Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ചു വർഷമായി നീളുന്ന നിയമയുദ്ധത്തിൽ രണ്ടാളും മുടക്കിയത് ഒരു ദശലക്ഷം ഡോളർ വീതം; ഇനിയും ആറു വർഷം കൂടി യുദ്ധം തുടരും; സമ്പത്തും പ്രശസ്തിയും കുന്നുകൂടിയിട്ടും കോടതിയിൽ നിന്നിറങ്ങാനാവാതെ ഏഞ്ചലിന ജോളിയും ബ്രാഡ്പിറ്റും

അഞ്ചു വർഷമായി നീളുന്ന നിയമയുദ്ധത്തിൽ രണ്ടാളും മുടക്കിയത് ഒരു ദശലക്ഷം ഡോളർ വീതം; ഇനിയും ആറു വർഷം കൂടി യുദ്ധം തുടരും; സമ്പത്തും പ്രശസ്തിയും കുന്നുകൂടിയിട്ടും കോടതിയിൽ നിന്നിറങ്ങാനാവാതെ ഏഞ്ചലിന ജോളിയും ബ്രാഡ്പിറ്റും

സ്വന്തം ലേഖകൻ

വിവാഹം മാത്രമല്ല ചിലപ്പോഴൊക്കെ വിവാഹമോചനവും ആഡംബരമാകും എന്നതിന്റെ തെളിവാണ് ബ്രാഡ് പിറ്റിനും ഏഞ്ചലിന ജോളിക്കും ഇടയിലുള്ള വിവാഹമോചന കേസ്. അഭിഭാഷകർക്കുള്ള ഫീസിന്റെ കാര്യത്തിൽ മാത്രം ഹോളിവുഡിലെ ഏറ്റവും ചെലവേറിയ വിവാഹമോചന കേസായി മാറിയ ഇത് ഇനിയും ഒരു ആറു വർഷം കൂടി നീളുമെന്നാണ് നിയമജ്ഞർ പറയുന്നത്. നേരെയാക്കുവാൻ പറ്റാത്തെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി 45 കാരിയായ ഏഞ്ചലിന, 57 കാരനായ ബ്രഡ് പിറ്റിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് 2016 ലാണ് കേസു നൽകുന്നത്.

ഇതുവരെ ഇരുവരും 1 മില്ല്യൺ ഡോളർ വീതം നിയമപരമായ ചെലവുകൾക്കായി ചെലവാക്കിയതായി നിയമവിദഗ്ദർ പറയുന്നു. മാത്രമല്ല, ഈ നിയമ യുദ്ധം ഇനിയും ഒരു ആറുമാസത്തേക്കുകൂടി നീളുമെന്നും ഇവർ പറയുന്നു. ആറുമക്കളിൽ, പ്രായപൂർത്തിയാകാത്ത അഞ്ചുപേരുടെ കസ്റ്റഡിയും അതുപോലെ ശതകോടികളുടെ സ്വത്തും എങ്ങനെ വിഭജിക്കണം എന്നതിലാണ് പ്രധാന തർക്കം. മൂന്നുപേർ തന്റൊപ്പവും മൂന്നു പേർ ഏഞ്ചലിനക്കൊപ്പവും എന്നതാണ് ബ്രാഡ് പിറ്റിന്റെ നിർദ്ദേശമെങ്കിൽ, പ്രായപൂർത്തിയാകാത്ത അഞ്ചു മക്കളുടെയും സംരക്ഷണ ചുമതല തനിക്ക് വേണമെന്നാണ് ഏഞ്ചലിന ആവശ്യപ്പെടുന്നത്.

അടുത്തയിടെ ഏഞ്ചലിന വിൻസ്റ്റൺ ചർച്ചിലിന്റെ ഒരു പെയിന്റിങ് വിറ്റതായി ഒരു വാർത്ത പരന്നിരുന്നു. ലണ്ടനിലെ ഒരു ലേലത്തിൽ 11.5 മില്യൺ ഡോളറിനാണ് ഇത് വിറ്റത്. ബ്രാഡിനെതിരെയുള്ള നിയമയുദ്ധത്തിനുള്ള ചെലവ് കണ്ടെത്താനാണ് ഇത് വിറ്റതെന്ന ഒരു കിംവദന്തിയും അതോടൊപ്പം പരന്നിരുന്നു. ലോസ് ഏഞ്ചലസ് ഡിവോഴ്സ് അറ്റോർണി, കെല്ലി ചാംഗ് റിക്കെറ്റും പറയുന്നത് ഇത് വലിയ ചെലവേറിയ ഒരു വിവാഹമോചന കേസാണെന്നാണ്.

ഏഞ്ചലിന വിചാരിക്കുന്നത് കുട്ടികളുടെ കസ്റ്റഡി തനിക്ക് ലഭിക്കുമെന്നാണ്, എന്നാൽ ബ്രാഡ് പിറ്റ് തന്റെ ആവശ്യത്തിൽ ഉറച്ചു നിന്നാൽ അത് അത്രയെളുപ്പമാകില്ലെന്നാണ് നിയമ വിദഗ്ദർ പറയുന്നത്. അവരുടെ ഏറ്റവും ഇളയ കുട്ടികൾക്ക് (ഇരട്ട കുട്ടികളായ നോക്സും വിവിയനു) ഇപ്പോൾ 12 വയസ്സാണ്. ഇവർക്ക് 18 വയസായി പ്രായപൂർത്തിയാകുവാൻ ഇനിയും ആറ് വർഷങ്ങൾ കൂടിവേണം. ഇത്തരം കേസുകൾ സാധാരണയായി കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതുവരെ നീണ്ടുപോകുകയാണ് പതിവെന്ന് ഡിവോഴ്സ് അറ്റോർണി പറയുന്നു.

സാധാരണ ഇത്തരം കേസുകൾ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നതിനാൽ ആരും ഒരു പരിധിക്കപ്പുറം നീട്ടിക്കൊണ്ടുപോകാറില്ല. എന്നാൽ, ഏഞ്ചലിന അങ്ങനെ വിട്ടുകൊടുക്കാൻ ഒരുക്കമല്ല. കഴിഞ്ഞ വർഷം 21 സാക്ഷികളെബ്രാഡ്ഹാജരാക്കിയിരുന്നു. അതിൽ ചില മാനസിക രോഗ വിദഗ്ദരും ഉണ്ടായിരുന്നു. അതേസമയം ഏഞ്ചലിന അഞ്ച് ശിശു മാനസികാരോഗ്യ വിദഗ്ദർ ഉൾപ്പടെ ഏഴു സാക്ഷികളെ ഹാജരാക്കി. ഇതും ഏറെ പണചെലവുള്ള കാര്യമാണ്.

തർക്കത്തിലുള്ള മറ്റു കാര്യങ്ങൾ ഷെയ്തു മിരവൽ വൈൻയാർഡും ഫ്രാൻസിലുൾല കോറെൻസ് കൊട്ടാരവുമാണ്. 2008-ൽ 67 മില്ല്യൺ പൗണ്ട് മുടക്കിയാണ് ഇവർ ഈ കൊട്ടാരം വാങ്ങിയത്. പിന്നീട് 2014-ൽ ഇവിടെ വച്ചാണ് ഇവർ വിവാഹിതരാകുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP