Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രി ട്രെയിനിൽ മൊബൈൽ ചാർജിങ് അനുവദിക്കില്ല; രാത്രി 11 മുതൽ പുലർച്ചെ 5 വരെ ചാർജിങ് പോയിന്റുകളിലേക്ക് വൈദ്യുതി വിതരണം നിർത്തിവയ്ക്കും

രാത്രി ട്രെയിനിൽ മൊബൈൽ ചാർജിങ് അനുവദിക്കില്ല; രാത്രി 11 മുതൽ പുലർച്ചെ 5 വരെ ചാർജിങ് പോയിന്റുകളിലേക്ക് വൈദ്യുതി വിതരണം നിർത്തിവയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാത്രിയിൽ ട്രെയിനിലെ മൊബൈൽ ചാർജിങ് അനുവദിക്കില്ല. രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെ മൊബൈൽ ഫോൺ, ലാപ്‌ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ഈ സമയത്ത് ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കും.

പടിഞ്ഞാറൻ റെയിൽവെ മാർച്ച് 16 മുതൽ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ൽ ബാംഗ്ലൂർ-ഹസൂർ സാഹിബ് നാന്ദേഡ് എക്സ്‌പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിങ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ്റി കമ്മിഷണർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP