Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബംഗളുരുവിൽ ടാക്‌സി ഡ്രൈവറുടെ ആത്മഹത്യ; മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് ഡ്രൈവർമാർ; ബംഗളൂരു വിമാനത്താവളത്തിൽ ടാക്‌സി സർവീസുകൾ തടസപ്പെട്ടു

ബംഗളുരുവിൽ ടാക്‌സി ഡ്രൈവറുടെ ആത്മഹത്യ; മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് ഡ്രൈവർമാർ; ബംഗളൂരു വിമാനത്താവളത്തിൽ ടാക്‌സി സർവീസുകൾ തടസപ്പെട്ടു

ന്യൂസ് ഡെസ്‌ക്‌

ബംഗളൂരു: ടാക്‌സി ഡ്രൈവറുടെ ആത്മഹത്യയെ തുടർന്ന് ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതോടെ ബംഗളൂരുവിൽ കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്‌സി സർവീസുകൾ തടസപ്പെട്ടു.

ഒല, ഊബർ, കെഎസ്ടിഡിസി തുടങ്ങിയ ടാക്‌സി സർവീസുകളാണ് മുടങ്ങിയത്. ഇതോടെ വിമാനത്താവളത്തിൽനിന്ന് പോകുന്നവരും വരുന്നവരും സ്വന്തംനിലയ്ക്ക് യാത്രമാർഗം ഉറപ്പുവരുത്തുകയോ ബിഎംടിസി ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് വിമാനത്താവള അധികൃതർ അഭ്യർത്ഥിച്ചു.

ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവറായ പ്രതാപ് ഗൗഡയാണ് കാറിനുള്ളിൽ വച്ച് തീകൊളുത്തി മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ കെംപെഗൗഡയെ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പേ മരിച്ചു. ഇതിനുപിന്നാലെ ടാക്‌സി ഡ്രൈവർമാർ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. ടാക്‌സി ഡ്രൈവർമാരെ അനുനയിപ്പിക്കാൻ വിമാനത്താവള അധികൃതർ ശ്രമിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP