Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മോഹൻകുമാർ ഫാൻസിൽ' കുഞ്ചാക്കോ ബോബനും ടീമും തന്നെ അപമാനിച്ചതിന് കേസുകൊടുക്കുമെന്ന് രാഹുൽ ഈശ്വർ; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച; ടെൻഷനടിച്ച് രാഹുലിനെ വിളിച്ച് സംവിധായകൻ ജിസ് ജോയ്; ഒടുവിൽ അയ്യേ പറ്റിച്ചേ..ഏപ്രിൽ ഫൂൾ പ്രാങ്കെന്ന് രാഹുൽ

'മോഹൻകുമാർ ഫാൻസിൽ' കുഞ്ചാക്കോ ബോബനും ടീമും തന്നെ അപമാനിച്ചതിന് കേസുകൊടുക്കുമെന്ന് രാഹുൽ ഈശ്വർ; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച; ടെൻഷനടിച്ച് രാഹുലിനെ വിളിച്ച് സംവിധായകൻ ജിസ് ജോയ്; ഒടുവിൽ അയ്യേ പറ്റിച്ചേ..ഏപ്രിൽ ഫൂൾ പ്രാങ്കെന്ന് രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോഹൻകുമാർ ഫാൻസ് എന്ന സിനിമയ്ക്കും അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കുമെന്ന തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഏപ്രിൽ ഫൂൾ പ്രാങ്ക് ആയിരുന്നെന്ന് രാഹുൽ ഈശ്വർ. ജിസ് ജോയി സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസ് സിനിമയ്‌ക്കെതിരെ രാഹുൽ നിയമനടപടിക്ക് ഒരുങ്ങുന്നുവെന്നായിരുന്നു വാർത്ത. സിനിമയിലൂടെ ജിസ് ജോയി, കുഞ്ചാക്കോ ബോബൻ, സൈജു കുറിപ്പ് എന്നിവർ തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപിച്ചു എന്ന ആരോപിച്ചാണ് രാഹുൽ പരാതി ഉന്നയിച്ചത്.

മുൻപ് റിപ്പോർട്ടർ ടിവിയിലെ ചർച്ചാപരിപാടിയിൽ തന്റെ വാദം പറയാൻ രാഹുൽ 30 സെക്കൻഡ് ചോദിക്കുന്നതിന്റെ വീഡിയോ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ സീനിൽ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കൻഡ് അല്ലേ കൊടുക്കൂ അഭിലാഷേ എന്ന് ആവർത്തിച്ച് പറയുന്നുണ്ട്. ഈ വീഡിയോ പങ്കുവച്ചാണ് രാഹുൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് രാഹുൽ നേരത്തെ പറഞ്ഞത് ഇങ്ങനെ: ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, എന്ന സിനിമയ്‌ക്കെതിരെ,, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പൊലീസിൽ പരാതി നൽകും. ഇന്ന് തന്നെ നൽകും.

എന്നാൽ, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ സംഭവം വെറും ഏപ്രിൽ ഫൂൾ പ്രാങ്ക് ആയിരുന്നുവെന്ന് രാാഹുൽ ഈശ്വർ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. മോഹൻകുമാർ ഫാൻസ് ടീമിന് എല്ലാ ആശംസകളും നേരുന്നെന്നും സംവിധായകൻ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബൻ, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവർക്കും നന്മ നേരുന്നെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെൻഷൻ അടിച്ചു എന്ന് അറിയാം. ഏപ്രിൽ ഫൂൾ സ്പിരിറ്റിൽ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നെന്നും രാഹുൽ ഈശ്വർ പറഞ്ഞു. താനും തന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്നേഹാദരങ്ങൾ അറിയിക്കുന്നെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

മാർച്ച് പകുതിയിലാണ് ചിത്രം റിലീസ് ചെയ്തത്. സൺഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗർണ്ണമിയും' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് മോഹൻ കുമാർ ഫാൻസ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാലങ്ങളായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിസന്ധികളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അനാർക്കലിയാണ്. ശ്രീനിവാസൻ, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ബേസിൽ ജോസഫ്, അലൻസിയർ, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമ്മിക്കുന്നു. ലിസ്റ്റിന്റെ സഹോദരൻ ജസ്റ്റിൻ സ്റ്റീഫൻ ആൺ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. ബാഹുൽ രമേഷാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രിൻസ് ജോർജ് സംഗീതം ഒരുക്കുന്നു. രതിഷ് രാജാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP