Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളുടെ കൊലപാതകവും രക്ഷപെടലും സനു മോഹൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയെന്ന് പൊലീസ്; തങ്ങൾ തെരയുന്നത് സാമ്പത്തിക തട്ടിപ്പിന്റെ ഉസ്താദിനെയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; സനുവിന്റെ രൂപമാറ്റം വരുത്തിയ ചിത്രങ്ങളും പുറത്ത് വിട്ടത് വേഷം മാറി ഒളിവിൽ കഴിയാൻ സാദ്ധ്യതയുള്ളതിനാൽ

മകളുടെ കൊലപാതകവും രക്ഷപെടലും സനു മോഹൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയെന്ന് പൊലീസ്; തങ്ങൾ തെരയുന്നത് സാമ്പത്തിക തട്ടിപ്പിന്റെ ഉസ്താദിനെയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; സനുവിന്റെ രൂപമാറ്റം വരുത്തിയ ചിത്രങ്ങളും പുറത്ത് വിട്ടത് വേഷം മാറി ഒളിവിൽ കഴിയാൻ സാദ്ധ്യതയുള്ളതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 13 വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം സംസ്ഥാനം വിട്ടെന്ന് കരുതുന്ന സനു മോഹനെ കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസിന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സാമ്പത്തിക തട്ടിപ്പിന് പൂണെ പൊലീസ് അന്വേഷിക്കുന്ന സനു മോഹൻ മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതികളാണ് കൊലപാതകവും പിന്നീടുള്ള രക്ഷപെടലുമെന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിൽനിന്നു ലഭിക്കുന്ന സൂചനയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാൾ വേഷം മാറി ഒളിവിൽ കഴിയാൻ സാദ്ധ്യതയുള്ളതിനാൽ സനുവിന്റെ രൂപമാറ്റം വരുത്തിയ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പിന് പൂണെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന മുഖ്യ പ്രതിയാണ് സനു മോഹൻ. ഇവരുടെ കണ്ണ് വെട്ടിച്ചാണ് കേരളത്തിലെത്തിയത്. ഇയാൾ നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾക്കായി പൂണെ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പൂണെയിൽ മെറ്റൽ, ലെയ്ത്ത് ബിസിനസ് നടത്തുമ്പോഴായിരുന്നു ഈ തട്ടിപ്പ്. അഞ്ചരവർഷം മുമ്പ് ഇയാളെ അന്വേഷിച്ച് പൂണെ പൊലീസ് കേരളത്തിൽ എത്തിയതായും വിവരമുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ പലയിടങ്ങളിലും നേരത്തെ ഇയാൾ ബിസിനസ് നടത്തിയിരുന്നു. ഇവിടെയും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

സനു മോഹനെ കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായിട്ടും ഒരു വിവരമില്ല. നാട്ടിലും ഇതര സംസ്ഥാനത്തും മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സനു മോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധാനത്തിനു പിന്നിൽ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടർന്ന് കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഒരു സംഘം അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനാകാതെ മടങ്ങി. അടുത്ത ദിവസം അന്വേഷണത്തിനായി പുതിയ സംഘം തമിഴ്‌നാട്ടിലേക്ക് പോകും.

കുട്ടിയെ പിതാവ് മാർച്ച് 21-ന് രാത്രി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയിട്ട ശേഷം തമിഴ്‌നാട്ടിലേക്കു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. സനുവിന്റെ മൊബൈൽ ഫോൺ കാണാതായതിലും ദുരൂഹതയുണ്ട്. ഇതിനിടെ കുട്ടിയെ അബോധാവസ്ഥയിലാണ് സംഭവ ദിവസം രാത്രി കങ്ങരപ്പടിയിലെ ഫ്ളാറ്റിൽനിന്ന് സനു കൊണ്ടുപോയിട്ടുള്ളതെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. കുട്ടിയുടേതുകൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇയാളെ കണ്ടെത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.

കങ്ങരപ്പടിയിലെ ഫ്ളാറ്റിലാണ് സനുവും കുടുംബവും അഞ്ചു വർഷമായി താമസിച്ചിരുന്നത്. കഴിഞ്ഞ 21-ന് വൈകീട്ട് സനു ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടിൽ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടിൽ പോകുകയാണ് എന്നു പറഞ്ഞാണ് മകളുമായി ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുത്തില്ല. ഇതിന് രണ്ടു ദിവസം മുമ്പേ തന്റെ ഫോൺ കേടാണെന്നു പറഞ്ഞ് ഭാര്യയുടെ ഫോണാണ് സനു ഉപയോഗിച്ചിരുന്നത്. കാണാതായതിന്റെ പിറ്റേന്നാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയത്.

സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുമ്പുതന്നെ സനു മോഹന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഫോൺ നന്നാക്കാൻ നൽകിയെന്നു പറഞ്ഞ് ഭാര്യയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, സനുവിന്റെ ഫോൺ ശരിക്കും തകരാറിലാണോയെന്നും എവിടെയാണ് നന്നാക്കാൻ കൊടുത്തതെന്നും കണ്ടെത്താനായിട്ടില്ല. ഈ ഫോൺ കണ്ടെത്തിയാൽ സത്യം പുറത്തുവരുമെന്നാണ് പൊലീസിന്റെ നിഗമനം.

വൈഗ എന്ന പതിമൂന്നു കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിലാണ് കുട്ടിയുടെ പിതാവ് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സനു മോഹനെ പൊലീസ് തിരയുന്നത്. അതേസമയം, ഇയാളുടെ കാർ വാളയാർ ചെക്‌പോസ്റ്റ് കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ പിതാവായ സനു മോഹൻ മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയിട്ടശേഷം തമിഴ്‌നാട്ടിലേക്കു കടന്നതായാണു പൊലീസ് സംശയിക്കുന്നത്. വൈഗയുടെ മൃതദേഹം ലഭിച്ചെങ്കിലും, പുഴയിൽ വീണിട്ടുണ്ടാകുമെന്നു കരുതി സനുവിനായും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് വാളയാർ ചെക്‌പോസ്റ്റ് വഴി ഇയാളുടെ കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

സാനുവിന്റെ തിരോധാനത്തിന് പിന്നിൽ അന്തർസംസ്ഥാന ക്വട്ടേഷൻ സംഘമാണെന്ന സംശയവും സജീവമാണ്. മഹാരാഷ്ട്രയിലെ പൂണെയിൽ അടക്കം വൻ കടബാദ്ധ്യത സാനുവിനുള്ളതായി അന്വേഷണത്തിൽ പൊലീസിന് മനസിലായിട്ടുണ്ട്. ചെക്ക് കേസുകളിൽ അടക്കം പ്രതിയായ സാനുവിനെ ക്വട്ടേഷൻ സംഘങ്ങൾ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയം ബ്ധുക്കൾക്കുണ്ട്. എന്നാൽ ഇത് ഈ ഘട്ടത്തിൽ പൊലീസ് തള്ളുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP