Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ഡി.കെ. ശിവകുമാറെന്ന് രമേശ്​ ജാർകിഹോളി; ഷണ്ഡനായ കോൺ​ഗ്രസ് നേതാവ്​ തന്നെ മാനംകെടുത്തുകയാണെന്നും ബിജെപി നേതാവ്; ജാർക്കിഹോളിക്ക്​ മനോവിഭ്രാന്തിയാണെന്ന് ഡി കെ ശിവകുമാറും; കർണാടക രാഷ്ട്രീയത്തിൽ ലൈം​ഗിക വീഡിയോ വിവാദം കത്തുന്നു

തന്റെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ഡി.കെ. ശിവകുമാറെന്ന് രമേശ്​ ജാർകിഹോളി; ഷണ്ഡനായ കോൺ​ഗ്രസ് നേതാവ്​ തന്നെ മാനംകെടുത്തുകയാണെന്നും ബിജെപി നേതാവ്; ജാർക്കിഹോളിക്ക്​ മനോവിഭ്രാന്തിയാണെന്ന് ഡി കെ ശിവകുമാറും; കർണാടക രാഷ്ട്രീയത്തിൽ ലൈം​ഗിക വീഡിയോ വിവാദം കത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: തന്റെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് കോൺ​ഗ്രസ് നേതാവ്​ ഡി.കെ. ശിവകുമാറാണെന്ന് ബിജെപി നേതാവും മുൻ കർണാടക മന്ത്രിയുമായ രമേശ്​ ജാർകിഹോളി. ഷണ്ഡനായ ഡി.കെ. ശിവകുമാർ തന്നെ മാനംകെടുത്തുകയാണെന്നും ജാർക്കിഹോളി ആരോപിക്കുന്നു. അതേസമയം, ജാർക്കിഹോളിക്ക്​ മനോവിഭ്രാന്തിയാണെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം. എന്നാൽ ജാർക്കിഹോളിക്ക്​ മനോവിഭ്രാന്തിയാണെന്നും ഭരണത്തിലുള്ള ബിജെപി സത്യം അന്വേഷിച്ച്​ കണ്ടെ​ത്ത​ട്ടെയെന്നും ശിവകുമാർ പ്രതികരിച്ചു.

കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിനെ താഴെയിറക്കാൻ വിമത നീക്കത്തിന് നേതൃത്വം നൽകിയ നേതാവായ രമേശ് ജാർക്കിഹോളി ദൃശ്യങ്ങൾ പുറത്തായതിന്​ പിന്നാലെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇന്നലെ ബെൽഗാവിയിൽ വെച്ച്​ ജാർക്കിഹോളിയുടെ അകടമ്പടി വാഹനത്തെ ബിജെപി പ്രവർത്തകർ ആക്രമിച്ചിരുന്നു. രമേശ്​ ജാർകിഹോളിക്കെതിരെ നിലപാട് കടുപ്പിച്ച് യുവതി ഇന്ന്​ രംഗത്തെത്തിയിരുന്നു. താൻ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ആത്മഹത്യ കുറിപ്പിൽ ജാർകിഹോളിയുടെ പേരെഴുതുമെന്നും പുറത്തുവിട്ട പുതിയ വിഡിയോയിൽ യുവതി വ്യക്തമാക്കി. ലൈംഗികമായി ഉപയോഗിച്ചത് കൂടാതെ തന്നെയും കുടുംബത്തെയും മുൻ മന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പറയുന്നു.

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 25കാരിയെ രമേശ് ജാർക്കിഹോളി പല തവണയായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും യുവതി പകർത്തി. യുവതിക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രവും കിടപ്പറ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തനിക്കെതിരായ ലൈം​ഗികാരോപണം ​ഗൂഢാലോചനയുടെ ഭാ​ഗമെന്ന് കർണാടകയിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായ രമേഷ് ജാർക്കിഹോളി. തന്റേതെന്ന നിലയിൽ പ്രചരിക്കുന്ന സെക്സ് വീഡിയോ വ്യാജമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ​തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെ കുറിച്ച് നേരത്തേ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം രാജിവെച്ചത് പാർട്ടി പറഞ്ഞിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദ വീഡിയോ പുറത്തായതിനെ തുടർന്ന് മാർച്ച് മൂന്നിനാണ് രമേഷ് ജാർക്കിഹോളി മന്ത്രി സ്ഥാനം രാജിവെച്ചത്. 'കഴിഞ്ഞ നാല് മാസം മുമ്പ് തന്നെ തനിക്കെതിരെയുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നു. തനിക്ക് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തു. ഭയന്നിരുന്നെങ്കിൽ എനിക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു'-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ പുറത്താകുന്നതിന് 26 മണിക്കൂർ മുമ്പ് ബിജെപി ഉന്നത നേതൃത്വം തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടിയെടുക്കാൻ എന്നോട് നേതൃത്വം പറഞ്ഞു. പക്ഷേ ഞാൻ അത് ചെയ്തില്ല. ഇതൊരു പ്രധാന രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. തന്നോട് പാർട്ടി നേതൃത്വം രാജിവെക്കാൻ പറഞ്ഞിട്ടില്ല. രാജി തീരുമാനം സ്വയമെടുത്തതാണ്. കുടുംബത്തിനുണ്ടായ അപമാനം ഇല്ലാതാക്കാനാണ് താൻ പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് ജാർക്കിഹോളി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സോഷ്യൽ ആക്ടിവിസ്റ്റായ ദിനേഷ് കലഹള്ളി ആരോപിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. വീഡിയോ വ്യാജമാണെന്നാണ് രമേഷ് ജാർക്കിഹോളിയുടെ വാദം. റഷ്യയിൽ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നും 15 കോടി ചെലവാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സഹോദരനും ആരോപിച്ചു.

ബെംഗളൂരുവിലെ സാമൂഹിക പ്രവർത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജർക്കിഹോളിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അശ്ലീല വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ചൂഷണം ചെയ്തതായായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് ദിനേഷ് കല്ലഹള്ളി പരാതിയും നൽകിയിട്ടുണ്ട്.

വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു വീഡിയോ പുറത്തുവന്നതിനു പിന്നാലെയുള്ള ജർക്കിഹോളിയുടെ പ്രതികരണം. എന്നാൽ പിന്നാലെ ജർക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. യെദ്യുരപ്പ സർക്കാരിൽ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജർക്കിഹോളി വഹിച്ചിരുന്നത്.

നേരത്തേ കോൺഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജാർക്കിഹോളി കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യകക്ഷി സർക്കാരിനെ മറിച്ചിട്ട് ബിജെപിയിലേക്ക് ചുവടുമാറിയ എംഎൽഎ.മാരിലൊരാളാണ്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥിയായി വിജയിച്ച ശേഷം മന്ത്രിയാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP