Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ്; ടോണി വിവരം പങ്കുവെച്ചത് ഫേസ്‌ബുക്കിലുടെ; അടുത്തിടപഴകിയവർ ജാഗ്രത പാലിക്കണമെന്നും കുറിപ്പ്

കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ്; ടോണി വിവരം പങ്കുവെച്ചത് ഫേസ്‌ബുക്കിലുടെ; അടുത്തിടപഴകിയവർ ജാഗ്രത പാലിക്കണമെന്നും കുറിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫേയ്‌സ്ബുക്കിലൂടെ ടോണി ചമ്മണി തന്നെയാണ് രോഗബാധിതനായ വിവരം പങ്കുവെച്ചത്. തന്നോട് ഏറ്റവും അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണമെന്നും ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണമെന്നും അദ്ദേഹം കുറിച്ചു.

ടോണി ചമ്മണിയുടെ കുറിപ്പ് വായിക്കാം

പ്രിയമുള്ളവരെ,
ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നു രാത്രിയിൽ നടത്തിയ പരിശോധനയിൽ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടർമാർ അറിയിച്ചിരിക്കുന്നു.

എന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം.എന്നോട് ഏറ്റവും അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണം.

' ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണം''
സ്‌നേഹത്തോടെ നിങ്ങളുടെ
ടോണി ചമ്മണി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP