Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'എന്റെ വീട്ടിൽ നിന്നും ഒരുകോടി എടുത്ത് ചെയ്യും; ഒരു സി പി എം-സിപിഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട; ഞാൻ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു; നിന്നെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും': ശക്തൻ മാർക്കറ്റ് വിഷയത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് സുരേഷ് ഗോപി; വീഡിയോ വൈറൽ

'എന്റെ വീട്ടിൽ നിന്നും ഒരുകോടി എടുത്ത് ചെയ്യും; ഒരു സി പി എം-സിപിഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട; ഞാൻ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു; നിന്നെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും': ശക്തൻ മാർക്കറ്റ് വിഷയത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് സുരേഷ് ഗോപി; വീഡിയോ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

 തൃശൂർ: സിനിമയിലെ പോലെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മാസ് ഡയലോഗുകളുടെ ആളാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ശബരിമല വിഷയത്തിൽ എം വിനികേഷ്് കുമാറിനോട് കയർത്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏറ്റവുമൊടുവിൽ, തൃശൂർ ശക്തൻ മാർക്കറ്റിലെ അവസ്ഥ വിവരിച്ച് നടത്തിയ പ്രസംഗമാണ് പ്രചരിക്കുന്നത്. വലിയ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലാണ് മാർക്കറ്റിന്റെ പ്രവർത്തനമെന്നാണ് സുരേഷ് ഗോപി പറയുന്നത്.

'എന്നെ ജയിപ്പിച്ച് എം എൽ എ ആക്കിയാൽ ആ ഫണ്ടിൽ നിന്നും ഒരുകോടി എടുത്ത് ഞാൻ മാർക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വിൽക്കുന്ന കടയിൽ പോയിവരെ ഞാൻ പറഞ്ഞു. ഇത്രനാളും ഭരിച്ചവന്മാരെ നാണം കെടുത്തും. അങ്ങനെ ഞാൻ പറയണമെങ്കിൽ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസിലാക്കണം. ആര് മനസിലാക്കണം. നേരത്തെ പറഞ്ഞ ഈ അപമാനികൾ മനസിലാക്കണം.ഇനി നിങ്ങൾ എന്നെ തോൽപ്പിക്കുകയാണെങ്കിൽ, എങ്കിലും ഞാൻ എം പിയാണ്.

കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോൾ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതിൽ നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ നിന്നും ഒരുകോടി എടുത്ത് ചെയ്യും. ഒരു സി പി എം-സിപിഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗർ സിനിമയിൽ എന്റെ ഡയലോഗുണ്ട്. ഞാൻ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു. ഞാൻ ചെയ്യുമെന്ന് പറഞ്ഞതിൽ നിനക്ക് അസൂയ ഉണ്ടെങ്കിൽ നിന്നെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും. അത് ഏപ്രിൽ 6ന് അവർ ചെയ്യും' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

കഴിഞ്ഞദിവസം തൃശൂർ ശക്തൻ നഗർ മാർക്കറ്റിൽ വോട്ടഭ്യർഥിച്ച് എത്തിയ സമയത്ത് സുരേഷ് ഗോപി, സ്വന്തം കൈയിൽനിന്നോ എംപി. ഫണ്ടിൽനിന്നോ ഒരു കോടി ചെലവഴിച്ച് തൃശൂർ ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ ഈ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന് 68 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി കാണിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ പക്കൽ 40000 രൂപയും ഭാര്യയുടെ പക്കൽ 25000 രൂപയും ഉള്ളതായും വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപ ഉള്ളതായും അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു വാഗ്ദാനം നൽകിയ സുരേഷ് ഗോപി കള്ളം പറഞ്ഞതാണെന്നും എംപി എന്ന തന്റെ സ്ഥാനം ദുരുപയോഗം ചെയ്തതായും പരാതിയിൽ പറയുന്നു

കോർപറേഷൻ അധീനതയിലുള്ള ശക്തൻ തമ്പുരാൻ നഗറിലെ ശക്തൻ തമ്പുരാൻ പ്രതിമയിൽ അനുമതിയില്ലാതെ ഹാരാർപ്പണം നടത്തിയതിന് നിയമ നടപടി സ്വീകരിക്കുമെന്ന് കോർപറേഷനും മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തൻ തമ്പുരാൻ പ്രതിമയിൽ ഹാരാർപ്പണം നടത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം ആരംഭിച്ചത്.എന്നാൽ പരിപാടി കോർപറേഷനെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെയാണ് ശക്തൻ പ്രതിമയിൽ മാല ചാർത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെയാണ് കോർപറേഷൻ നിയമ നടപടിക്ക് ഒരുങ്ങുന്നത്. ബിജെപിയുടേത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് എൽഡിഎഫും ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP