Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിമാന സുരക്ഷാ ഫീസ് വർധിപ്പിച്ചു; ഏപ്രിൽ ഒന്ന് മുതൽ വിമാനയാത്ര നിരക്ക് കൂടും

വിമാന സുരക്ഷാ ഫീസ് വർധിപ്പിച്ചു; ഏപ്രിൽ ഒന്ന് മുതൽ വിമാനയാത്ര നിരക്ക് കൂടും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ വിമാനയാത്ര നിരക്ക് കൂടും. ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, വിമാന സുരക്ഷാ ഫീസ് വർധിപ്പിച്ചതിനെ തുടർന്നാണ് വിമാനയാത്രക്ക് കൂടുതൽ പണം നൽകേണ്ടി വരിക. ആഭ്യന്തര യാത്രാക്കാർക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 879 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളതെന്ന് ഡി.ജി.സി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതുമൂലം അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും ടിക്കറ്റ് നിരക്ക് വർധിക്കും.

കോവിഡ് 19 അന്താരാഷ്ട്ര വിമാന സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമാനയാത്ര സുരക്ഷ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സാണ്(സിഐ.എസ്.എഫ്) വിമാന യാത്ര, എയർപോർട്ട് സുരക്ഷ എന്നീ കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്.

രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥർ, ഡ്യൂട്ടിയിലുള്ള എയർലൈൻ ജോലിക്കാർ, യു.എൻ സമാധാന സേനയുടെ ഭാഗമായി യാത്രചെയ്യുന്നവർ എന്നിവർക്ക് നിരക്ക് വർധന ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP