Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദാനി കറൻസിയുമായി വന്നത് മുഖ്യമന്ത്രിക്ക് കൊടുക്കാൻ; അല്ലെങ്കിൽ എന്തിനാണ് വന്നതെന്ന് പിണറായി വ്യക്തമാക്കണം; പയ്യന്നൂരിൽ ജ്യോത്സനെ കണ്ടത് സഹോദരൻ; അന്നേ ദിവസം രാത്രി വരെ അദാനി എവിടെയെന്ന് ആർക്കുമറിയില്ല; ഏതോ രഹസ്യ കേന്ദ്രത്തിൽ വച്ചാണ് അദാനിയുമായി പിണറായി സന്ധിച്ചത്? മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

അദാനി കറൻസിയുമായി വന്നത് മുഖ്യമന്ത്രിക്ക് കൊടുക്കാൻ; അല്ലെങ്കിൽ എന്തിനാണ് വന്നതെന്ന് പിണറായി വ്യക്തമാക്കണം; പയ്യന്നൂരിൽ ജ്യോത്സനെ കണ്ടത് സഹോദരൻ; അന്നേ ദിവസം രാത്രി വരെ അദാനി എവിടെയെന്ന് ആർക്കുമറിയില്ല; ഏതോ രഹസ്യ കേന്ദ്രത്തിൽ വച്ചാണ് അദാനിയുമായി പിണറായി സന്ധിച്ചത്? മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

അനീഷ് കുമാർ

കണ്ണൂർ: അദാനി കണ്ണൂരിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനാണെന്ന് കെ.സുധാകരൻ എംപി കണ്ണുരിൽ പോർമുഖം 2021 തെരഞ്ഞെടുപ്പ് സംവാദ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം' കെ.എസ്.ഇ.ബി കരാറിൽ ആയിരം കോടി രൂപയാണ് അദാനിക്ക് ലാഭം കിട്ടിയത് ഇതിൽ നിന്നും മുഖ്യമന്ത്രിക്ക് പാരിതോഷികം കൊടുക്കാനാണ് അദാനി കണ്ണൂർ വിമാനതാവളത്തിലെത്തിയതെന്നും സുധാകരൻ ആരോപിച്ചു. പയ്യന്നൂരിൽ ജ്യോത്സ്യന്റെയടുത്ത് അദ്ദേഹം പോയിട്ടില്ലെന്ന് വിവരമുണ്ട്. അദാനിയുടെ ബന്ധുവാണ് അവിടെ പോയത്. രാവിലെ മുതൽ രാത്രി വരെ അന്നേ ദിവസം അദാനിയെവിടെയെന്ന് ആർക്കുമറിയില്ല. ഏതോ രഹസ്യ കേന്ദ്രത്തിൽ വച്ചാണ് അദാനിയുമായി മുഖ്യമന്ത്രി സന്ധിച്ചത്.

ഈക്കാര്യം അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഈ കാര്യത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അന്വേഷണം നടത്തുമെന്ന് സുധാകരൻ പറഞ്ഞു.
ഇന്ത്യയിൽ ഇത്രയും നുണകൾ പറയുന്ന ഒരു മുഖ്യമന്ത്രി പിണറായി വിജയനെപ്പോലയില്ല. ഭരണ സംവിധാനമില്ലാത്ത ഇന്ത്യയിലെ ചമ്പൽ കള്ളന്മാരെ നാണിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം നാടുഭരിച്ചത് പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നുവെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ രാപ്പകൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ രാപ്പകൽ കയറിയിറങ്ങുകയും വിദേശയാത്ര നടത്തുകയും ചെയ്ത സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് പറഞ്ഞത്.

പ്രതിപക്ഷ നേതാവ് പറഞ്ഞ സ്പ്രിങ് ളർ അഴിമതി', കെ. ഫോൺ, ബൂവറി തുടങ്ങിയവയൊക്കെ ഒടുവിൽ പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു.ഇതൊക്കെ ചെയ്തത് യു.ഡി.എഫ് മുഖ്യമന്ത്രി യാണെങ്കിൽ പിന്നീട് ആ കസേരയിൽ ഇരിക്കാൻ വിടുമായിരുന്നില്ല. കണ്ണുരിൽ കോൺഗ്രസ് പ്രവർത്തകരെ ബുത്തുകളിൽ പോലും ഇരിക്കാൻ അനുവദിക്കില്ലെന്ന് സുധാകരൻ പറഞ്ഞു'

പല അമ്മമാരെയും സഹോദരിമാരോടും ഭാര്യമാരോടും ഞാൻ ഉറപ്പു നൽകിയാണ് പ്രവർത്തകരെ പലരും വീടിന് പുറത്ത് വിടുന്നത്.ജീവിതമല്ലേ പ്രശ്‌നം.രാഷ്ട്രീയമൊക്കെ അതിനു ശേഷമല്ലേ വരൂവെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ കണ്ണൂർ പോലെ മറ്റെവിടെയും ഇങ്ങനെ കള്ളവോട്ട് നടക്കുന്ന ജില്ലയില്ല കള്ളവോട്ട് ചെയ്യിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്മാർ തന്നെ ഇവിടെയുണ്ട്. തളിപ്പറമ്പിലും പേരാവൂരിലും വ്യക്തമായ അട്ടിമറി തന്നെയാണ് നടന്നത്. നമ്മൾ കവലകളിലെ കടകളിൽ കയറി സാധനം വാങ്ങി കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് കവറിലിട്ടാണ് വോട്ടുകൾ കൊണ്ടു പോകുന്നത്.

ഉദ്യോഗസ്ഥരുടെയും എൽ.ഡി.എഫ് പ്രവർത്തകരുടെയും മുൻപിൽ വെച്ച് പരസ്യമായാണ് എൺപതു വയസു കഴിഞ്ഞവരെ കൊണ്ട് വോട്ട് ചെയ്യിക്കുന്നത്. ഇവർ എൽ.ഡി.എഫിന് വോട്ടു ചെയ്തില്ലെങ്കിൽ വഴിയരികിൽ വെച്ചു നശിപ്പിക്കുകയാണെന്ന വിവരം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കള്ളവോട്ടു നടക്കുന്ന ബൂത്തുകളിൽ വെബ്കാമറകൾ സ്ഥാപിക്കുമെന്ന് ഇലക്ഷൻ കമ്മിഷൻ പറഞ്ഞിട്ടുണ്ടെന്നും ആരോപണ വിധേയരായ ആളുകളുടെ കള്ളവോട്ടുകൾ പരിശോധിക്കാൻ വെബ്ക്യാമറകളിലെ ഹാർഡ് ഡിസ്‌കുകൾ പരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു'.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി ഗൗതം അദാനി രഹസ്യകൂടിക്കാഴ്‌ച്ച നടത്തിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി പയ്യന്നൂർ സ്വദേശിയായ ജ്യോതിഷി മാധവ പൊതുവാൾ രംഗത്തുവന്നിരുന്നു. രാജേഷ് അദാനി ഈയിടെ തന്നെ കാണാൻ വന്നത് കുടുംബത്തിന്റെ ജാതകം നോക്കാൻ വേണ്ടി മാത്രമാണെന്ന് മാധവ പൊതുവാൾ പറഞ്ഞു. ഒരു മാസം മുൻപ് വന്ന ജ്യോതിഷം നോക്കാൻ വന്ന ഗൗതം അദാനിയും തന്നെ കണ്ട ശേഷം അന്ന് തന്നെ തിരിച്ചുപോയി. എയർപോർട്ടിൽ സ്വീകരിക്കുന്നതുമുതൽ തിരിച്ചു യാത്ര അയക്കുന്നതുവരെ ഞാൻ ഒപ്പമുണ്ടായിരുന്നു. ഇതിനിടെ രാഷ്ട്രീയ ചർച്ചകൾ ഒന്നുമുണ്ടായിട്ടില്ല.

മറ്റാരുമായും സംസാരിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല. ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുക, ജ്യോതിഷം നോക്കുക, കുടുംബ-ബിസിനസ് കാര്യങ്ങൾ പറയുക എന്നതിനപ്പുറം സംസാരമില്ല. 2011 മുതൽ അമിത് ഷാ ഉൾപ്പെടെയുള്ളവർ വരാറുണ്ട്. അമിത് ഷായും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്ന് മാധവ പൊതുവാൾ പ്രതികരിക്കുകയുണ്ടായി. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു മുഖ്യമന്ത്രിയെ കാണാൻ അദാനി എത്തിയെന്നും ഇതിന് ഇടനിലക്കാരനായി നിന്നത് മാധവ പൊതുവാളാണ് എന്നുമായിരുന്നു മുല്ലപ്പള്ളി ആരോപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP