻവിജയമായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാർച്ച് 16-മുതലാണ് ഡോ. കെ.എസ്.രാധാകൃഷ്ണൻ നിയോജകമണ്ഡലത്തിലെ കോളനികൾ സന്ദർശിക്കാൻ തുടങ്ങിയത്. അന്നു മുതൽ കഴിഞ്ഞ ദിവസം വരെ 62 കോളനികളിൽ അദ്ദേഹം സന്ദർശനം നടത്തി. കുമ്പളങ്ങിയിലെ കോളനിയിലാണ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ആദ്യം സന്ദർശനം നടത്തിയത്. കൂനംവീട്, ഫിഷർമാൻ, വേഴപ്പറമ്പ്, മാടവന, പള്ളിത്തോട്, കണിയാവള്ളി, കുന്നറ, തണ്ടാശ്ശേരി, കടക്കോടം, കാവുങ്കതറ, വിശ്വകർമ്മ കോളനി, ചക്കാലമുട്ട് തുടങ്ങിയ വിവിധ കോളനികൾ അദ്ദേഹം സന്ദർശിച്ചു.

കുടിവെള്ള പ്രശ്നം, വൃത്തിഹീനമായ സാഹചര്യം, വേണ്ടത്ര സൗകര്യമില്ലാത്ത വീടുകൾ, പൊട്ടിപ്പെളിഞ്ഞ റോഡുകൾ തുടങ്ങിയ ജനകീയ വിഷയങ്ങൾ കോളനിവാസികൾ ഡോ. കെ.എസ്. രാധാകൃഷ്ണന് മുന്നിൽ അവതരിപ്പിച്ചു. മിക്ക കോളനികളിലെ എല്ലാ വീടുകളിലും കയറി വോട്ടർമാരെ കണ്ട് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കോളനികളിലെ പ്രശ്നങ്ങൾ നേരിട്ട് കണ്ട് മനസിലാക്കി.

അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തെ പോലെയാണ് കോളനിവാസികൾ ഇപ്പോഴും കഴിയുന്നത്. അവർക്കും അവകാശങ്ങൾ ഉണ്ടെന്നും അത് നിറവേറ്റിക്കൊടുക്കാൻ മാറി മാറി ഭരിച്ച സർക്കാരുകൾക്കായില്ലെന്നും ഡോ. കെ.എസ്. രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. കോളനികളിൽ സന്ദർശനം നടത്തിയപ്പോഴാണ് ഒരു ജനപ്രതിനിധി പോലും തിരഞ്ഞ് നോക്കിയിട്ടില്ലെന്നുള്ള കാര്യം മനസിലാകുന്നത്. മരിച്ച ഒരാളുടെ മൃതദേഹം പോലും കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ് മിക്ക കോളനികളിലുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

താൻ എംഎ‍ൽഎ.യായാൽ കോളനികളുടെ ശോച്യാവസ്ഥയ്ക്ക് ശ്വാശതമായ പരിഹാരം ഉണ്ടാകുമെന്ന് അവിടെയുള്ളവർക്ക് അദ്ദേഹം ഉറപ്പു നൽകി.

വളന്തക്കാട് തുരുത്ത് സന്ദർശിച്ച് ഡോ. കെ.എസ്. രാധാകൃഷ്ണൻ
തൃപ്പൂണിത്തുറ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യ പ്രചാരണത്തിന്റെ അവസാനദിനവും പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള തിരക്കിലായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ. വികസനം അടിസ്ഥാന വർഗത്തിലേക്കും വേണമെന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. അതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് 62 കോളനികളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. കൂനംവീട്, ഫിഷർമാൻ, വേഴപ്പറമ്പ്, മാടവന, പള്ളിത്തോട്, കണിയാവള്ളി,കുന്നറ, തണ്ടാശ്ശേരി, കടക്കോടം,കാവുങ്കതറ എന്നിങ്ങനെ വിവധ കോളനികളിൽ ഡോ. കെ.എസ്.രാധാകൃഷ്ണൻ സന്ദർശനം നടത്തി.

പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഞായറാഴ്ച വളന്തക്കാട് തുരുത്ത് സന്ദർശിച്ചു. ഒറ്റപ്പെട്ട് കിടക്കുന്ന ഈ തുരുത്തിലെ നിവാസികൾക്ക് പുറത്ത് യാത്രക്കായി ജല മാർഗമാണ് ഇപ്പോഴും ആശ്രയിക്കുന്നത് കൂടാതെ കുടിവെള്ളവും പ്രശ്നവും ഇടയ്ക്കിടെ ഉണ്ടാക്കുന്ന വേലിയേറ്റവും ഇവിടെയുള്ളവരുടെ ജീവതം ദുഷ്‌കരമാക്കുന്നു. പ്രശ്നം പരിഹാരത്തിനുള്ള എല്ലാ കാര്യവും ചെയ്യാൻ സാധിക്കുമെന്നും അതിനായ് വോട്ട് ചെയ്ത് തന്നെ ജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.പിന്നീട്മരട് ജംഗ്ഷനിൽ ആരംഭിച്ച മണ്ഡലം പര്യടനം മരട് കൊട്ടാരം ജംഗ്ഷൻ,മാധ്യമം ജംഗ്ഷൻ തുരുത്തി കോട്ടപ്പുറം വഴി,കാട്ടിത്തറ റോഡ് എത്തി തോമസ് പുരം പിന്നിട്ട്കണ്ണാടിക്കാടിൽ എത്തി സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP