Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് വീണ്ടും ഭാഗ്യം; 9.98 കോടി രൂപയുട രണ്ടാം സമ്മാനം ലഭിച്ചത് പയ്യന്നൂർ സ്വദേശിക്ക്: ഒന്നാം സമ്മാനം ലഭിച്ച ബംഗ്ലാദേശ് പൗരന് 19.97 കോടി രൂപ ലഭിക്കും

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് വീണ്ടും ഭാഗ്യം; 9.98 കോടി രൂപയുട രണ്ടാം സമ്മാനം ലഭിച്ചത് പയ്യന്നൂർ സ്വദേശിക്ക്: ഒന്നാം സമ്മാനം ലഭിച്ച ബംഗ്ലാദേശ് പൗരന് 19.97 കോടി രൂപ ലഭിക്കും

സ്വന്തം ലേഖകൻ

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് വീണ്ടും ഭാഗ്യം. കണ്ണൂർ സ്വദേശിക്ക് നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 9.98 കോടി രൂപയാണ് ലഭിച്ചത്. ഒന്നാം സമ്മാനം ബംഗ്ലാദേശ് പൗരനാണ് ലഭിച്ചത്. ഒരു കോടി ദിർഹം അതായത് 19.98 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് അൽഐനിൽ ഗാരേജ് നടത്തിവരുന്ന ബംഗ്ലാദേശ് പൗരൻ ഷാഹിദ് അഹ്മദ് മൗലവി ഫൈസിന് ലഭിച്ചത്.

ബംഗ്ലാദേശിലുള്ള കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരണം. മക്കളുടെ ഭാവിക്കായി നല്ലൊരു തുക നിക്ഷേപിക്കണം. ബാക്കിയുള്ള പണം യുഎഇയിൽ നിക്ഷേപിക്കും. ഇതൊക്കെയാണ് ഒന്നാം സമ്മാനം ലഭിച്ച ഷാഹിദിന്റെ ആഗ്രഹം.

രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹ (9.98 കോടി രൂപ)മാണ് കണ്ണൂർ പയ്യന്നൂർ കോതടിമുക്ക് സ്വദേശിയും ബഹ്‌റൈനിലെ അൽമറായ് കമ്പനി ഏരിയാ സെയിൽസ് മാനേജറുമായ രാമൻ നമ്പ്യാർ മോഹനന് ലഭിച്ചത്. രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും അമ്മയുടെ ചികിത്സയ്ക്കും തുക വിനിയോഗിക്കുമെന്ന് രാമൻ നമ്പ്യാർ മനോരമയോടു പറഞ്ഞു.

26 വർഷമായി ഗൾഫിലുള്ള ഇദ്ദേഹം 11 വർഷമായി ബഹ്‌റൈനിലാണ്. 2014ൽ ഹൃദയാഘാതംമൂലം ഭാര്യ മരിച്ചു. മൂത്ത മകൻ ചെന്നൈയിൽ എൻജിനീയറിങ് അവസാനവർഷ വിദ്യാർത്ഥിയാണ്. ഇളയ മകൻ ബഹ്‌റൈനിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP