Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീന്തൽക്കുളത്തിൽ ഇറങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ മരിച്ചു; ദുരൂഹ മരണത്തിൽ കേസ് എടുത്ത് പൊലീസ്

നീന്തൽക്കുളത്തിൽ ഇറങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ മരിച്ചു; ദുരൂഹ മരണത്തിൽ കേസ് എടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിനിടെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഇറങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ മരിച്ചു. മലപ്പുറം കൽപകഞ്ചേരി വരമ്പനാല ചെറവന്നൂർ കടായിക്കൽ അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് നിഹാൽ(18) ആണു മരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. ബുധനാഴ്ച രാത്രി റിസോർട്ടിലെ നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ നിഹാലിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്നു കൂടെയുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകിയശേഷം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ കുട്ടിക്ക് കൂടുതൽ അസ്വസ്ഥതകൾ അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ആയിരുന്നു.

നിഹാൽ ചികിത്സയിലിരിക്കെ മരിച്ചത് ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണെന്ന് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ആരോപിച്ചു. ഡോക്ടർ മദ്യപിച്ചിട്ടുണ്ടെന്നും ചികിത്സപ്പിഴവാണു മരണകാരണമെന്നും ആരോപിച്ചു വിദ്യാർത്ഥികൾ ബഹളം വച്ചതിനെത്തുടർന്നു നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഡോക്ടർ മദ്യപിച്ചിട്ടില്ലെന്നു കണ്ടെത്തി.

നിഹാലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധന നടത്തും. വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിഹാൽ അടക്കം രണ്ട് ബസുകളിലായി 93 വിദ്യാർത്ഥികളാണു വിനോദസഞ്ചാരത്തിനു രാമക്കൽമെട്ടിലെത്തിയത്. വിദ്യാർത്ഥികളുടെ യാത്രയെക്കുറിച്ചും അവ്യക്തതയുണ്ട്. സ്‌കൂൾ അധികൃതരോ വീട്ടുകാരോ അറിയാതെയാണ് ഇത്രയും വിദ്യാർത്ഥികൾ എത്തിയതെന്നും പറയപ്പെടുന്നു. കൽപകഞ്ചേരി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് നിഹാൽ. മാതാവ്: നിഷിദ. സഹോദരി: നിയ ഫാത്തിമ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP