Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊട്ടിക്കലാശം കഴിയുമ്പോൾ തിരഞ്ഞെടുപ്പു ചിത്രത്തിൽ പിണറായിയും രാഹുലും നേർക്കുനേർ; ധാർഷ്ട്യവും വെറുപ്പുമാണ് ഇടതിന്റെ ആശയങ്ങൾ, യുഡിഎഫ് സർക്കാറുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി; പ്രതിപക്ഷ കുതന്ത്രങ്ങൾ ഏൽക്കില്ലെന്ന് പിണറായി; ന്യായ് പദ്ധതി വെറും അന്യായമെന്നും വിമർശിച്ച് മുഖ്യമന്ത്രി; നാളെ നിശബ്ദ പ്രചരണം; വോട്ടെടുപ്പ് മറ്റന്നാൾ

കൊട്ടിക്കലാശം കഴിയുമ്പോൾ തിരഞ്ഞെടുപ്പു ചിത്രത്തിൽ പിണറായിയും രാഹുലും നേർക്കുനേർ; ധാർഷ്ട്യവും വെറുപ്പുമാണ് ഇടതിന്റെ ആശയങ്ങൾ, യുഡിഎഫ് സർക്കാറുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി; പ്രതിപക്ഷ കുതന്ത്രങ്ങൾ ഏൽക്കില്ലെന്ന് പിണറായി; ന്യായ് പദ്ധതി വെറും അന്യായമെന്നും വിമർശിച്ച് മുഖ്യമന്ത്രി; നാളെ നിശബ്ദ പ്രചരണം; വോട്ടെടുപ്പ് മറ്റന്നാൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാടിളക്കിയുടെ തെരഞ്ഞെടുപ്പു പ്രചരണങ്ങൾക്ക് പരിസമാപ്തിയായി. റോഡ് ഷോയും കൺവെൻഷനുകളുമായി അവസാന ദിവസം നിറഞ്ഞു നിന്ന പ്രചരണത്തിൽ ഇടതിനെ നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫിനെ നയിച്ചത് രാഹുൽ ഗാന്ധിയുമായിരുന്നു. എൻഡിഎക്ക് വേണ്ടി സംസ്ഥാന - ദേശീയ നേതക്കൾ പരസ്യപ്രചരണത്തിന്റെ അവസാന ദിവസം കളത്തിലിറങ്ങിയത്. കോവിഡിന്റെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം നിരോധിച്ചിരുന്നുവെങ്കിലും കലാശക്കൊട്ട് കലക്കനാക്കി മുന്നണികൾ.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് എംപി. രാഹുൽ ഗാന്ധിയും വിവിധയിടങ്ങളിൽ റോഡ് ഷോകളിൽ പങ്കെടുത്തു. വോട്ടുറപ്പിച്ചും അണികളെ ആവേശഭരിതരാക്കിയും മുന്നേറി. നാളത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രിൽ ആറിന് കേരളം പോളിങ് ബൂത്തിലേക്കു പോകും. കണ്ണൂരിലെ ധർമടത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ഉടുമ്പൻചോലയിലും രാഹുൽ ഗാന്ധി കോഴിക്കോട്ടും നേമത്തും റോഡ് ഷോകളിൽ പങ്കെടുത്തു. ഭരണത്തുടർച്ചയെന്ന ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. അതേസമയം ഭരണം തിരിച്ചു പിടിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിലാണ് യു.ഡി.എഫിന്റെ നീക്കം. കൂടുതൽ സീറ്റുകൾ നേടി സ്ഥിതി മെച്ചപ്പെടുത്താനാണ് എൻ.ഡി.എ.യുടെ ശ്രമം.

പരസ്യപ്രചരണത്തിന്റെ അവസാന ദിവസം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കോഴക്കോട്ട് റോഡ് ഷോയിൽ പങ്കെടുത്തു. കോഴിക്കോട് നോർത്ത്, കോഴക്കോട് സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കൊപ്പമാണ് രാഹുൽ റോഡ് ഷോ നടത്തിയത്. നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്. തുടർന്ന് നേമം മണ്ഡലത്തിലെ റോഡ് ഷോയിൽ പങ്കെടുത്തു.

ബിജെപി സ്ഥാനാർത്ഥി വി.വി. രാജേഷ് വട്ടിയൂർക്കാവിലും തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കൃഷ്ണകുമാർ റോഡ്‌ഷോയോട് കൂടിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. താമരരൂപത്തിൽ തയ്യാറാക്കിയ പ്രചാരണ വാഹനത്തിലേറിയായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ റോഡ് ഷോ. ബി.ജെപിയുടെ എ പ്ലസ് മണ്ഡലമായ ത്യപ്പൂണിത്തുറയിൽ റോഡ് ഷോ നടത്തിയാണ് സ്ഥാനാർത്ഥി ഡോ. കെ.എസ് രാധാകൃഷ്ണൻ കൊട്ടിക്കലാശം നടത്തിയത്. അവസാന മണിക്കൂറിൽ റോഡിൽ പ്രവർത്തകർക്കൊപ്പം നടന്നു വോട്ടു തേടുകയായിരുന്നു ഒല്ലൂരിലെ ബി..ജെ.പി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. ജെ ആർ പത്മകുമാറിന് വേണ്ടി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ റോഡ് ഷോയിൽ പങ്കെടുത്തു.

നേമത്തെ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ തന്നെ കടന്നാക്രമിച്ചാണ് രാഹുൽ ഗാന്ധി രംഗത്തുവന്നത്. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രാഹുൽ ഗാന്ധി നേമത്ത് പറഞ്ഞു. ബിജെപി യും ആർ എസ്സും കേരളത്തിന്റെ ഐക്യത്തെ തകർക്കുന്നു. അവർ കേരളത്തെ മനസ്സിലാക്കുന്നു എന്ന് നടിക്കുകയാണ്. നോട്ട് നിരോധനം എന്നത് ഒരു വൈകുന്നേരം കേന്ദ്ര സർക്കാർ എടുത്ത തീരുമാനമാണ്. രാജ്യത്തെ ആരെയും കേൾക്കാതെയാണ് പ്രധാനമന്ത്രി ആ തീരുമാനം എടുത്തത്. ജി എസ് ടി യും അങ്ങനെ തന്നെ. ഡൽഹിയിൽ ഇപ്പോൾ എന്തുകൊണ്ടാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത് കോവിഡ് കാലത്ത് ലോക്ഡൗണും ഒരു മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചു. ഈ ചെയ്യുന്ന കാര്യത്തിൽ ഹിന്ദു ചെയ്യുന്ന എന്ത് പ്രവർത്തിയാണ് ഉള്ളത് ഇതിൽ ധാർഷ്ട്യം മാത്രമാണുള്ളത്. ഇത് പോലെയാണ് ഇടത് മുന്നണിയും ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.

അതേമയം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസ് പുറത്തെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. ന്യായ് പദ്ധതിയെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കോൺഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇപ്പോൾ കേരളത്തിൽ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നുണ്ടോ? എന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ കുതന്ത്രങ്ങൾ ഏൽ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ നിങ്ങളുടെ വാഗ്ദാനങ്ങളെക്കുറിച്ച് ഒന്നും മിണ്ടാത്തതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷയോടെ സംസാരിക്കുന്നതും എന്തുകൊണ്ടാണ് എന്ന് യുഡിഎഫ് ചിന്തിച്ചിട്ടുണ്ടോ? എന്നും മുഖ്യമന്ത്രി ചോദ്യമുയർത്തി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസ് പുറത്തെടുത്തിരിക്കുന്നത്. കോൺഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇപ്പോൾ കേരളത്തിൽ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നുണ്ടോ?

രാജസ്ഥാനിലും ഛത്തിസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിട്ടും നടപ്പാക്കാൻ കഴിയാത്ത എന്തു പദ്ധതിയാണ് ഇനി കേരളത്തിൽ നടപ്പാക്കാൻ പോകുന്നത്? 600 രൂപയായിരുന്ന കേരളത്തിലെ ക്ഷേമ പെൻഷൻ ഒന്നര വർഷം കുടിശ്ശികയാക്കി അഞ്ചു വർഷം കൊണ്ട് ആറര വർഷത്തെ ക്ഷേമ പെൻഷൻ കൊടുക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ നിർബന്ധിതമാക്കിയവരാണ് 6000 രൂപയുടെ കഥയുമായി ഇറങ്ങിയിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിൽ ഭരണം കിട്ടുമെന്ന വിദൂര സ്വപ്നം കോൺഗ്രസ്സിനു പോലുമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ ഈ പാഴ് വാക്ക്. ഭരണം കിട്ടിയാൽ അല്ലേ നടപ്പാക്കുന്ന പ്രശ്‌നം ഉദിക്കൂ. ഭരണം കിട്ടാൻ സാധ്യത ഇല്ലാത്തിടത്ത് എന്തും പറയാമല്ലോ. വില കൽപിക്കാത്ത വാഗ്ദാനങ്ങൾ നൽകി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സിന് ഇവിടുത്തെ ജനങ്ങൾ ഏപ്രിൽ 6ന് ശക്തമായ മറുപടി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP