Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കോളേജ് പഠനകാലത്ത് പിയേഴ്സൺ മാഷായിരുന്നു അഭയം'; 'രാഷ്ട്രീയ-സാമൂഹിക വീക്ഷണം രൂപപ്പെടുത്തുന്നതിൽ മാഷ് വഹിച്ച പങ്ക് വലുതാണ്'; പ്രഭാഷക ജീവിതത്തിൽ എം എൻ വിജയൻ മാഷ് സ്വാധീനിച്ചിട്ടുണ്ടെന്നും സുനിൽ പി ഇളയിടം

'കോളേജ് പഠനകാലത്ത് പിയേഴ്സൺ മാഷായിരുന്നു അഭയം'; 'രാഷ്ട്രീയ-സാമൂഹിക വീക്ഷണം രൂപപ്പെടുത്തുന്നതിൽ മാഷ് വഹിച്ച പങ്ക് വലുതാണ്'; പ്രഭാഷക ജീവിതത്തിൽ എം എൻ വിജയൻ മാഷ് സ്വാധീനിച്ചിട്ടുണ്ടെന്നും സുനിൽ പി ഇളയിടം

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: തന്റെ രാഷ്ട്രീയ വീക്ഷണം രൂപപ്പെടുന്നതിൽ എൻ.എം പിയേഴ്സൺ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സുനിൽ പി. ഇളയിടം.

'കോളേജ് പഠനകാലത്ത് പിയേഴ്സൺ മാഷായിരുന്നു അഭയം. മാഷ് അന്ന് പറവൂർ ലക്ഷ്മി കോളേജ് നടത്തുകയാണ്. ഞങ്ങളുടെയൊക്കെ രാഷ്ട്രീയ-സാമൂഹിക വീക്ഷണം രൂപപ്പെടുത്തുന്നതിൽ മാഷ് വഹിച്ച പങ്ക് വളരെ വലുതാണ്. മഹത്തായ പുസ്തകങ്ങൾ പലതും ആദ്യം കാണുന്നത് മാഷുടെ വീട്ടിലാണ്', സുനിൽ ഇളയിടം പറഞ്ഞു.

പ്രഭാഷകജീവിതത്തിൽ എം.എൻ വിജയൻ മാഷ് സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പിൽക്കാലത്ത് ആ ശൈലി മാറിയെങ്കിലും ചിന്താരീതിയിൽ അദ്ദേഹത്തിന്റെ സ്വാധീനമുണ്ടെന്നും സുനിൽ പി. ഇളയിടം പറഞ്ഞു.

വ്യക്തികളുമായി തർക്കത്തിനിറങ്ങാറില്ലെന്നും മഹാഭാരതപഠനം പുറത്തിറക്കിയപ്പോൾ സണ്ണി എം. കപിക്കാട് ഗൗരവമുള്ള വിമർശനങ്ങൾ ഉയർത്തിയിരുന്നെന്നും മാതൃഭൂമി ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ സുനിൽ പി ഇളയിടം തുറന്നുപറഞ്ഞു.

'അദ്ദേഹത്തിന്റെ വിമർശനങ്ങളോട് പത്ത് പന്ത്രണ്ട് പുറങ്ങളിലായി വിശദമായി പ്രതികരിച്ചിട്ടുണ്ട്. ഞാൻ വളരെയേറെ ആദരിക്കുന്ന ഒരാളാണ് സണ്ണി. അദ്ദേഹം എന്നെ എങ്ങനെ കാണുന്നു എന്നത് പ്രശ്നമല്ല', സുനിൽ പി. ഇളയിടം പറഞ്ഞു.

പുന്നശ്ശേരി നമ്പിയെക്കുറിച്ച് സാന്ദർഭികമായി പറഞ്ഞ ഒരു നിരീക്ഷണം തെറ്റിപ്പോയപ്പോൾ അതിൽ പരസ്യമായി തന്നെ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP