Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലു ഘട്ടങ്ങളിൽ അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് അമിത വിലയ്ക്ക്; പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കരാർ ഒപ്പിട്ടില്ല; പകരമുണ്ടാക്കി ലറ്റർ ഓഫ് അവാർഡ് പുറത്തു വിട്ട് അഴിമതി ചർച്ചയാക്കി വീണ്ടും പ്രതിപക്ഷ നേതാവ്; റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗിൽ പൊളിയുന്നത് ഒന്നും അറിയില്ലെന്ന സർക്കാർ വാദം; മോദിക്കും പിണറായിക്കും ഇടയിലെ പാലം അദാനിയെന്ന് ചെന്നിത്തല

നാലു ഘട്ടങ്ങളിൽ അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് അമിത വിലയ്ക്ക്; പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കരാർ ഒപ്പിട്ടില്ല; പകരമുണ്ടാക്കി ലറ്റർ ഓഫ് അവാർഡ് പുറത്തു വിട്ട് അഴിമതി ചർച്ചയാക്കി വീണ്ടും പ്രതിപക്ഷ നേതാവ്; റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗിൽ പൊളിയുന്നത് ഒന്നും അറിയില്ലെന്ന സർക്കാർ വാദം; മോദിക്കും പിണറായിക്കും ഇടയിലെ പാലം അദാനിയെന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കെഎസ്ഇബി - അദാനി അഴിമതി ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് പറഞ്ഞ ചെന്നിത്തല കരാറിന്റെ ലെറ്റർ ഓഫ് അവാർഡ് പുറത്ത് വിട്ടു. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാർ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റർ ഓഫ് അവാർഡ് നൽകുന്നതിന് മുമ്പ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സർക്കാരിന് കത്ത് നൽകിയിരുന്നുവെന്നും ചെന്നിത്തല പറയുന്നു.

അദാനി എന്റർപ്രൈസസ് ലിമിറ്റഡിൽനിന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ യൂണിറ്റിന് 3.04 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. അദാനിക്ക് നൽകിയ ലറ്റർ ഓഫ് അവാർഡാണ് പുറത്തേക്ക് വിടുന്നത്. 15.2.2021 ലാണ് കെ.എസ്.ഇ.ബി ഈ ലറ്റർ ഓഫ് അവാർഡ് അദാനി എന്റർപ്രൈസ്സ് ലിമിറ്റഡിന് നൽകിയത്. അദാനി എന്റർപ്രൈസസിന്റെ അങ്കിത് റബാഡിയ എന്ന ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബി.യുടെ മൊമേഴ്‌സ്യൽ ആൻഡ് പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറാണ് ഈ ലറ്റർ ഓഫ് അവാർഡ് ഒപ്പുവച്ചു നൽകിയിട്ടുള്ളത്. ചീഫ് എൻജിനീയറുടെ പൂർണ്ണ അധികാരത്തോടെയാണ് ഈ രേഖയിൽ ഒപ്പുവയ്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

2021 ഏപ്രിൽ ഒന്നു മുതൽ 15 വരെയും ഏപ്രിൽ16 മുതൽ 30 വരെയും മെയ് 1 മുതൽ 15 വരെയും മെയ് 16 മുതൽ 31 വരെയും നാല് ഘട്ടങ്ങളിലായാണ് അദാനിയിൽ നിന്നും കറന്റ് വാങ്ങാൻ ഉടമ്പടി ഉണ്ടാക്കിയി്ട്ടുള്ളത്. ഇതതനുസരിച്ച് അദാനിയുടെ കറന്റ് കൂടിയ വിലയ്ക്ക്, അതായത് യൂണിറ്റിന് 3.04 രൂപ വെച്ച് കെ.എസ്.ഇ.ബി.ക്ക് കിട്ടിത്തുടങ്ങുകയും ചെയ്തിരിക്കുകയാണ്. അദാനിക്ക് ലറ്റർ ഓഫ് അവാർഡ് നൽകുന്നതിന് മുമ്പ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീൻ കെ.എസ്.ഇ.ബി. കത്തെഴുതുകയുണ്ടായി. അതിന്മേൽ അദാനി ഉൾപ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തിൽ റെഗുലേറ്ററി കമ്മീഷൻ 17.3.2021 ന് പബ്ലിക്ക് ഹിയറിങ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ സംഭവിച്ച ശേഷമാണ് അദാനിയുമായി കെ.എസ്.ഇ.ബിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറയുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് അദാനിയുമായി ഈ ഹ്രസ്വകാല ഇടപാടിൽ കരാർ ഒപ്പു വയ്ക്കാത്തത്. പകരം അതിന് തുല്യമായ ലറ്റർ ഓഫ് അവാർഡ് നൽകി ഉടമ്പടി നടപ്പിൽ വരുത്തുകയാണ് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് വൈദ്യുതി അധികമെന്നാണല്ലോ റെഗുലേറ്ററി കമ്മീഷൻ പറയുന്നത്. 5 വർഷമായി കേരളം വൈദ്യുതിയിൽ മികച്ച സംസ്ഥാനമാണെന്നാണ് റെഗുലേറ്ററി കമ്മീഷൻ പറയുന്നത്. അങ്ങനെയെങ്കിൽ 3.04 രൂപയ്ക്ക് എന്തിന് ഇപ്പോൾ അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നു? ഇതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമെന്നിരിക്കെ എന്തിന് കൂടിയ വിലയ്ക്ക് വാങ്ങുന്നു? ഈ ഇടപാടിന് പിന്നിലെ സാമ്പത്തിക ലാഭവും രാഷ്ട്രീയലാഭവും ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവുന്നതാണ്. 25 വർഷക്കാലം അദാനിയിൽനിന്ന് ഉയർന്ന വിലയ്ക്ക് കാറ്റിൽനിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും, ഉയർന്ന വിലയ്ക്ക് ചെറിയ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്പടിയും അദാനിയുമായുള്ള പിണറായി സർക്കാരിന്റെ പ്രിയത്തെയാണ് കാണിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

പ്രധാനമന്ത്രിക്കും പിണറായിക്കും ഇടയിലെ പാലമായിട്ടാണ് അദാനിപ്രവർത്തിക്കുന്നതെന്ന് വ്യക്തമാവുകയാണ്. സ്വർണ്ണക്കടത്തു കേസും ഡോളർ കടത്തുകേസുമെല്ലാം അട്ടിമറിക്കപ്പെട്ടപ്പോഴേ സിപിഎം - ബിജെപി. ഡീലിനെക്കുറിച്ചുള്ള സംശയം ഉടലെടുത്തിരുന്നതാണ്. ഇപ്പോഴത് ബലപ്പെട്ടു. ലാവ്‌ലിൻ കേസ് 28 തവണ സിബിഐ. മാറ്റി വയ്‌പ്പിച്ചതും ഇതുമായി ചേർത്ത് വായിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ അദാനിയുമായി യുദ്ധം ചെയ്യുകയാണെന്ന പ്രതീതി ഉണ്ടാക്കിയിട്ട് വിമാനത്താവളം അവർക്ക് തന്നെ നൽകുന്നതിൽ സംസ്ഥാന സർക്കാർ കള്ളക്കളി കളിക്കുകയല്ലേ ചെയ്തത്. സിപിഎമ്മിനെയും ബിജെപിയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് അദാനി.-ചെന്നിത്തല പറഞ്ഞു.

എനിക്ക് സമനില തെറ്റിയിരിക്കുകയാണെന്നും ഇത്തരമൊന്നല്ല, അദാനയുമായി യാതൊരു കരാറും സംസ്ഥാന സർക്കാരോ ഇലക്ട്രിസിറ്റി ബോർഡോ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞത്. എന്നാൽ, എം.എം.മണി പറഞ്ഞത് ശുദ്ധമായ കള്ളമാണെന്ന് തെളിയിക്കാനായി കഴിഞ്ഞ മാസം അദാനിയുമായി സംസ്ഥാന വൈദ്യുതി ബോർഡ് ഉണ്ടാക്കിയ മറ്റൊരു കരാറിന്റെ മിനിറ്റ്‌സ് ഞാൻ ഇന്നലെ പത്രസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. എന്നാൽ, എനിക്കെന്തോ കാര്യമായ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നും കള്ളം പറയാൻ പ്രതിപക്ഷനേതാവിന് ഒരു മടിയുമില്ലെന്നുമൊക്കെയാണ് മുഖ്യമന്ത്രി ഇന്നലെ അതിന് മറുപടി നൽകിയത്. അദാനിയുമായി എന്തെങ്കിലും കരാർ കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖ പുറത്തുവിടാൻ മുഖ്യമന്ത്രി എന്നെ വെല്ലുവിളിക്കുകയും ചെയ്തു. ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ്-ചെന്നിത്തല കൂട്ടിച്ചേർത്തു.

അദാനിയുമായി ഒരു കരാറും സംസ്ഥാന സർക്കാരോ വൈദ്യുതി ബോർഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ എന്നെ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയിൽ അദാനിയുമായി കെ.എസ്.ഇ.ബി. നടത്തിയ ഇടപാടിന്റെ മുഴുവൻ വിശാംശങ്ങളും വെളിപ്പെടുത്തുകയാണ് തോമസ് ഐസക്ക് ചെയ്തരിക്കുന്നത്. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഇതിലെന്താ കുഴപ്പമെന്നും ചോദിക്കുന്നു. തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്-ചെന്നിത്തല ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP