Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്‌ഗഡിൽ; വീരമൃത്യു വരിച്ച ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്‌ഗഡിൽ; വീരമൃത്യു വരിച്ച ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു

ന്യൂസ് ഡെസ്‌ക്‌

റായ്പുർ: മാവോയിസ്റ്റ് ആക്രമണത്തിൽ സുരക്ഷാ സേനാംഗങ്ങൾ വീരമൃത്യു വരിച്ച ബസ്തർ സന്ദർശിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്‌ഗഡിൽ എത്തി. ആഭ്യന്തര മന്ത്രിയായ ശേഷം അമിത് ഷാ ബസ്തറിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്.

ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ ചർച്ച നടത്തും. മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമൊത്ത് സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

@ANI #WATCH: Union Home Minister Amit Shah and Chhattisgarh Chief Minister Bhupesh Baghel lay wreath at the coffins of 14 security personnel who lost their lives in the Naxal attack, in Jagdalpu

ചികിത്സയിലുള്ള സൈനികരെയും അമിത് ഷാ നേരിട്ട് സന്ദർശിക്കും. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 22 സുരക്ഷാ സൈനികരാണ് വീരമൃത്യു വരിച്ചത്. മേഖലയിൽ മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഏഴ് കോബ്ര കമാൻഡർമാർ ഉൾപ്പെടെ എട്ടുപേരെ സിആർപിഎഫിന് നഷ്ടമായപ്പോൾ ബസ്റ്റരിയ ബറ്റാലിയനിലെ ഒരു ജവാനും ഡിആർജിയിലെ എട്ടുപേരും സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിലെ അഞ്ച് പേരുമാണു വീരമൃത്യു വരിച്ചത്. ഒരു സിആർപിഎഫ് ഇൻസ്‌പെക്ടറെ കാണാതായി

വീരമൃത്യു വരിച്ച ജവാന്മാരുടെ കൈവശമുണ്ടായിരുന്ന അത്യാധുനിക ആയുധങ്ങൾ മാവോയിസ്റ്റുകൾ കവർന്നിരുന്നു. കൂടുതൽ സേന സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബാക്കി 17 എണ്ണം കണ്ടെടുത്തതു ഞായറാഴ്ചയാണ്. 31 ജവാന്മാർക്കു പരുക്കേറ്റിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP