Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം സ്റ്റാച്യുവിലെ കടയിൽ നിന്നും ഐഎംഇഐ നമ്പർ ആവശ്യപ്പെട്ട കസ്റ്റംസിന്റെ പിഴ! ആകെ സംഭവിച്ചത് മൊബൈൽ കടക്കാരുടെ പിഴ; ഇനി വിനോദിനി ചോദ്യം ചെയ്യലിന് ഹാജരാകും; ശ്രീരാമകൃഷ്ണനും കസ്റ്റംസിന് മുമ്പിലെത്താൻ അനുമതി നൽകി സിപിഎം; സ്പീക്കറും കോടിയേരിയുടെ ഭാര്യയും കേന്ദ്ര ഏജൻസിക്ക് മുന്നിലെത്തുമ്പോൾ

എല്ലാം സ്റ്റാച്യുവിലെ കടയിൽ നിന്നും ഐഎംഇഐ നമ്പർ ആവശ്യപ്പെട്ട കസ്റ്റംസിന്റെ പിഴ! ആകെ സംഭവിച്ചത് മൊബൈൽ കടക്കാരുടെ പിഴ; ഇനി വിനോദിനി ചോദ്യം ചെയ്യലിന് ഹാജരാകും; ശ്രീരാമകൃഷ്ണനും കസ്റ്റംസിന് മുമ്പിലെത്താൻ അനുമതി നൽകി സിപിഎം; സ്പീക്കറും കോടിയേരിയുടെ ഭാര്യയും കേന്ദ്ര ഏജൻസിക്ക് മുന്നിലെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ഡോളർകടത്തു കേസിൽ മൊഴിയെടുക്കുന്നതിനു കസ്റ്റംസ് മുമ്പാകെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനോട് ഹാജരാകാൻ സിപിഎം നിർദ്ദേശം. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞ ശേഷമാകും സ്പീക്കർ ചോദ്യം ചെയ്യലിന് എത്തുക. നേരത്തേ രണ്ടുതവണ നോട്ടീസ് ലഭിച്ചെങ്കിലും പ്രചാരണത്തിരക്കിലായതിനാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവയ്ക്കണമെന്ന് അദ്ദേഹം കത്തു മുഖേന അഭ്യർത്ഥിച്ചിരുന്നു. ലൈഫ് മിഷൻ കള്ളപ്പണമിടപാടു കേസിൽ ഇ.ഡിയും സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു.

അന്വേഷണ ഏജൻസികൾക്കു മുന്നിൽ ഹാജരാകാൻ മടിയില്ലെന്നു സ്പീക്കർ നേരത്തേ പലവട്ടം വ്യക്തമാക്കിയതാണ്. എന്നാൽ, തെരഞ്ഞെടുപ്പു കഴിയട്ടെയെന്നു സിപിഎം. നേതൃത്വം നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പു സമയത്തു ഹാജരാകുന്നത് പാർട്ടിക്കു ക്ഷീണമാകുമെന്ന നിലയിരുത്തലായിരുന്നു ഇത്. ആറിനു പോളിങ് കഴിയുമെന്നതിനാൽ, എട്ടിനു ഹാജരാകും. ലെഫ് മിഷൻ ഇടപാടിൽ കൈക്കൂലിയായി നൽകിയതെന്നു സംശയിക്കുന്ന ഐ ഫോൺ കൈവശം വച്ചെന്ന കേസിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും നോട്ടീസ് ലഭിക്കുന്ന പക്ഷം കസ്റ്റംസിനു മുന്നിൽ ഹാജരാകും. ഇതും സിപിഎം നിർദ്ദേശ പ്രകാരമാണ്.

മൂന്നു തവണ നോട്ടീസ് അയച്ചെന്നാണു കസ്റ്റംസ് പറയുന്നതെങ്കിലും കിട്ടിയിട്ടില്ലെന്നാണു വിനോദിനിയുടെ നിലപാട്. അതേസമയം വിനോദിനി ഉപയോഗിക്കുന്ന ഐഫോൺ സന്തോഷ് ഈപ്പൻ നൽകിയതല്ലെന്നും പണം കൊടുത്ത് വാങ്ങിയതാണെന്നുമാണു ക്രൈംബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനമാക്കിയാകും വിനോദിനി മൊഴി നൽകുക. തിരുവനന്തപുരം, കവടിയാറിലെ ഒരു കടയിൽനിന്നു വിനോദിനി ഫോൺ വാങ്ങിയതിനു തെളിവുണ്ടെന്നു ക്രൈംബ്രാഞ്ച് പറയുന്നു. കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയതു സ്പെൻസർ ജങ്ഷനിലെ മറ്റൊരു കടയിൽനിന്നാണ്. അതേ കടയിൽനിന്നുള്ള ഫോണാണു സന്തോഷും വാങ്ങിയത്. രണ്ടിന്റെയും ഐ.എം.ഇ.ഐ. നമ്പർ കസ്റ്റംസ് ശേഖരിച്ചിരുന്നു. അതാണ് പ്രശ്‌നമുണ്ടായതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

സ്പെൻസർ ജങ്ഷനിലെ കടയിൽനിന്ന് അതേ മോഡൽ ഫോൺ സ്റ്റാച്യുവിലെ കടയിലും നൽകിയിരുന്നു. സ്റ്റിയാചുവിലെ കടയിൽനിന്നാണു സന്തോഷ് ഐഫോൺ വാങ്ങി സ്വപ്നയ്ക്കു നൽകിയത്. വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മാണക്കരാർ ലഭിച്ച യൂണിടാക് കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പൻ ആറ് ഫോണാണു സ്വപ്നയ്ക്കു വാങ്ങി നൽകിയത്. അതിലൊന്നു യു.എ.ഇ. കോൺസൽ ജനറലിനായിരുന്നു. എന്നാൽ, ആ ഫോൺ അദ്ദേഹം ഉദ്ദേശിച്ച തരത്തിലുള്ളതായിരുന്നില്ല.

ഇതു സംബന്ധിച്ച് വിനോദിനി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം. റിപ്പോർട്ടിൽ പറയുന്നത് സന്തോഷ് ഈപ്പൻ യു.എ.ഇ. ദേശീയ ദിനത്തിന് ആറ്് ഐ ഫോണുകൾ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് വാങ്ങി നൽകിയിരുന്നു. ഇതിൽ ഒരു ഫോൺ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരം സ്റ്റാച്യൂവിലെ കടയിൽനിന്ന് മറ്റൊരു ഫോൺ വാങ്ങി നൽകി. ഐ ഫോൺ 11 പ്രോ-മാക്സ് 256 ജി.ബി. ഫോണാണ് സന്തോഷ് ഈപ്പൻ ഇവിടെനിന്ന് വാങ്ങിയത്. സ്‌പെൻസർ ജങ്ഷനിലെ കടക്കാരനിൽനിന്നായിരുന്നു സ്റ്റാച്യൂവിലെ കടക്കാരൻ ഫോൺ എടുത്തുനൽകിയത്. സ്‌പെൻസർ ജങ്ഷനിലെ കടക്കാരനിൽനിന്ന് കവടിയാറിലെ മറ്റൊരു മൊബൈൽ ഫോൺ കടക്കാരനും അന്നേദിവസം ഫോൺ വാങ്ങിയിരുന്നു. ഈ ഫോൺ ആണ് കവടിയാറിലെ കടയിൽനിന്ന് വിനോദിനി വാങ്ങിയത്. ഇതിനുള്ള രേഖകൾ അവരുടെ പക്കലുണ്ട്.

സ്റ്റാച്യൂവിലെ കടക്കാരനോടാണ് ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ കസ്റ്റംസ് ആവശ്യപ്പെട്ടത്. നമ്പറിനായി സ്റ്റാച്യുവിലെ കടയുടമ സ്‌പെൻസർ ജംങഷനിലെ കടയുടമയെ ബന്ധപ്പെട്ടു. ഏത് ഫോൺ ആണ് സ്റ്റാച്യുവിലെ കടക്കാരന് നൽകിയതെന്ന് ധാരണ ഇല്ലാത്തതിനാൽ അന്ന് വിറ്റ രണ്ട് ഫോണിന്റെയും വിശദവിവരങ്ങൾ സ്റ്റാച്യുവിലെ ഫോൺ ഉടമയ്ക്ക് ഇയാൾ നൽകി. സ്റ്റാച്യൂവിലെ കടയുടമ ഇത് അന്വേഷണ സംഘത്തിന്നും കൈമാറി. ഇതാണ് തെറ്റിദ്ധാരണയ്ക്കും തെറ്റായ പ്രചാരണത്തിനും കാരണമായതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP