Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമലത്താളിന്റെ ആ സ്വപ്‌നം പൂവണിഞ്ഞു; സ്വന്തമായി വീടും ഒരു ഗ്യാസ് അടുപ്പും വാങ്ങി നൽകി ആനന്ദ് മഹീന്ദ്ര

കമലത്താളിന്റെ ആ സ്വപ്‌നം പൂവണിഞ്ഞു; സ്വന്തമായി വീടും ഒരു ഗ്യാസ് അടുപ്പും വാങ്ങി നൽകി ആനന്ദ് മഹീന്ദ്ര

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: പച്ചവെള്ളത്തിന് പോലും വില ഈടാക്കുന്ന ഈ ലോകത്ത് കോയമ്പത്തൂരിലെ കമലത്താൽ എന്ന എൺപതുകാരി നന്മയുടെ പ്രതീകമാണ്. ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ് അനേകായിരങ്ങളുടെ വിശപ്പടക്കിയ ആളാണ് കമലത്താൽ. കമലത്താൽ എന്നു പറഞ്ഞാൽ അറിയണമെന്നില്ല. എന്നാൽ, ഇഡ്ഡലി അമ്മ എന്നു പറഞ്ഞാൽ അറിയാത്തവർ ഉണ്ടാവില്ല. ലോകം എത്രമാറിയാലും തന്റെ ഇഡ്ഡലിയുടെ വില ഒരു രൂപയായിരിക്കും എന്ന് വാശിപിടിക്കുന്ന കമലത്താലിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് സ്വന്തമായി ഒരു വീടും ഒരു ഗ്യാസ് അടുപ്പും.

കഴിഞ്ഞ ദിവസം ഇഡ്ഡലി അമ്മയുടെ ആ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഇഡ്ഡലി അമ്മയുടെ ജീവിതസാഹചര്യം കണ്ട് അവർക്ക് സ്വന്തമായൊരു വീടും ഒരു ഗ്യാസ് അടുപ്പും വാങ്ങി നൽകിയിരിക്കുകയാണ് വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര. കടയും വീടും കൂടി ചേർന്ന സ്ഥലം വാങ്ങി ഇഡ്ഡലി അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുക്കുകയായിരുന്നു മഹീന്ദ്ര. മുപ്പത് വർഷമായി ഇഡ്ഡലി അമ്മ കോയമ്പത്തൂരിലെ ഒരു കൊച്ചു കടയിൽ ലാഭേച്ഛയില്ലാതെ വിറകടുപ്പിൽ തീയൂതി ഇഡ്ഡലി ഉണ്ടാക്കി വിറ്റുവരികയായിരുന്നു.

വിറകടുപ്പിൽ കമലത്താൽ തീയൂതി ഇഡ്ഡലി ഉണ്ടാക്കുന്നതിന്റെ വീഡിയോ കണ്ടശേഷം മഹീന്ദ്ര അവർക്ക് സഹായഹസ്തവുമായി എത്തുകയായിരുന്നു. ഒരു എൽ.പി.ജി കണക്ഷൻ എടുത്ത് അവരുടെ ബിസിനസിൽ 'നിക്ഷേപ'മിറക്കാൻ ഞാൻ സന്നദ്ധനാണ്. എന്നായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്. പിന്നീടാണ് വസ്തു അവരുടെ പേരിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കിയ തൊണ്ടമുത്തൂർ രജിസ്റ്റർ ഓഫീസിലെ ജീവനക്കാർക്ക് മഹീന്ദ്ര നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇഡ്ഡലി അമ്മയുടെ ആവശ്യാർഥം മഹീന്ദ്രയുടെ റിയൽ എസ്റ്റേറ്റ് വിഭാഗം വീടും ഹോട്ടലും ചേർന്നൊരു കെട്ടിടം നിർമ്മിച്ചുനൽകുമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. അവർക്ക് ഒരു ഗ്യാസ് കണക്ഷനും സ്റ്റൗവും മഹീന്ദ്ര ഗ്രൂപ്പ് സംഘടിപ്പിച്ചുകൊടുത്തു.

അതേസമയം ഗ്യാസ് അടുപ്പ് ശരിയാവുകയും പുതിയ കെട്ടിടം ഉടൻ ശരിയാവാനുള്ള സാധ്യത തെളിയുകയും ചെയ്തെങ്കിലും തന്റെ ഇഡ്ഡലിക്ക് വില കൂട്ടുന്ന പ്രശ്നമില്ലെന്ന് അവർ ദി ഹിന്ദുവിനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP