Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒസിഐ കാർഡ് പുതുക്കാത്തവർക്ക് ആശങ്കവേണ്ട; ഒസിഐ പുതുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി; നാട്ടിലേക്കു യാത്രചെയ്യുമ്പോൾ പഴയ പാസ്‌പോർട്ടു കരുതണമെന്ന നിബന്ധനയും റദ്ദാക്കി കേന്ദ്രസർക്കാർ ഉത്തരവ്

ഒസിഐ കാർഡ് പുതുക്കാത്തവർക്ക് ആശങ്കവേണ്ട; ഒസിഐ പുതുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി; നാട്ടിലേക്കു യാത്രചെയ്യുമ്പോൾ പഴയ പാസ്‌പോർട്ടു കരുതണമെന്ന നിബന്ധനയും റദ്ദാക്കി കേന്ദ്രസർക്കാർ ഉത്തരവ്

സ്വന്തം ലേഖകൻ

ലണ്ടൻ: ഒസിഐ പുതുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി കേന്ദ്രസർക്കാർ ഉത്തരവ്. ഇെേതാടെ വിദേശ പാസ്‌പോർട്ടുകളുടെ കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്‌പോർട്ട് എടുത്ത് ഒസിഐ പുതുക്കാനായി കാത്തിരിക്കുന്നവർക്കും ഇനി ആശ്വസിക്കാം. നിലവിലെ ഒസിഐ കാർഡുമായി യാത്രചെയ്യാനുള്ള ഇളവ് 2021 ഡിസംബർ 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിവിധ എംബസികൾ ഇതുസംബന്ധിച്ച് സർക്കുലറും പുറപ്പെടുവിച്ചു. കോവിഡ് പ്രതിസന്ധിമൂലം ഒസിഐ പുതുക്കാനാവാതെ വിവിധ രാജ്യങ്ങളിൽ ആശങ്കയിൽ കഴിയുന്ന ആയിരങ്ങൾക്ക് ആശ്വാസമേകുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. നിലവിൽ ജൂൺ മാസം 30 വരെയായിരുന്നു ഒസിഐ കാർഡുകൾ പുതുക്കാൻ ഉളവ് അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നത്.

ഇതിന് പുറമേ നാട്ടിലേക്കു യാത്രചെയ്യുമ്പോൾ പുതിയ പാസ്‌പോർട്ടിനും ഒസിഐ കാർഡിനുമൊപ്പം പഴയ പാസ്‌പോർട്ടുകൂടി കരുതണമെന്ന നിബന്ധനയും റദ്ദാക്കിയതായി ഉത്തരവിലുണ്ട്. നിലവിൽ ഇരുപതിനും അമ്പതിനും മധ്യേ പ്രായമുള്ളവർ നാട്ടിലേക്ക് യാത്രചെയ്യുമ്പോൾ പുതുക്കിയ പാസ്‌പോർട്ടിനൊപ്പം പഴയ പാസ്‌പോർട്ടുകൂടി കൈയിൽ കരുതണണം. ഇതും സർ്ക്കാർ റദ്ദാക്കുക ആയിരുന്നു. ഇനിമുതൽ യാത്രക്ക് പുതിയ പാസ്‌പോർട്ടും ഒസിഐ കാർഡും മാത്രം കൈയിൽ കരുതിയാൽ മതിയാകും.

20 വയസിൽ താഴെ പ്രായമുള്ളവരും അമ്പതു വയസ് പൂർത്തിയാകുന്നവരും ഓരോതവണയും വിദേശ പാസ്‌പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കണമെന്നാണ്, 2005ലെ സിറ്റിസൺഷിപ്പ് ഭേദഗതി നിയമത്തിലുള്ള വ്യവസ്ഥ. കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ എംബസികളുടെ പ്രവർത്തനം ഏറെക്കുറെ പൂർണമായിത്തന്നെ നിലച്ചതോടെ സർക്കാർ ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിരുന്നു. ആദ്യം മൂന്നുമാസത്തേക്കും പിന്നീട് ആറുമാസത്തേക്കും ഒടുവിൽ ജൂൺ 30വരെയും അനുവദിച്ച ഈ ഇളവാണ് വിദേശവാസികളായ ഇന്ത്യക്കാരുടെ അഭ്യർത്ഥന മാനിച്ച് ഇപ്പോൾ ഡിസംബർ 31വരെ നീട്ടിയിരിക്കുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP