Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപൂർവ്വ രോഗങ്ങൾക്ക് ഒറ്റത്തവണ 20 ലക്ഷം വരെ ചികിത്സാ സഹായം; പണം നൽകുക ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി

അപൂർവ്വ രോഗങ്ങൾക്ക് ഒറ്റത്തവണ 20 ലക്ഷം വരെ ചികിത്സാ സഹായം; പണം നൽകുക ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചികിത്സാച്ചെലവേറിയ അപൂർവ രോഗങ്ങൾക്ക് ഒറ്റത്തവണ 20 ലക്ഷം വരെ ചികിത്സാ സഹായം നൽകാൻ കേന്ദ്രസർക്കാർ. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാകും ധനസഹായം. ഇതു സംബന്ധിച്ച നയരേഖ കേന്ദ്ര സർക്കാർ അംഗീകരിച്ചു.

അപൂർവ രോഗങ്ങളെ 3 വിഭാഗമായി തിരിച്ചിട്ടുണ്ട്. ഇതിൽ ഗ്രൂപ്പ് ഒന്ന് വിഭാഗത്തിൽപ്പെട്ട ഒറ്റത്തവണ ചികിത്സ കൊണ്ടു മാറുന്ന രോഗങ്ങൾക്കാണ ധനസഹായം. ഇവയെ മാത്രമാണ് ആയുഷ്മാൻ ഭാരത് പദ്ധതിയിൽപെടുത്തി ചികിത്സാ സഹായം നൽകുക. മറ്റൊന്നു ദീർഘകാല ചികിത്സ ആവശ്യമായി വരുന്ന ഗ്രൂപ്പ് 2 വിഭാഗമാണ്. ഇവർക്കു പോഷകാഹാരവും മറ്റും എത്തിച്ചു നൽകുന്ന കാര്യം സംസ്ഥാന സർക്കാരുകൾക്കു പരിഗണിക്കാമെന്നാണു നിർദ്ദേശം.

മൂന്നാമത്തെ ഗ്രൂപ്പ് 3 വിഭാഗം ചെലവേറിയ ചികിത്സ സ്ഥിരമായി ആവശ്യമായി വരുന്നവരാണ്. ഇവർക്കുള്ള ചികിത്സയ്ക്കു ധനസമാഹരണത്തിനു ക്രൗഡ് ഫണ്ടിങ് നടത്താൻ കേന്ദ്രം സഹായിക്കുമെന്നു മാത്രമാണു നയത്തിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട പ്രധാന സർക്കാർ ആശുപത്രികളെ അപൂർവ രോഗങ്ങൾക്കുള്ള മികവിന്റെ കേന്ദ്രങ്ങളായി മാറ്റാൻ ഒറ്റത്തവണ 5 കോടി രൂപ ധനസഹായം നൽകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ലോകത്ത് 7000 അപൂർവ രോഗങ്ങൾ ഉള്ളതിൽ 450 ഇനമാണ് ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത്. ഹീമോഫീലിയ, താലസീമിയ, അരിവാൾ രോഗം, ഗൗഷേഴ്‌സ്, സിസ്റ്റിക് ഫൈബ്രോസിസ്, മസ്‌കുലർ ഡിസ്‌ട്രോഫി, ലിസോസോമൾ സ്റ്റോറേജ് തുടങ്ങിയവയാണ് ഇന്ത്യയിൽ കണ്ടുവരുന്നത്. ഇതിൽ 10% രോഗികൾക്കേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. ഇതിനാകട്ടെ, വൻതുക വേണ്ടിവരുമെന്നതാണു പ്രതിസന്ധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP