Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹസൻ – കുഞ്ഞാലി – അമീർ എന്ന മുസ്ലിം വിരോധ സി.പിഎം സ്‌ക്രിപ്റ്റിന്റെ അവസാന ഭാഗം; ലൗ ജിഹാദ് സംബന്ധിച്ച ജോസ് കെ മാണിയുടെ പ്രസ്താവന എൽഡിഎഫിന്റെ കൂടി അഭിപ്രായമാണോയെന്ന് ഹമീദ് വാണിയമ്പലം

ഹസൻ – കുഞ്ഞാലി – അമീർ എന്ന മുസ്ലിം വിരോധ സി.പിഎം സ്‌ക്രിപ്റ്റിന്റെ അവസാന ഭാഗം; ലൗ ജിഹാദ് സംബന്ധിച്ച ജോസ് കെ മാണിയുടെ പ്രസ്താവന എൽഡിഎഫിന്റെ കൂടി അഭിപ്രായമാണോയെന്ന് ഹമീദ് വാണിയമ്പലം

മറുനാടൻ മലയാളി ബ്യൂറോ

ലൗ ജിഹാദ് പരിശോധിക്കണമെന്ന കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ പ്രസ്താവനക്കെതിരെ വെൽഫെയർപാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം. ജോസ് കെ മാണിയുടെ പ്രസ്താവന എൽഡിഎഫിന്റെ കൂടി അഭിപ്രായമാണോയെന്ന് ഹമീദ് വാണിയമ്പലം ചോദിക്കുന്നു. ആർഎസ്എസിന്റെ സാമൂദായിക ധ്രൂവീകരണ അജണ്ടയായ ലൗ ജിഹാദ് അധികാര തുടർച്ചയുണ്ടായാൽ ഹസൻ – കുഞ്ഞാലി – അമീർ എന്ന മുസ്ലിം വിരോധ സി.പിഎം സ്‌ക്രിപ്റ്റിന്റെ അവസാന ഭാഗമാണെന്നും ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. ജോസ് കെ മാണിയുടെ പ്രസ്താവന പാർട്ടി തിരുത്തുമോയെന്നും അല്ലെങ്കിൽ സിപിഐ അടക്കമുള്ള എൽഡിഎഫിലെ ഘടകകക്ഷികൾ ജോസ് കെ മാണിയോട് യോജിക്കുന്നുണ്ടോയെന്നും ഹമീദ് വാണിയമ്പലം ചോദിക്കുന്നു.

ഹമീദ് വാണിയമ്പലത്തിന്റെ പ്രതികരണം–

ലൗ ജിഹാദ് പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന LDF ഘടക കക്ഷി നേതാവ് ജോസ്.കെ.മാണി.LDF ന് അങ്ങനെ അഭിപ്രായമുണ്ടോ അതോ LDF അഭിപ്രായം ജോസ്.കെ.മാണിയിലൂടെ പറയിപ്പിച്ചതോ?
RSS ന്റെ സാമുദായിക ധ്രുവീകരണ അജണ്ടയാണ്
ലൗ ജിഹാദ്. മുസ്ലിംകൾക്കെതിരെ കെട്ടിച്ചമച്ച കള്ളക്കഥ .പൊലീസും ഹൈക്കോടതിയും തള്ളിക്കളഞ്ഞ വിഷയം കത്തോലിക്ക സഭയും ജോസ് കെ മാണിയും LDF ന്റെ തുടർ ഭരണത്തിനൊരുക്കുന്ന തിരക്കഥ. അധികാരത്തുടർച്ചക്ക് ഹസൻ – കുഞ്ഞാലി – അമീർ എന്ന മുസ്ലിം വിരോധ സി.പിഎം സ്‌ക്രിപ്റ്റിന്റെ അവസാന ഭാഗം.
LDF കൺവീനർ എ വിജരാഘവൻ ജോസ്.കെ.മാണിയെ തിരുത്തുമോ? അതോ അദ്ദേഹത്തിന്റെ പതിവ് സംഘ് ശൈലി അനുസരിച്ച് ഏറ്റുപറയുമോ?എൽ.ഡി.എഫിലെ സിപിഐ അടക്കമുള്ള മറ്റ് ഘടക കക്ഷികൾ ജോസ്.കെ.മാണിയോട് യോജിക്കുന്നുണ്ടോ?

ലൗ ജിഹാദ് വിഷയം പരിശോധിക്കപ്പെടണമെന്ന ജോസ് കെ മാണിയുടെ പ്രസ്താവന പുതിയ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ലൗ ജിഹാദ് വിഷയം ജനസമൂഹത്തിന് മുന്നിൽ ആവർത്തിച്ച് ഉയർന്നുവരികയാണെന്നും പരിശോധിച്ച് വ്യക്തത വരുത്തണമെന്നും പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എൽഡിഎഫ് നേതാക്കളിലൊരാൾ ലൗ ജിഹാദ് വിഷയം രാഷ്ട്രീയ ചോദ്യമായി ഉന്നയിക്കുന്നത്. ലൗ ജിഹാദ് തടയാൻ നിയമം കൊണ്ടുവരുമെന്ന് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിൽ വാഗ്ദാനം ഉൾപ്പെടുത്തിയത് ചർച്ചയായതിന് പിന്നാലെയാണ് കേരള കോൺഗ്രസ് നേതാവിന്റെ പ്രസ്താവന. സിപിഐഎം ഈ വിഷയം തള്ളിക്കളഞ്ഞതാണല്ലോ എന്ന് ചോദിച്ചപ്പോൾ ജോസ് തന്റെ നിലപാട് ആവർത്തിച്ചു.

അതിനിടെ, ലൗ ജിഹാദ് വിഷയത്തിൽ പ്രതികരണം വിവാദമായതോടെ പറഞ്ഞത് തിരുത്തി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ. മാണി. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോൺഗ്രസിന്റെയും അഭിപ്രായമെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് വ്യക്തമാക്കി. ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസർക്കാരിന്റെ അഞ്ച് വർഷ കാലത്തെ വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ഈ വികസന ചർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.

എന്നാൽ, ജോസ് കെ. മാണിയെ പിൻതുണച്ച് ബിജെപിയും കെസിബിസിയും രംഗത്തെത്തി. ജോസ് കെ. മാണിയുടെ പ്രതികരണം ജാതീയത വളർത്തുന്നതിന്റെ ഭാഗമാണെന്ന് യുഡിഎഫ് വിമർശിച്ചു. ഇടതുപക്ഷനയത്തിൽനിന്ന് വ്യതിചലിച്ച് ജോസ് കെ. മാണി നടത്തിയ പരാമർശം മുന്നണിക്ക് ഓർക്കാപ്പുറത്തേറ്റ അടിയായാണ് വിലയിരുത്തപ്പെട്ടത്. ഏറെക്കാലമായി ഉയർത്തുന്ന വാദത്തിന് ജോസ് കെ. മാണിയിൽനിന്ന് കിട്ടിയ പിന്തുണ മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും ബിജെപി ആയുധമാക്കി. ജോസിന്റെ പ്രസ്താവന ജാതീയത വളർത്താനാണെന്ന് ആക്ഷേപിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇടതുമുന്നണിയിൽ എന്തുകൊണ്ട് ആവശ്യമുന്നയിക്കുന്നില്ലെന്നു ചോദിച്ചു

അതേസമയം, സഭയുടെ ആവശ്യത്തോടുള്ള ക്രിയാത്മക നിലപാടാണ് ജോസ് കെ മാണിയുടേതെന്ന കെസിബിസി നിലപാട് ഇടതുമുന്നണിയെ വെട്ടിലാക്കി. ഉറച്ചുവോട്ടുകളിൽ ചോർച്ചയുണ്ടാക്കുന്നതാണ് ലൗ ജിഹാദ് പരാമർശമെന്നു വ്യക്തമായറിയാവുന്ന മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ജോസ് കെ. മാണിയുടെ പ്രതികരണം വിവാദമായതോടെ എൽ.ഡി.എഫും പ്രതിരോധത്തിലായി. തുടർന്നാണ് പറഞ്ഞത് തിരുത്താൻ ജോസ് കെ മാണി നിർബന്ധിതനായത്. ജോസ് കെ മാണിയുടെ വിവാദ ലൗ ജിഹാദ് പരാമർശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. അങ്ങനെ പറഞ്ഞത് താൻ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും പിണറായി പ്രതികരിച്ചിരുന്നു. ജോസ് കെ മാണിയുടെ നിലപാട് സിപിഐയും തള്ളിക്കളഞ്ഞു. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് ജോസ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിന്റെ പരാമർശം എൽഡിഎഫിനെ ബാധിക്കില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികൾ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ ആ പാർട്ടിയുടെ മാത്രം അഭിപ്രായമാണ്. ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം പ്രതികരിച്ചു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെയും പ്രതികരണം. ലൗ ജിഹാദ് വിഷയത്തിൽ സിപിഎം നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് വിജയരാഘവൻ കൊച്ചിയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP