Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ പട്ടക്കാരുടെ യാത്രയയപ്പ് എപ്രിൽ 6 ന്

മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ പട്ടക്കാരുടെ യാത്രയയപ്പ് എപ്രിൽ 6 ന്

പി പി ചെറിയാൻ

ഹൂസ്റ്റൺ: മാർത്തോമാ ചർച്ച സൗത്ത് വെസ്റ്റ് റീജിയൻ ഇടവകകളിൽ നിന്നും മൂന്നു വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന പട്ടക്കാർക്ക് എപ്രിൽ ആറിന് യാത്രയയപ്പ് നൽകുന്നു.

റീജിയൻ പാരിഷ് മിഷൻ, സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സൂം വഴി സംഘടിപ്പിക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ: ചെറിയാൻ തോമസ് അധ്യക്ഷത വഹിക്കും.

എപ്രിൽ 6 ചൊവ്വാഴ്ച രാത്രി 7 മുതൽ 8 വരെയാണ് (ടെക്സസ് സമയം) യാത്രയയപ്പ് സമ്മേളനം ഉണ്ടായിരിക്കുക എന്ന ഭാരവാഹികൾ അറിയിച്ചു.

ZOOM Meeting ID : 9910602126
Pass code : 1122

റവ: ജേക്കബ് പി തോമസ് ( ട്രിനിറ്റി മാർത്തോമാ ചർച്ച് ഹൂസ്റ്റൺ), റവ: ഡോ. എബ്രഹാം മാത്യു, റവ: ബ്ലസൺ കെ. ജോൺ (ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച്), റവ: മാത്യു ജോസഫ് (ഡാളസ് സെന്റ് പോൾസ്), റവ: മാത്യു മാത്യുസ് (സെഹിയോൻ മാർത്തോമ ചർച്ച്), റവ: തോമസ് മാത്യു (ഒക്കലഹോമ) റവ: അബ്രഹാം വർഗീസ്, റവ: സജി ആൽബി (ഇമ്മാനുവെൽ മാർത്തോമാ ചർച്ച ഹൂസ്റ്റൺ), റവ: ബിജു സൈമൺ (ഓസ്റ്റിൻ മാർത്തോമാ ചർച്ച്) എന്നിവരാണ് സ്ഥലം മാറ്റം ലഭിച്ച പട്ടക്കാർ. യാത്രയയപ്പ് സമ്മേളനത്തിൽ റീജിയണിലെ എല്ലാവരും പങ്കെടുക്കണമെന്ന് പാരിഷ് മിഷൻ സെക്രട്ടറി സാം അലക്സ്, സേവികാ സംഘം സെക്രട്ടറി ജോലി ബാബു എന്നിവർ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP