Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർഷക കുടുംബത്തിൽ നിന്നും പരമോന്നത നീതിപീഠത്തിലേക്ക്; ജസ്റ്റിസ് എൻ വി രമണ സുപ്രീംകോടതിയുടെ 48മത് ചീഫ് ജസ്റ്റിസ്; നിയമനത്തിന് അംഗീകാരം നൽകി രാഷ്ട്രപതി; സത്യപ്രതിജ്ഞ ഏപ്രിൽ 24ന്

കർഷക കുടുംബത്തിൽ നിന്നും പരമോന്നത നീതിപീഠത്തിലേക്ക്;  ജസ്റ്റിസ് എൻ വി രമണ സുപ്രീംകോടതിയുടെ 48മത് ചീഫ് ജസ്റ്റിസ്; നിയമനത്തിന് അംഗീകാരം നൽകി രാഷ്ട്രപതി; സത്യപ്രതിജ്ഞ ഏപ്രിൽ 24ന്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 48-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണയെ നിയമിച്ചു. ജസ്റ്റിസ് രമണയുടെ നിയമനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. നിലിലെ ചീഫ് ജസ്റ്റിസ് ശരത്് അരവിന്ദ് ബോബ്ഡെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

സുപ്രീംകോടതിയിൽ സീനിയോറിട്ടിയിൽ രണ്ടാമനായ രമണയെ പുതിയ ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ ശുപാർശ ചെയ്തിരുന്നു. ഈ മാസം 24 നാണ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിരമിക്കുന്നത്. ഏപ്രിൽ 24 ന് എൻ വി രമണ സത്യപ്രതിജ്ഞ ചെയ്യും.

2014 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.രമണയുടെ പേര് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു.

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിലാണ് നുതലപ്പട്ടി വെങ്കട്ട രമണയുടെ ജനനം. 1983 ൽ അഡ്വക്കേറ്റായി എന്റോൾ ചെയ്തു. 2000 ജൂണിൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനായി.

2013 മാർച്ച് 10 മുതൽ മെയ് 20 വരെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു. 2013 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. 2014 ഫെബ്രുവരി 17 നാണ് ജസ്റ്റിസ് രമണയെ സുപ്രീംകോടതി ജഡ്ജിമായി സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ ജസ്റ്റിസ് രമണയ്ക്ക് 2022 ഓഗസ്റ്റ് 26 വരെ കാലാവധിയുണ്ട്.

ജമ്മു കശ്മീരിൽ ഇൻർനെറ്റ് നിരോധിച്ചത് പുനപരിശോധിക്കണം എന്ന് നിർദേശിച്ച സുപ്രീംകോടതി ബെഞ്ചിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്ഫറെഓഫീസ് ആര്ടിഐ നിയമത്തിന് കീഴിൽ വരുമെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് രമണ അംഗമായിരുന്നു. ആർ.എഫ്. നരിമാനാണ് രമണയ്ക്ക് ശേഷം സുപ്രീംകോടതിയിലെ സീനിയർ ജഡ്ജ്. അദ്ദേഹം ഈ ഓഗസ്റ്റ് 12-ന് വിരമിക്കും. ജസ്റ്റിസ് യു. ലളിതാണ് അടുത്ത സീനിയർ. അദ്ദേഹത്തിന് 2022 നവംബർ എട്ട് വരെ സർവ്വീസ് ബാക്കിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP