Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിന് ചികിത്സ തേടിയില്ല: വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികൾ 2 ദിവസത്തെ ഇടവേളയിൽ മരിച്ചു

കോവിഡിന് ചികിത്സ തേടിയില്ല: വീട്ടിൽ അവശനിലയിൽ  കണ്ടെത്തിയ മലയാളി ദമ്പതികൾ 2 ദിവസത്തെ ഇടവേളയിൽ മരിച്ചു

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ : കോവിഡ് ബാധിച്ച് ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികൾ രണ്ടു ദിവസത്തെ ഇടവേളയിൽ മരിച്ചു. കെ.കെ.നഗർ നെസപ്പാക്കത്തു താമസിക്കുന്ന കൊല്ലങ്കോട് താമ്പ്രത്ത് രവീന്ദ്രൻ (60), ഭാര്യ വന്ദന നായർ (52) എന്നിവരാണു മരിച്ചത്. രവീന്ദ്രൻ എസ്ആർഎം ഗ്രൂപ്പ് മുൻ പിആർഒയാണ്. വന്ദന നായർ കെ.കെ.നഗർ വാണി വിദ്യാലയത്തിലെ അഡീഷനൽ വൈസ് പ്രിൻസിപ്പലാണ്.

ദമ്പതിമാർക്ക് മക്കളില്ല. തനിച്ചുതാമസിച്ചിരുന്ന ഇവർക്ക് ഒരാഴ്ചയിലേറെയായി അസുഖമായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിക്കുമ്പോൾ ശാരീരികാസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് പറഞ്ഞിരുന്നത്. രണ്ടാഴ്ചയോളമായി ഇവർക്കു പനിയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

ഏറെ ദിവസമായി ഇവരെ കാണാതെ ആയതോടെ വീട്ടിൽ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളും ബന്ധുക്കളും ചേർന്നു ഇവരെ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലെത്തുന്നതിനു മുൻപേ രവീന്ദ്രൻ മരിച്ചു. കിൽപോക് മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന വന്ദന വെള്ളിയാഴ്ച അർധരാത്രിയോടെയാണു മരിച്ചത്.

ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. വിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലെത്തി. കോവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്‌കാരം നടത്തും.

കൊല്ലങ്കോട് താമ്പ്രത്ത് പരേതരായ കൃഷ്ണൻ നായർ-പാർവതി മേനോൻ ദമ്പതികളുടെ മകനാണു രവീന്ദ്രൻ. ജംഷഡ്പുർ ടെൽകോയിലെ റിട്ട. ജീവനക്കാരൻ എം.മാധവൻ നായർ-വിനോദിനി ദമ്പതികളുടെ മകളാണു വന്ദന. സഹോദരങ്ങൾ: കൃഷ്ണകുമാർ, ദേവേഷ് കുമാർ, പരേതനായ രവികുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP