Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടുവെങ്കിലും തള്ളി; എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ആളാണ് സിപിഎം സ്ഥാനാർത്ഥി; കുറ്റപത്രം കൊടുക്കുമ്പോൾ എ.എൻ.ഷംസീറിന്റെ പേര് എന്തായാലും ഉണ്ടാകും എന്നാണ് പാർട്ടി ഉറപ്പുനൽകിയത്; പൊലീസ് ചോദ്യം പോലും ചെയ്യാതെ ക്ലീൻചിറ്റ് കൊടുത്തു; വെളിപ്പെടുത്തലുകളുമായി സി.ഒ.ടി.നസീർ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടുവെങ്കിലും തള്ളി;  എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ആളാണ് സിപിഎം സ്ഥാനാർത്ഥി; കുറ്റപത്രം കൊടുക്കുമ്പോൾ എ.എൻ.ഷംസീറിന്റെ പേര് എന്തായാലും ഉണ്ടാകും എന്നാണ് പാർട്ടി ഉറപ്പുനൽകിയത്; പൊലീസ് ചോദ്യം പോലും ചെയ്യാതെ ക്ലീൻചിറ്റ് കൊടുത്തു;  വെളിപ്പെടുത്തലുകളുമായി സി.ഒ.ടി.നസീർ

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടിരുന്നുവെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി.നസീർ. തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഫോണിലൂടെ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ, താൻ ഈ ആവശ്യം തള്ളിക്കളഞ്ഞു. ബിജെപിയുടെ പിന്തുണ സ്വീകരിക്കരുതെന്ന് ജയരാജൻ ആവശ്യപ്പെട്ടിട്ടില്ലെന്നും നസീർ പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നസീർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ബിജെപി പിന്തുണ സ്വീകരിക്കാതിരിക്കാൻ കാരണം ആശയപരമായി രണ്ട് ധ്രുവത്തിൽ ആണെന്നതാണ് നസീർ പറഞ്ഞു.' നമ്മൾ ആദ്യംകൂടിയാലോചിച്ചു. അതിൽ നാവിൽ നിന്നൊരു പിഴവ് വന്നു.അപ്പോൾ വീണ്ടും കൂടിയാലോചന നടത്തി. അപ്പോൾ പിന്തുണ വേണ്ടായെന്നായിരുന്നു തീരുമാനം.' ബിജെപി തുടർന്നും പിന്തുണയ്ക്കുമെന്ന് പറയുന്നതിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും നസീർ പറഞ്ഞു.

' നമുക്ക് ഒരു മൂല്യമുണ്ട്...നമുക്ക് അത് നശിപ്പിക്കാൻ താൽപര്യമില്ല. കുറച്ച് വോട്ടിനോ...എംഎൽഎയുമായി വൈകാരികപരമായ പ്രശ്‌നമുണ്ട്. എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ആളാണ് സിപിഎമ്മിന്റെ കാൻഡിഡേറ്റ്. ഇന്നലെ അതിലും രസകരമായ സംഭവം ഉണ്ടായി. എന്നെ വെട്ടിക്കൊല്ലാൻഗൂഢാലോചന നടത്തിയ രാജേഷിനെ പുറത്താക്കിയിരുന്നു..ഇന്നലെ മുഖ്യമന്ത്രിയുടെ തോളോട് തോൾ ചേർന്ന് പ്രവർത്തന രംഗത്ത് കണ്ടു..ഇത് എന്ത് മെസേജാണ് കൊടുക്കുക എന്നറിയില്ല'-നസീർ പറഞ്ഞു

ബിജെപി പിന്തുണ വേണ്ടാന്ന് പറഞ്ഞത് ജയരാജൻ ആണെന്നത് തനിക്ക് പത്രത്തിൽ വായിച്ച അറിവേയുള്ളു. തിരഞ്ഞെടുപ്പിന് മുമ്പ് വിളിച്ചിരുന്നു....മത്സരിക്കരുത് എന്ന് പറഞ്ഞിട്ട്..അപ്പോൾ ഞാനെന്റെ പ്രോബ്ലംസ് പറഞ്ഞു..കുറ്റപത്രം കൊടുക്കുമ്പോൾ പാർട്ടി എനിക്ക് ഒരു ഉറപ്പ് തന്നിട്ടുണ്ടായിരുന്നു. കുറ്റപത്രം കൊടുക്കുമ്പോൾ എ.എൻ.ഷംസീറിന്റെ പേര് എന്തായാലും ഉണ്ടാകും എന്ന്. അങ്ങനെ ഉണ്ടാകേണ്ടതാണ്..കാരണം അതിൽ പ്യൂവർ എവിഡൻസുണ്ട്. രണ്ടുവർഷം കുറ്റപത്രം വൈകി..പലരെയും കണ്ടു..മുഖ്യമന്ത്രിയെ പോയി കാണാൻ ശ്രമിച്ചു....എന്നാൽ പൊലീസ് ചോദ്യം പോലും ചെയ്യാതെ ക്ലീൻചിറ്റ് കൊടുത്തു. അത് ഒരുമോശം മെസേജ് ആണ് നൽകിയത്. പണവും അധികാരവും ഉള്ളവർക്ക് മാത്രാണ് നീതി കിട്ടുക എന്നും,,പാവങ്ങൾക്ക് കിട്ടില്ലെന്നും..നീതി എന്ന മെസേജ് കിട്ടിയില്ല..അതാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാരണം.നസീർ പറഞ്ഞു.

ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥിയാണ് സി.ഒ.ടി നസീർ. നേരത്തെ തന്റെ കൈയിലുള്ള ഓഡിയോ ക്ളിപ്പ് പുറത്തുവിടുന്നില്ലെന്ന് നസീർ പറഞ്ഞത് മുന്നണികൾക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം വോട്ടുകച്ചവടത്തെ കുറിച്ചുള്ള ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അതു പുറത്തുവിടുമെന്നും നസീർ പറഞ്ഞിരുന്നു. എന്നാൽ തലേ ദിവസം രാത്രിയാണ് നസീർ ചുവടുമാറ്റിയത്.

ഈ വിഷയത്തിൽ തനിക്ക് വിവിധ കോണുകളിൽ നിന്നും സമ്മർദ്ദമുണ്ടെന്നും സമ്മർദ്ദം കൂടുതലായാൽ താൻ ഓഡിയോ ക്ളിപ്പ് പുറത്തുവിടാൻ നിർബന്ധിതനാകുമെന്നും നസീർ പറഞ്ഞു. നിലവിൽ രാഷ്ട്രീയത്തിൽ വോട്ടുകച്ചവടം നമ്മൾ കേട്ടിട്ടുണ്ട് തലശേരിയിലും ഇതു തന്നെയാണ് സംഭവിക്കാൻ പോകുന്നത്. കോലീബി സഖ്യം, സിപിഎം ബിജെപി ഡീലിനെ കുറിച്ച് ആർ.എസ്.എസിന്റെ വെളിപ്പെടുത്തൽ. ഇങ്ങനെ ഒരുപാട് ഡീലുകളുണ്ട്. അതിനാൽ ഓഡിയോ ക്ളിപ്പ് ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും സി.ഒ.ടി നസീർ പറഞ്ഞു.

എന്നാൽ സി.ഒ.ടി നസീർ പുതിയ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാനായി ഉന്നത രാഷ്ട്രീയ സമ്മർദ്ദം നടന്നുവെന്ന സൂചന ശക്തമാണ്. അതുകൊണ്ടു തന്നെയാണ് തന്റെ കൈയിലുള്ള ശബ്ദരേഖ പുറത്തുവിടുമെന്ന തീരുമാനത്തിൽ നിന്നും അദ്ദേഹം പെട്ടെന്ന് പിൻ തിരിയാൻ കാരണമെന്നാണ് സൂചന. ബിജെപി സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിയ സാഹചര്യത്തിൽ എൻ.ഡി.എ നസീറിന് പിൻതുണ പ്രഖ്യാപിച്ചു തങ്കിലും ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയിലെ പ്രവർത്തകരുടെ സമ്മർദ്ദം കാരണം നമ്പർ പിൻതുണ സ്വീകരിക്കാതെ പിൻതിരിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP