Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തനിമയും പ്രൗഢിയും ചോർന്നുപോകാതെ തൃശൂർ പൂരം നടത്താൻ അനുമതി; ജനപങ്കാളിത്തത്തിലും എക്‌സ്ബിഷനുകൾക്കും നിയന്ത്രണമുണ്ടാകില്ല; തീരുമാനം കളക്ടർ വിളിച്ച യോഗത്തിൽ; പൂരം തടസ്സമില്ലാതെ നടത്താനാണ് തീരുമാനമെന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്നും മന്ത്രി വി എസ്.സുനിൽ കുമാർ

തനിമയും പ്രൗഢിയും ചോർന്നുപോകാതെ തൃശൂർ പൂരം നടത്താൻ അനുമതി; ജനപങ്കാളിത്തത്തിലും എക്‌സ്ബിഷനുകൾക്കും നിയന്ത്രണമുണ്ടാകില്ല; തീരുമാനം കളക്ടർ വിളിച്ച യോഗത്തിൽ; പൂരം തടസ്സമില്ലാതെ നടത്താനാണ് തീരുമാനമെന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്നും മന്ത്രി വി എസ്.സുനിൽ കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ പൂരം നടത്താൻ അനുമതി നൽകി. പൂരത്തിന്റെ ജനപങ്കാളിത്തത്തിലും എക്‌സ്ബിഷനുകൾക്കും നിയന്ത്രണമുണ്ടാകില്ല. ജില്ലാ കലക്ടർ വിളിച്ച യോഗത്തിലാണ് തീരുമാനം.

പൂരം മുടങ്ങില്ലെന്ന് മന്ത്രി വി എസ്. സുനിൽകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി വി എസ്. സുനിൽകുമാർ രംഗത്തുവന്നിരുന്നു. പൂരം മുടങ്ങില്ലെന്നും സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നടപടികൾ എടുത്തിട്ടുണ്ട്. അതല്ലാതെ എക്‌സിബിഷന് 200 പേർക്കുമാത്രം അനുമതിയെന്ന തീരുമാനവും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

പൂരം നടത്താനാണ് തീരുമാനമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ പൊതുസമൂഹം തള്ളിക്കളയണമെന്നും മന്ത്രി അഭ്യർത്ഥിച്ചിരുന്നു. തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സർക്കാർ വ്യക്തമായ തീരുമാനം എടുത്തിരിക്കേ, മറിച്ചുള്ള പ്രചരണങ്ങൾ വാസ്തവവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമവുമാണെന്ന് മന്ത്രി അറിയിച്ചു.

മതേതരത്വത്തിന്റെപ്രതീകമായ തൃശൂർ പൂരം യാതൊരു തടസ്സവും കൂടാതെ നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തൃശൂർ പൂരം നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആറാട്ടുപുഴ പൂരം, പെരുവനം പൂരം, കൊടുങ്ങല്ലൂർ മീനഭരണി, കാവുതീണ്ടൽ തുടങ്ങിയവയെല്ലാം മുടക്കം കൂടാതെ നടത്തിയത്. അതുകൊണ്ട് തൃശൂർ പൂരവുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കകൾക്കും അടിസ്ഥാനമില്ല.

പൂരം നടത്തുന്നത് സംബന്ധിച്ച് മന്ത്രിതലത്തിലും ചീഫ് സെക്രട്ടറി തലത്തിലും ദേവസ്വം ഭാരവാഹികളും ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചകളുടെയും വിവിധ ഘട്ടങ്ങളിൽ നടന്ന ആശയവിനിമയങ്ങളുടെയും അടിസ്ഥാനത്തിൽ പൂരം നടത്തിപ്പിനുള്ള മാർഗ്ഗരേഖ തയാറാക്കിയിട്ടുണ്ട്. അതുപ്രകാരം പൂരം നടക്കുക തന്നെ ചെയ്യും. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്.

തനിമയും പ്രൗഢിയും ഒട്ടും ചോർന്നുപോകാതെ ഇത്തവണത്തെ പൂരം നടത്തും. സംഘാടകർ നൽകിയ നിർദ്ദേശം അനുസരിച്ച് എക്സിബിഷൻ സുഗമമായി നടത്താനുള്ള നടപടി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇക്കാര്യത്തിൽ ഉൾപ്പെടെ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയോടും ജില്ല കലക്ടറോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ യാതൊരു ആശങ്കയുടെയും ആവശ്യമില്ല.

നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ചില കോണുകളിൽനിന്ന് ആരംഭിച്ചിട്ടുണ്ട്. തൃശൂർ പൂരം നടക്കില്ല, പ്രദർശനം നടക്കില്ല തുടങ്ങിയ വ്യാജപ്രചാരണങ്ങൾ പൊതുസമൂഹം മുഖവിലക്കെടുക്കേണ്ടതില്ല. തൃശൂർ പൂരത്തിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP