Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിരിയാണിയും താറാവ് കറിയും അച്ചാറും പരീക്ഷിച്ച അമേരിക്കൻ മലയാളിയുടെ പ്രിയപ്പെട്ടവനായ അച്ചായൻ; കുടുംബക്കാരേയും നാട്ടുകാരേയും അടക്കം 200 ലേറെ പേർക്ക് അമേരിക്കൻ സുരക്ഷിതത്വം ഒരുക്കിയ സുമനസ്സ്; സൈനിക ജീവിത്തിന് ശേഷം പ്രവാസ ജീവിതം അടിപൊളിയാക്കിയത് സ്നേഹ കരുതലിൽ; മാങ്ങാനത്തെ മാത്യു കെ തോമസ് ഇനി ഓർമ്മ

ബിരിയാണിയും താറാവ് കറിയും അച്ചാറും പരീക്ഷിച്ച അമേരിക്കൻ മലയാളിയുടെ പ്രിയപ്പെട്ടവനായ അച്ചായൻ; കുടുംബക്കാരേയും നാട്ടുകാരേയും അടക്കം 200 ലേറെ പേർക്ക് അമേരിക്കൻ സുരക്ഷിതത്വം ഒരുക്കിയ സുമനസ്സ്; സൈനിക ജീവിത്തിന് ശേഷം പ്രവാസ ജീവിതം അടിപൊളിയാക്കിയത് സ്നേഹ കരുതലിൽ; മാങ്ങാനത്തെ മാത്യു കെ തോമസ് ഇനി ഓർമ്മ

ന്യൂസ് ഡെസ്‌ക്‌

ന്യൂയോർക്ക്: അമേരിക്കൻ പ്രവാസി മലയാളികളെ വേദനയിലാക്കി മാത്യു കെ തോമസ് ഓർമ്മയായി. 76 വയസായിരുന്നു മാത്യുകെ തോമസിന്. ബാർഡോണിയയിലെ വസതിയിൽ വച്ചായിരുന്നു. അന്ത്യം. പതിനൊന്ന് വർഷത്തെ സൈനിക സേവനത്തിന് ശേഷം 1976 ലാണ് മാത്യു കെ തോമസ് അമേരിക്കയിലെ ന്യൂയോർക്കിൽ പ്രവാസ ജീവിതമാരംഭിച്ചത്. 45 വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനിടെയിലായിരുന്നു മാത്യു കെ തോമസിന്റെയും ഭാര്യ അന്നമ്മയുടേയും അമ്പതാം വിവാഹ വാർഷികവും 75 ാം പിറന്നാൾ ആഘോഷവും കുടുംബം ആഘോഷിച്ചത്.

1944 മെയ് 24 ന് മാങ്ങാനം കാഞ്ഞിരത്തിന്മൂട്ടിൽ കെ ഐ തോമസിന്റെയും മറിയാമ്മയുടേയും ആറു മക്കളിൽ നാലാമനായി ജനനം. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് മാത്യു കെ തോമസ് (കൊച്ചുമോൻ) 1964 ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. സൈനികനായി നാലു വർഷം പിന്നിടും മുമ്പെ വിവാഹം. രാജസ്ഥാനിൽ നഴ്‌സായിരുന്ന മെപ്പനാൽ അക്കലൂർ വീട്ടിൽ അന്നമ്മ ടി.വിയായിരിരുന്നു വധു. 1968 ജൂലൈ 1 നായിരുന്നു വിവാഹം നടന്നത്.

1975ൽ അന്നമ്മ അമേരിക്കയിലേക്ക് ചേക്കേറി. പതിനൊന്ന് വർഷത്തെ സൈനിക സേവനത്തിന് ശേഷം 1976ൽ കൊച്ചുമോനും പ്രവാസജീവിതത്തിലേക്ക്. യുഎസിൽ ഭാര്യയ്‌ക്കൊപ്പം പുതിയ ജീവിതത്തിന് തുടക്കമിട്ടു. നിരവധി കമ്പനികളിൽ ജോലി ചെയ്തശേഷം ഫൈസർ എന്ന ലെഡെറേലിൽ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെത്തി. പിന്നീട് റിയൽ എസ്റ്റേറ്റിലും ഒരു കൈനോക്കി. നയാക്കിലെ നിസ്സാൻ ഡീലർഷിപ്പിൽ സെയിൽസ് പേഴ്സണായും ജോലി ചെയ്തു.

ഇതിനിടെ അമേരിക്കൻ പൗരത്വം സ്വീകരിക്കുന്നതിനുള്ള കുടുംബത്തിന്റെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി. സ്വന്തമായി ഒരു ടൈപ്പ്‌റൈറ്റർ വാങ്ങി നിയമപ്രകാരമുള്ള എല്ലാ അപേക്ഷകളും പൂരിപ്പിച്ച് നൽകിയതും മാത്യു കെ തോമസ് തന്നെയായിരുന്നു. കഷ്ടപ്പാടിന്റെയും പരിശ്രമത്തിന്റെയും വിജയം കൂടിയാണ് ഇരുവരുടേയും ജീവിതം.

ഇതിനിടെ ഭാര്യയുടെ കുടുംബത്തിലെ അംഗങ്ങളും നാട്ടുകാരുമടക്കം 200 ലെറെ പേരെയാണ് യുഎസിലെത്തിച്ച് അവരുടെ ജീവിതവും സുരക്ഷിതമാക്കി മാറ്റി. ജോലിയിൽ നിന്ന് വിരമിച്ച കാലയളവിൽ ഭാര്യ അന്നമ്മയ്ക്ക് കാൻസറും പാർക്കിൻസൺസ് രോഗവും കണ്ടെത്തിയതോടെ ഭാര്യയുടെ ആരോഗ്യ പരിചരണത്തിലായി പിന്നീടുള്ള ശ്രദ്ധ. വീട്ടിലെ പാചകത്തിൽ വരെ ശ്രദ്ധ പതിപ്പിച്ചു. ബിരിയാണി, താറാവ് കറി, സാൽമൺ കറി, അച്ചാറുകൾ, പുതിയ വിഭവങ്ങൾ എന്നിവയിൽ അടക്കം പത്ത് വർഷത്തോളം തന്റെ പാചക വൈദഗ്ദ്ധ്യം പരീക്ഷിച്ചു. വീട്ടിൽ അതിഥികളായി ആരെത്തിയാലും ഭക്ഷണം നൽകിയേ വിട്ടയയ്ക്കു എന്നതായി ശീലം.

ഇരുവരുടേയും അമ്പതാം വിവാഹ വാർഷികം ആഘോഷിച്ചത് രണ്ട് വർഷം മുമ്പായിരുന്നു. ഇരുവരുടേയും 75ാം പിറന്നാൾ വാർഷികവും വിവാഹ വാർഷികവും ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. വലിയ ചടങ്ങായാണ് കുടുംബാംഗങ്ങൾ പങ്കുചേർന്ന് നടത്തിയത്. മാത്യു അന്നമ്മ ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. ബിന്ദു, ബീന (ജാക്‌സൺ), ബിനു (ജെറി), രണ്ട് പേരക്കുട്ടികൾ: പോൾ, ബെന്യാമിൻ. മാത്യുവിന്റെ മൂത്ത സഹോദരൻ, ജോയ്, മൂത്ത സഹോദരി (അമ്മാനി), ഇളയ സഹോദരൻ (സോമി) എന്നിങ്ങനെ വലിയ കുടുംബം.

കുടുംബ ജീവിതത്തിനൊപ്പം മലയാളികൾ ഒത്തൊരുമിക്കുന്ന ചടങ്ങുകളിലൊക്കെ സജീവ സാന്നിദ്ധമായിരുന്നു മാത്യു കെ തോമസ്. മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമുള്ള വിശ്രമ ജീവിതം ഏറെ സന്തോഷകരമായാണ് അദ്ദേഹം പൂർത്തിയാക്കിയത്. മരണാനന്തര ചടങ്ങുകൾ ഏപ്രിൽ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും.കോവിഡ് 19 മുൻകരുതലുകൾ അനുസരിച്ച്, പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് ധരിക്കുകയും ശരിയായ സാമൂഹിക അകലം പാലിക്കൽ പ്രോട്ടോക്കോൾ പിന്തുടരുകയും വേണമെന്നും കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP