Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ; കോവിഡ് പ്രോട്ടോകോൾ പാലിച്ച് ദുഃഖവെള്ളി ആചരിച്ച് കേരളത്തിലും വിശ്വാസികൾ

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ; കോവിഡ് പ്രോട്ടോകോൾ പാലിച്ച് ദുഃഖവെള്ളി ആചരിച്ച് കേരളത്തിലും വിശ്വാസികൾ

സ്വന്തം ലേഖകൻ

കൊച്ചി : ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും.

മുഖ്യ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് രാവിലെ മുതൽ മലകയറ്റവും കുരിശിന്റെ വഴിയുമുണ്ട്. . ഉയിർത്തെഴുന്നേൽപ്പിന് തൊട്ടുമുമ്പുള്ള ഈ ദിനം വിശ്വാസികൾ പ്രത്യേക പ്രാർത്ഥനാപൂർവമാണ് ആചരിക്കുക. ഷാർജയിലെ വിവിധ പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ദുഃഖവെള്ളി ശുശ്രൂഷകൾ നടക്കുക.

ഒരേസമയം നിശ്ചിതയെണ്ണം ആളുകൾക്കുമാത്രമായിരിക്കും ശുശ്രൂഷാ ചടങ്ങുകളിൽ പങ്കെടുക്കാനാവസരം. കുർബാനയുടെ എണ്ണം കൂട്ടിക്കൊണ്ടായിരിക്കും കൂടുതൽ വിശ്വാസികൾക്ക് അവസരം നൽകുകയെന്നും പള്ളികളിൽനിന്ന് അറിയിച്ചു. മുൻകൂട്ടി രജിസ്ട്രേഷൻ നടപടികളും അതത് പള്ളികളിൽ പൂർത്തിയാക്കിയിട്ടുണ്ട്. രാവിലെ മുതൽ പള്ളികളിൽ ശുശ്രൂഷ ആരംഭിക്കും. 200 മുതൽ 400 വരെ ആളുകൾക്ക് ഒരേസമയം ഷാർജയിലെ പള്ളികളിൽ പ്രവേശനം അനുവദിക്കും. ഉയിർപ്പിന്റെ ദിനമായ ഈസ്റ്ററിൽ പള്ളികളിൽ അതിരാവിലെ തന്നെ പ്രാർത്ഥനകൾ നിർവഹിക്കും. വിശ്വാസികൾ അനുഷ്ഠിക്കുന്ന 50 ദിവസത്തെ വ്രതം ശനിയാഴ്ച വൈകീട്ട് നടക്കുന്ന കുർബാനകളോടെ അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP