Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലഹരിമരുന്ന് കേസിൽ നടൻ അജാസ് ഖാനെ അറസ്റ്റ് ചെയ്തു; താരത്തെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയത് മുംബൈ എയർപോർട്ടിൽ വെച്ച്

ലഹരിമരുന്ന് കേസിൽ നടൻ അജാസ് ഖാനെ അറസ്റ്റ് ചെയ്തു; താരത്തെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയത് മുംബൈ എയർപോർട്ടിൽ വെച്ച്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡ് നടൻ അജാസ് ഖാനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ മുംബൈ എയർപോർട്ടിൽ വച്ചാണ് എൻസിബി നടനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മറ്റ് രണ്ട് കേന്ദ്രങ്ങളിൽ കൂടി റെയ്ഡ് നടക്കുന്നുണ്ടെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. ബിഗ് ബോസ് സീസൺ ഏഴിലും എട്ടിലും മത്സരാർത്ഥിയായിരുന്ന അജാസ് ഖാൻ നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.

അജാസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്ന കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ നിരവധി താരങ്ങൾക്കെതിരെ ലഹരിമരുന്ന് ആരോപണങ്ങളുയർന്നിരുന്നു. ചിലർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച അജാസ് ഖാൻ ബിഗ് ബോസിലൂടെയാണ് കൂടുതൽ വാർത്തകളിൽ നിറയുന്നത്. രക്തചരിത, ഭോണ്ഡു, അള്ളാഹ് കേ ബന്ദേ, റക്ത ചരിത 2. ഹാ തുജേ സലാം ഇന്ത്യ തുടങ്ങിയ സിനിമകളിലെയും സീരിയലുകളിലെയും അജാസ് ഖാന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫേസ്‌ബുക്ക് ലൈവിനിടെ വർഗീയത പരത്തുന്ന തരത്തിൽ സംസാരിച്ചതിന് മുംബൈ സൈബർ പൊലീസ് അജാസ് ഖാനെ കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റ് ചെയ്തിരുന്നു. അതിനു മുമ്പും നടനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോഷ്യൽമീഡിയയിൽ വർഗീയ വിദ്വേഷം പരത്തുന്ന വീഡിയോ വൈറലായതിന്റെ പേരിലായിരുന്നു അത്. ഇത് പോസ്റ്റ് ചെയ്തത് അജാസ് ഖാനെന്നു കണ്ടെത്തിയതിനു പിന്നാലെ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതു ജനങ്ങൾക്കിടയിൽ വർഗീയ സ്പർധയുണ്ടാക്കുന്നതും വ്യത്യസ്ത മതങ്ങളിലെ ജനവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള വീഡിയോകളാണ് അജാസ് ഖാൻ പോസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.

2018 ഒക്ടോബറിൽ മയക്കുമരുന്ന് കൈവശം വച്ചതിന്റെ പേരിൽ മുംബൈയിലെ ഒരു ഹോട്ടലിൽ വച്ച് നടനെ പൊലീസ് പിടികൂടിയിരുന്നു. 2016ൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന യുവതിക്ക് അശ്ലീല സന്ദേശങ്ങളും നഗ്‌നഫോട്ടോകളും അയച്ചതിന്റെ പേരിലും നടൻ അറസ്റ്റിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP