Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജേഴ്സിയിൽ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ മാറ്റണമെന്ന് മോയിൻ അലി; ആവശ്യം അംഗീകരിച്ച് സി.എസ്.കെ

ജേഴ്സിയിൽ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ മാറ്റണമെന്ന് മോയിൻ അലി; ആവശ്യം അംഗീകരിച്ച് സി.എസ്.കെ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎൽ മത്സരങ്ങളിൽ തനിക്ക് അണിയാൻ നൽകുന്ന ജേഴ്സിയിൽ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യണമെന്ന ഇംഗ്ലണ്ട് താരം മോയിൻ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഇസ്ലാം മത വിശ്വാസിയായ മോയിൻ അലി മതപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഇംഗ്ലണ്ട് ദേശീയ ടീമിലും ആഭ്യന്തര മത്സരങ്ങളിലും മദ്യക്കമ്പനികളുടെ ലോഗോ മോയിൻ അലി തന്റെ ജേഴ്സിയിൽ അനുവദിക്കാറില്ല. എസ്.എൻ.ജി 10000 എന്ന ഡിസ്റ്റിലറിയുടെ ലോഗോ സൂപ്പർ കിങ്സ് ജേഴ്സിയിലുണ്ട്. ഇതാണ് മോയിൻ അലിയുടെ ജേഴ്സിയിൽ നിന്ന് നീക്കുക.

ഇത്തവണത്തെ ലേലത്തിൽ ഏഴു കോടി രൂപയ്ക്കാണ് അലിയെ സൂപ്പർ കിങ്സ് ടീമിലെത്തിച്ചത്. ഐ.പി.എല്ലിൽ 19 മത്സരങ്ങളിൽ നിന്നായി ഇതുവരെ 309 റൺസ് സ്‌കോർ ചെയ്ത മോയിൻ അലി 10 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP