Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി; സമയ പരിധി നീട്ടിയത് ജൂൺ 30 വരെ; ആധാറും പാനും ബന്ധിപ്പിക്കാൻ ഉത്തരവിറക്കിയത് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന്റെ ഭാഗമായി

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി; സമയ പരിധി നീട്ടിയത് ജൂൺ 30 വരെ; ആധാറും പാനും ബന്ധിപ്പിക്കാൻ ഉത്തരവിറക്കിയത് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന്റെ ഭാഗമായി

സ്വന്തം ലേഖകൻ

ഡൽഹി: ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി. രണ്ടും ബന്ധിപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ തീരുമാനം. 2021 ജൂൺ 30 വരെയാണ് സമയം നീട്ടിയിരിക്കുന്നത്.

1961 ലെ ഇൻകം ടാക്‌സ് നിയമത്തിലെ 148ാം വകുപ്പ് പ്രകാരമാണ് പുതിയ തീരുമാനം. കോവിഡ് 19 മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്നാണ് തീരുമാനമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

ഇന്ന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടക്കേണ്ടി വരുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. 1000 രൂപ പിഴയ്ക്ക് പുറമെ പാൻ കാർഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാർ പാസാക്കിയ ഫിനാൻഷ്യൽ ബിൽ 2021 ലെ 234 എച്ച് വകുപ്പ് പ്രകാരമാണ് പിഴ തീരുമാനം വന്നത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിർബന്ധമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP