Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യാ പ്രസ് ക്ലബ് 'മാധ്യമശ്രീ' അവാർഡിന് അപേക്ഷ ഏപ്രിൽ 30 വരെ; അവാർഡ് നിശയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു

ഇന്ത്യാ പ്രസ് ക്ലബ് 'മാധ്യമശ്രീ' അവാർഡിന് അപേക്ഷ ഏപ്രിൽ 30 വരെ; അവാർഡ് നിശയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു

സ്വന്തം ലേഖകൻ

ഷിക്കാഗോ: മലയാളി പത്രപ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളി ലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) മാധ്യമ ശ്രീ അവാർഡിന് ഏപ്രിൽ 30 വരെ അപേക്ഷസമർപ്പിക്കാം എന്ന് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം.

മികച്ച പ്രതികരണമാണ് അവാർഡിന് ഇതേവരെ ലഭിച്ചതെന്നു പ്രസ് ക്ലബ് ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) പറയുകയുണ്ടായി. നിരവധി അവാർഡ് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇനിയും സമർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

അവാർഡ് ജൂണിൽ നടത്തണം എന്ന ഉദ്ദേശവുമായിട്ടാണ് മുൻപോട്ടു നീങ്ങുന്നതെന്ന് നാഷണൽ ട്രെഷറർ ജീമോൻ ജോർജ് പറഞ്ഞു. ആലോചന പ്രകാരം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിലായിരിക്കും പരിപാടികൾ നടത്തുക എന്ന് നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം ലേഖകനോട് പറയുകയുണ്ടായി.

ഏഴാമത് മാധ്യമ ശ്രീ പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നത് നാലംഗ ജഡ്ജിങ്
പാനലാണ്. മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ
കമ്മിറ്റിയിൽ ദീപിക സീനിയർ എഡിറ്ററായിരുന്ന അലക്സാണ്ടർ സാം,
ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന പി.എസ് . ജോസഫ്, അമേരിക്കയിൽ
നിന്ന് പ്രമുഖ ഭിഷഗ്വരനും എഴുത്തുകാരനുമായ ഡോ. എം വിപിള്ള എന്നിവരാണ്
അംഗങ്ങൾ . പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

എൻ.പി. രാജേന്ദ്രൻ (മാതൃഭൂമി) അടുത്തയിടക്ക് അന്തരിച്ച ഡി. വിജയമോഹൻ
(മനോരമ) എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ്) ജോണി ലൂക്കോസ് (മനോരമ ടിവി)
ഇപ്പോൾ എംഎ‍ൽഎ ആയ വീണാ ജോർജ്, അന്വേഷണാത്മക പത്രപ്രവർത്തകൻ ജോസി ജോസഫ്എന്നിവരാണ് നേരത്തെ ഈ അവാർഡ് നേടിയിട്ടുള്ളത്.

മാധ്യമ രംഗത്ത് ദീർഘ കാലം പ്രവർത്തിച്ചവർക്കും ഈ രംഗത്തു തങ്ങളുടേതായ മികച്ച സംഭാവനകൾ നല്കിയവരെയും ആണ് പരിഗണിക്കുന്നത്. മാധ്യമ ശ്രീ അവാർഡിന് അപേക്ഷിക്കാം. ആർക്ക് വേണമെങ്കിലും പേര് നോമിനേറ്റും ചെയ്യാം. വിവരങ്ങൾ ഈ-മെയിലിൽ അറിയിക്കുക [email protected]

ഇന്ത്യ പ്രസ് ക്ലബ് ഇന്റർ നാഷണൽ കോൺഫറൻസ് നവമ്പറിൽ ഷിക്കാഗോയിൽ നടത്താനാണ് തീരുമാനം.അപ്പോഴേക്കും കോവിഡിന് പൂർണ ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണിതെന്നു പ്രസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു. നാഷണൽ കോൺഫറൻസിൽ വച്ച് മാധ്യമ രത്‌ന അവാർഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.

പ്രസിഡന്റ് ഇലക്ട് സുനിൽ തൈമറ്റം, ജോ. സെക്രട്ടറി ബിജിലി ജോർജ്, ജോ. ട്രഷറർ ഷിജോ പൗലോസ്, ഓഡിറ്റർമാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരടങ്ങിയ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ അഡൈ്വസറി ബോർഡ് ചെയർമാൻ മധു കൊട്ടാരക്കരയും സജീവമായി ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP