Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺവാണിഭക്കാർക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുത്ത പ്രാദേശികൻ; പതിവ് കിട്ടാതെയായപ്പോൾ എല്ലാം പുറത്തു പറയുമെന്ന ഭീഷണി; ഒടുവിൽ മദ്യലഹരിയിൽ വിളിച്ചു പറഞ്ഞപ്പോൾ സ്‌ക്രൂ ഡ്രൈവറിന് ജീവനെടുക്കൽ; ശരീരമാസകലം ഉള്ളത് എഴുപതിലേറെ കുത്തുകൾ; ജനനേന്ദ്രിയത്തിലും പ്രതികാരം; വൈശാഖിന്റെ കൊലയിൽ നിറയുന്നത് വാണിഭ ക്രൂരത

പെൺവാണിഭക്കാർക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുത്ത പ്രാദേശികൻ; പതിവ് കിട്ടാതെയായപ്പോൾ എല്ലാം പുറത്തു പറയുമെന്ന ഭീഷണി; ഒടുവിൽ മദ്യലഹരിയിൽ വിളിച്ചു പറഞ്ഞപ്പോൾ സ്‌ക്രൂ ഡ്രൈവറിന് ജീവനെടുക്കൽ; ശരീരമാസകലം ഉള്ളത് എഴുപതിലേറെ കുത്തുകൾ; ജനനേന്ദ്രിയത്തിലും പ്രതികാരം; വൈശാഖിന്റെ കൊലയിൽ നിറയുന്നത് വാണിഭ ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരമനയിൽ സ്വകാര്യ അപ്പാട്ട്മെന്റിലെ ബാൽക്കണയിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ പെൺവാണിഭ സംഘം തന്നെ. വലിയശാല സ്വദേശി വൈശാഖാ(32)ണ് മരിച്ചത്. കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12-ന് ശേഷമാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. വയറ്റിൽ സക്രൂഡ്രൈവർ പോലുള്ള ആയുധംവച്ചാണു കുത്തിയതെന്നും പൊലീസ് പറഞ്ഞു.

ഈ മേഖലയിൽ പെൺവാണിഭ സംഘങ്ങൾ സജീവമായിരുന്നു. ഇവരിൽ നിന്നും ഗുണ്ടാപിരിവ് നടത്തുന്നവരിൽ ഒരാളായിരുന്നു വൈശാഖ്. എന്നാൽ ഇടക്കാലത്ത് സംഘങ്ങൾ പണം നൽകാൻ മടികാട്ടി. ഇതിനെ വൈശാഖ് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. പെൺവാണിഭ സംഘത്തെ കുറിച്ച് പുറത്തു പറയുമെന്നും കച്ചവടം പൂട്ടിക്കുമെന്നും വൈശാഖ് പറഞ്ഞു. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. എഴുപതിലേറെ കുത്തുകൾ ശരീരത്തിലുണ്ട്. കരമനയിൽ പെൺവാണിഭ സംഘം സജീവമാകന്നുണ്ടെങ്കിലും ഇതേപ്പറ്റി നിരവധി പരാതികൾ റഡിഡൻസ് അസോസിയേഷനുകളും സംഘടകളും നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

സ്‌ക്രൂഡ്രൈവർ പോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. രാത്രി 12ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്. സംഭവം നടക്കുന്നതിന്റെ തലേദിവസം വൈശാഖും സുഹൃത്തുക്കളും ചേർന്ന് അപ്പാർട്ടമെന്റിൽ മുറിയെടുത്തിരുന്നു. തുടർന്ന് സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് കരുതുന്നത്. രാത്രി രണ്ട് യുവതികൾ വൈശാഖിന്റെ അപ്പാർട്ട്‌മെന്റിലേക്ക് പോയെന്ന് സമീപവാസികൾ പറഞ്ഞു. സംഭവത്തിൽ രണ്ട് യുവതികളടക്കം അഞ്ചുപേർ കീഴടങ്ങിയതായാണ് വിവരം. കൂടുതൽ പ്രതികളുണ്ടെന്ന സൂചനയും പൊലീസ് നൽകി.

സംഭവ സമയത്ത് രണ്ട് യുവതികളും നാല് പുരുഷന്മാരും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. അപ്പാർട്ട്മെന്റ് മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്.സ്‌ക്രൂഡ്രൈവർ പോലുള്ള ആയുധം കൊണ്ട് നെഞ്ചിലും വയറ്റിലുമെല്ലാം മുറിവേൽപ്പിച്ച ശേഷം ബാൽക്കണിയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാ പിരിവ് നൽകാതെയായപ്പോൾ പെൺവാണിഭം നടക്കുന്നതായി ആരോപിച്ച് അപ്പാർട്ട്മെന്റിൽ എത്തി ബഹളം വെച്ച വൈശാഖിനെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നവീൻ സുരേഷ്, ശിവപ്രസാദ്, സുജിത്ത്, ഷീബ, കവിത എന്നിവരാണ് പിടിയിലായത്. യുവതികളിലൊരാൾ ബംഗളൂരു സ്വദേശിനിയെന്നാണ് വിവരം. പെൺവാണിഭത്തിനാണ് അപ്പാർട്ട്‌മെന്റിൽ വൈശാഖ് മുറിയെടുത്തതെന്ന് സമീപവാസികൾ ആരോപിക്കുന്നു. ഇവരിൽ നിന്ന് ദിവസവും നിശ്ചിത തുക ഭീഷണിയുടെ സ്വരത്തിൽ വാങ്ങുകയും ചെയ്തു. ഈ തുകയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപതാകത്തിന് വഴിവച്ചത്.

ഒരു മാസം മുൻപ് സംഘത്തിന്റെ സ്ഥിരം കേന്ദ്രത്തെക്കുറിച്ചുള്ള വിവരം ലഭിച്ചെങ്കിലും കരമന സ്‌പെഷ്യൽ ബ്രാഞ്ചും പൊലീസും ആ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് കൈമാറിയില്ലെന്നും ആക്ഷേപമുണ്ട്. സംഘത്തിനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കും ചിലർ പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP