Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തിന് രണ്ട് ഉത്സവകാല ട്രെയിനുകൾ കൂടി; സ്‌പെഷൽ ട്രെയ്‌നുകൾ ഏപ്രിൽ 13 മുതൽ; ആരംഭിക്കുന്നത് തിരുവനന്തപുരം- നിസാമുദ്ദീൻ- തിരുവനന്തപുരം സ്‌പെഷൽ, കൊച്ചുവേളി -കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് എന്നീ ട്രെയ്‌നുകൾ

സംസ്ഥാനത്തിന് രണ്ട് ഉത്സവകാല ട്രെയിനുകൾ കൂടി; സ്‌പെഷൽ ട്രെയ്‌നുകൾ ഏപ്രിൽ 13 മുതൽ; ആരംഭിക്കുന്നത് തിരുവനന്തപുരം- നിസാമുദ്ദീൻ- തിരുവനന്തപുരം സ്‌പെഷൽ,  കൊച്ചുവേളി -കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് എന്നീ ട്രെയ്‌നുകൾ

സ്വന്തം ലേഖകൻ

പാലക്കാട്: രണ്ട് ഉത്സവ ട്രെയിനുകൾ കൂടി സംസ്ഥാനത്ത് നിന്ന് സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരം- നിസാമുദ്ദീൻ- തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്റ്റ് സ്‌പെഷൽ (പാലക്കാട് ജങ്ഷൻ -കട്പാടി വഴി) ഏപ്രിൽ 13ന് സർവിസ് ആരംഭിക്കും.

06167 തിരുവനന്തപുരം -നിസാമുദ്ദീൻ വീക്ക്ലി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ചൊവ്വാഴ്ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട്, വ്യാഴാഴ്ചകളിൽ വൈകീട്ട് 5.50ന് നിസാമുദ്ദീനിലെത്തും. 06168 നിസാമുദ്ദീൻ -തിരുവനന്തപുരം പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ ഏപ്രിൽ 16 മുതൽ സർവിസ് ആരംഭിക്കും. വെള്ളിയാഴ്ചകളിൽ പുലർച്ച 05.10ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ, ഞായറാഴ്ചകളിൽ രാവിലെ 07.05ന് തിരുവനന്തപുരത്ത് എത്തും.

ഏപ്രിൽ 12നാണ് 02648 കൊച്ചുവേളി -കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്പെഷൽ സർവിസ് തുടങ്ങുന്നത്. തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 6.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട്, ബുധൻ, ശനി ദിവസങ്ങളിൽ പുലർച്ച മൂന്നിന് കോർബയിലെത്തും. 02647 കോർബ- കൊച്ചുവേളി ദ്വൈവാര സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്പെഷൽ ഏപ്രിൽ 14 മുതൽ സർവിസ് ആരംഭിക്കും. ബുധൻ, ശനി ദിവസങ്ങളിൽ വൈകീട്ട് 7.40ന് കോർബയിൽനിന്ന് പുറപ്പെടും. വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് 4.20ന് കൊച്ചുവേളിയിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP