Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അത്ഭുതപ്പെടുത്തിയ സ്വീകാര്യത; സംവാദങ്ങളിലും റോഡ് ഷോകളിലും യുവാക്കളുടെ കുത്തൊഴുക്ക്; വാക്കുകളിൽ മിതത്വം സൂക്ഷിച്ച് വികസനം ചർച്ചയാക്കൽ; സർവ്വേ ഫലങ്ങളെ തള്ളിപ്പറയുന്നതും ശാസ്ത്രിയത മുറുകെ പിടിച്ച്; ഭാവിയിൽ കൂടുതൽ അതിശയങ്ങളും! വോട്ടുറപ്പിക്കാൻ എല്ലാവർക്കും വേണ്ടത് ഒരാളെ; 'തരൂർ ഡിപ്ലോമസി'ക്ക് കൈയടി കിട്ടുമ്പോൾ

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അത്ഭുതപ്പെടുത്തിയ സ്വീകാര്യത; സംവാദങ്ങളിലും റോഡ് ഷോകളിലും യുവാക്കളുടെ കുത്തൊഴുക്ക്; വാക്കുകളിൽ മിതത്വം സൂക്ഷിച്ച് വികസനം ചർച്ചയാക്കൽ; സർവ്വേ ഫലങ്ങളെ തള്ളിപ്പറയുന്നതും ശാസ്ത്രിയത മുറുകെ പിടിച്ച്; ഭാവിയിൽ കൂടുതൽ അതിശയങ്ങളും! വോട്ടുറപ്പിക്കാൻ എല്ലാവർക്കും വേണ്ടത് ഒരാളെ; 'തരൂർ ഡിപ്ലോമസി'ക്ക് കൈയടി കിട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചരണത്തിൽ താര പ്രചാരകനായി മാറുകയാണ് ശശി തരൂർ. കേരള രാഷ്ട്രീയത്തിലേക്ക് തരൂർ കൂടുതൽ ശ്രദ്ധ നൽകുന്നതിന്റെ സൂചന. ഭാവിയിലെ രാഷ്ട്രീയ വെല്ലുവളി ഏറ്റെടുക്കാൻ തരൂരിനേ കേരളത്തിലാകൂവെന്ന തിരിച്ചറിവാണ് ഈ തരൂർ ഇഫക്ടിന് കാരണം. മലപ്പുറത്ത് പോലും തരൂർ നടത്തിയ റോഡ് ഷോയിലേക്ക് ആളുകൾ ഒഴുകിയെത്തി. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പോലും തരൂരിന്റെ കരുത്ത് തിരിച്ചറിഞ്ഞു. അങ്ങനെ സംസ്ഥാനത്ത് യുഡിഎഫ് പ്രചാരണ വേദികളിലെ മിന്നും താരമായി ശശി തരൂർ മാറുകയാണ്. പാർട്ടിക്കകത്തും പുറത്തും, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സ്വീകാര്യതയും പ്രതിഛായയും വർധിച്ചതാണ് ഇതിന് കാരണം. എല്ലാം മണ്ഡലത്തിലും വേണ്ടത് തരൂരിനെയാണ്.

രണ്ടാഴ്ചയോളമായി 11 ജില്ലകളിൽ അൻപതോളം സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങി. ഇനിയുള്ള ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെ നേതാക്കൾക്കായി വോട്ടു തേടും. പൊതുയോഗങ്ങളിൽ പ്രസംഗിച്ച് വോട്ടു തേടുന്ന പതിവും തരൂർ മാറ്റി. വോട്ടർമാരുമായുള്ള സംവാദങ്ങളാണു മിക്കയിടത്തും. പിന്നെ ആളുകളെ ആകർഷിക്കുന്ന റോഡ് ഷോയും. വികസന രാഷ്ട്രീയമാണ് തരൂർ ചർച്ചയാക്കുന്നത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും തരൂർ പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കിലും ഇത്രയേറെ ഇടപെടൽ ഉണ്ടായിട്ടില്ല. നേരിട്ട് എത്താൻ കഴിയാത്ത സ്ഥലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർഥിച്ചുള്ള വിഡിയോകൾ ചെയ്തു നൽകുന്നുണ്ട്. അങ്ങനെ തിരക്കോട് തിരക്ക്.

കോൺഗ്രസിന് അധികാരം ഉറപ്പിച്ചാണ് തരൂരിന്റെ പ്രചരണവും. സർവ്വേകളെ തള്ളുകയാണ് തരൂർ. കേരളത്തിലെ സാഹചര്യത്തിൽ ഒരു മണ്ഡലത്തിൽ ഏറ്റവും ചുരുങ്ങിയത് 500 പേരെയെങ്കിലും നേരിട്ടു കണ്ടു വിവരമെടുത്ത് ശാസ്ത്രീയമായി അപഗ്രഥനം നടത്തിയാലേ ഏകദേശം ട്രെൻഡ് അറിയാനാകൂ. അതു തന്നെ കൃത്യമാകണമെന്നില്ല. മറ്റു സർവേകളെല്ലാം ഊഹങ്ങൾ മാത്രമാണ്. അതിനെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം കണ്ട ഒരാളെന്ന നിലയിൽ എനിക്ക് യുഡിഎഫിന്റെ ജയത്തെക്കുറിച്ചു സംശയമേയില്ല. വോട്ടെടുപ്പിന് ഇനിയും 6 ദിവസമുണ്ട്. രാഷ്ട്രീയത്തിൽ ഒരാഴ്ച എന്നത് വളരെ നീണ്ട കാലയളവാണെന്നു പണ്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ഹരോൾഡ് വിൽസൻ പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായ മുന്നേറ്റം ഇത്തവണ യുഡിഎഫിനുണ്ടാകുമെന്ന് ഉറപ്പാണ്തരൂർ പറയുന്നു.

സർവേകളിലൊക്കെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്കു ശശി തരൂരിന്റെ പേരും ഉയരുന്നുണ്ടെന്ന ചോദ്യത്തിന് കരുതലോടെയാണ് തരൂരിന്റെ മറുപടി. ഞാൻ സ്ഥാനാർത്ഥിയല്ലല്ലോ? കോൺഗ്രസിനു കഴിവും അനുഭവവുമുള്ള ഒട്ടേറെ നേതാക്കളുണ്ട്. രാഷ്ട്രീയത്തിൽ സ്വപ്നം കാണാതെ, യാഥാർഥ്യങ്ങളിൽ വിശ്വസിക്കുന്നയാളാണു ഞാൻ. ആദ്യ തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ ജയിക്കുമോയെന്നു പോലും അറിയില്ലായിരുന്നു. 3 തവണ ജയിച്ച, പഴക്കവും തഴക്കവുമുള്ള രാഷ്ട്രീയക്കാരനായതു തന്നെ എന്നെ സംബന്ധിച്ചിടത്തോളം അതിശയമാണ്-തരൂർ പറയുന്നു. കൂടുതൽ അതിശയങ്ങൾ ഭാവിയിലുണ്ടാകില്ല എന്നു പറയാനാകില്ലെങ്കിലും ഇപ്പോഴത്തെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കണമെന്നാണു ചിന്തയെന്നും തരൂർ കൂട്ടിച്ചേർക്കുന്നു.

നേരത്തെ ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകണമെന്ന നിർദ്ദേശം മുമ്പോട്ട് വച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. തരൂരിനെ പോലുള്ള നേതാക്കളെ മുന്നിൽ നിർത്തി ബിജെപിയുടെ കേരളത്തിലെ വളർച്ച തടയുകയാണ് ലക്ഷ്യം. നേമത്തെ കെ മുരളീധരന്റെ വിജയവും തരൂരിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ സജീവതയും ബിജെപി ഭീതിയിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കുമെന്നാണ് വിലയിരുത്തൽ. സർവേകൾ തുടർഭരണം പ്രവചിക്കുമ്പോൾ ആവനാഴിയിലെ അവസാന വജ്രായുധവും പുറത്തെടുക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് തരൂരിലേക്കുള്ള കോൺഗ്രസിന്റെ യാത്ര.

ഇനി ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകും. ഈ ഹൈക്കമാണ്ട് നിർദ്ദേശത്തിന് സമ്മതം മൂളി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഗ്രൂപ്പിന് അതീതമായ നിലപാട് എടുത്തു കഴിഞ്ഞു. നേമത്ത് വിജയിച്ചാൽ കെ മുരളീധരനും സുപ്രധാന പദവി നൽകും. തെരഞ്ഞെടുപ്പിന് ശേഷം തലമുറ മാറ്റത്തിനൊപ്പം നേതൃത്വതലത്തിലും സമൂല അഴിച്ചുപണി വരുമെന്നാണ് സൂചന. അങ്ങനെ വന്നാൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പോലും തരൂർ എത്താൻ സാധ്യതയുണ്ട്. നേമത്തിന് സമാനമായ ഇടെപടുലകളാണ് ഇനി കേരളത്തിൽ ഉണ്ടാകേണ്ടതെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. ഇതിന്റെ ഭാഗമായാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലും തരൂർ ഫാക്ടർ ചർച്ചയാക്കുന്നത്.

നിഷ്പക്ഷ വോട്ടുകളെ കോൺഗ്രസിലേക്ക അടുപ്പിക്കാൻ തരൂരിനെ പോലുള്ളവരെ കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തൽ. എല്ലാ സമുദായ നേതൃത്വവുമായും തരൂരിന് അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരത്ത് ആദ്യം മത്സരിക്കുമ്പോൾ ഡൽഹി നായരെന്ന വിശേഷണം എൻ എസ് എസ് ചർച്ചയാക്കിയെങ്കിലും പതിയെ മഞ്ഞുരുകി. എന്ന് എൻഎസ് എസുമായി ഏറെ അടുത്തു നിൽക്കുന്ന നേതാവ്. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ആത്മബന്ധമുണ്ട് തരൂരിന്. ക്രൈസ്തവ സഭയ്ക്കും പ്രിയങ്കരൻ. മുസ്ലീമിനും താൽപ്പര്യം. ഇത്തരത്തിലൊരു നേതാവിനെ കേരളത്തിൽ സജീവമാക്കുന്നത് കോൺഗ്രസിന് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് തിരിച്ചറിവ്.

യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണ്ണായക സ്വാധീനം തരൂരിന് ഉണ്ടാകും. അർഹമായ പരിഗണന നൽകും. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും തരൂരിന് നിർണ്ണായക റോളുണ്ടായിരുന്നു. വിജയ സാധ്യത ഇല്ലാത്ത പലർക്കും സീറ്റ് നിഷേധിച്ചു. ക്രിയാത്മകമായ പ്രകടന പത്രിക തയ്യാറാക്കി. വൈദ്യുതി സൗജന്യം അടക്കമുള്ള നിർദ്ദേശങ്ങൾക്ക് പിന്നിൽ തരൂരാണെന്നാണ് സൂചന. കോൺഗ്രസിന്റെ പ്രകടന പത്രിക സമ്പൂർണ്ണമാണെന്ന് വിദഗ്ധരും പറയുന്നു. പ്രചരണ പത്രികയ്ക്ക് വേണ്ടത്ര പ്രചാരണം കിട്ടിയിട്ടില്ല. മാധ്യമങ്ങൾ അത് ചർച്ചയാക്കിയുതമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP