Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടായിരത്തിലധികം പ്രവാസികളെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുപയോഗിച്ചുനാട്ടിലെത്തിലെത്തിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

രണ്ടായിരത്തിലധികം പ്രവാസികളെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുപയോഗിച്ചുനാട്ടിലെത്തിലെത്തിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

സ്വന്തം ലേഖകൻ

കുവൈറ്റ്: രണ്ടായിരത്തിലധികം പ്രവാസികളെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുപയോഗിച്ചു നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ ജോസ് എബ്രഹാമിന് ലഭിച്ച വിവരാവകാശ മറുപടയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാർ നടപടിയെ പ്രവാസി ലീഗൽ സെൽ സ്വാഗതം ചെയ്തു.കോവിഡിനെ  തുടർന്ന് നിരവധിയായ പ്രവാസികൾക്ക് ജോലി നഷ്ടപെടുകയും, നാട്ടിലേക്കെത്താനും മറ്റും പ്രയാസമനുഭവപെട്ടതിനെ തുടർന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ചു അർഹതപെട്ടവരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടു പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഒരു നിവേദനമായി പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശവും നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ കോവിഡ് കാലത്ത് എത്ര ആളുകൾക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിന്റെ ആനുകൂല്യം ലഭിച്ചു എന്ന കണക്കാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

പാവപെട്ട പ്രവാസികൾക്ക് സൗജന്യ നിയമസഹായവും സൗജന്യ വിമാന ടിക്കറ്റും മറ്റും നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സ്ഥാപിതമായ ഒരു പദ്ധതിയാണ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട്. പ്രവാസി ലീഗൽ സെല്ലിന്റെ നിയമപരമായ ഇടപെടലിന്റെ വലിയ വിജയമാണ് കൂടുതലായി അർഹപ്പെട്ടവർക്ക് ഈ ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നതിന് കാരണമായതെന്നും, ഗ്ലോബൽ പ്രസിഡണ്ട് അഡ്വ.ജോസ് അബ്രഹാം,
പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP