Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുരുതര രോഗബാധിതരെയും മറ്റ് അവശവിഭാഗങ്ങളെയും അവഗണിക്കുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധി; ആശ്വാസ കിരണം, സമാശ്വാസം, സ്‌നേഹസ്പർശം, സ്‌നേഹപൂർവം, വി കെയർ തുടങ്ങിയ പദ്ധതികളിലെ ധനസഹായം മുടങ്ങുമ്പോൾ

ഗുരുതര രോഗബാധിതരെയും മറ്റ് അവശവിഭാഗങ്ങളെയും അവഗണിക്കുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധി; ആശ്വാസ കിരണം, സമാശ്വാസം, സ്‌നേഹസ്പർശം, സ്‌നേഹപൂർവം, വി കെയർ തുടങ്ങിയ പദ്ധതികളിലെ ധനസഹായം മുടങ്ങുമ്പോൾ

സ്വന്തം ലേഖകൻ

കൊല്ലം: കിറ്റും പെൻഷനും നൽകുമ്പോൾ ഖജനാവ് നേരിടുന്നത് വമ്പൻ പ്രതിസന്ധി. ഈ മാസത്തെയും അടുത്ത മാസത്തെയും ക്ഷേമപെൻഷൻ വോട്ടെടുപ്പിനു മുൻപ് ഒന്നിച്ചു കൊടുക്കാൻ തീരുമാനിച്ച സർക്കാരിന് മറ്റ് അവശ്യ ഇടപെടലുകൾക്ക് കാശില്ല.

സാമൂഹിക സുരക്ഷാ മിഷൻ വഴി ധനസഹായം ലഭിക്കുന്ന ഗുരുതര രോഗബാധിതരെയും മറ്റ് അവശവിഭാഗങ്ങളെയും അവഗണിക്കുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. ഇവർ വൻ വോട്ട് ബാങ്ക് അല്ലാത്തതു കൊണ്ടു തന്നെ ഇവരുടെ വേദന സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. ഇവർക്കുള്ള ധനസഹായം മുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ തൽകാലം കണ്ടില്ലെന്ന് നടിക്കാനാണ് തീരുമാനം.

ആശ്വാസ കിരണം, സമാശ്വാസം, സ്‌നേഹസ്പർശം, സ്‌നേഹപൂർവം, വി കെയർ തുടങ്ങിയ പദ്ധതികളിലെ ധനസഹായമാണു മുടങ്ങിയത്. കിടപ്പുരോഗികളെ പരിചരിക്കേണ്ടതിനാൽ തൊഴിലിനു പോകാൻ കഴിയാത്തവർക്ക് ആശ്വാസ കിരണം പദ്ധതി പ്രകാരം നൽകുന്ന 600 രൂപ 13 മാസമായി കുടിശികയാണ്. സാമൂഹിക ക്ഷേമ പെൻഷനിൽ മേനി പറഞ്ഞ് വോട്ടു വാങ്ങാൻ ശ്രമിക്കുമ്പോഴാണ് ഇത്.

ആശ്വാസ കിരണത്തിൽ 1,14,188 പേർ ഗുണഭോക്താക്കളാണ്. സമാശ്വാസത്തിൽ 8382 പേരുമുണ്ട്. സ്‌നേഹസ്പർശത്തിൽ അംഗങ്ങൾ 1614 പേരാണ്. സ്‌നേഹപൂർവത്തിൽ 22,107 ഗുണഭോക്താക്കളും സ്‌നേഹ സാന്ത്വനത്തിൽ 5358 പേരുമുണ്ട്. വി കെയർ പദ്ധതിയിൽ 472 പേരാണുള്ളത്. ഇവർക്കുള്ള സഹായമാണ് മുടങ്ങുന്നത്.

ഡയാലിസിസിനു വിധേയരാകുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള രോഗികൾ, വൃക്ക മാറ്റിവയ്ക്കലിനു വിധേയരായവർ, ഹീമോഫീലിയ, അരിവാൾ തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ എന്നിവർക്കു നൽകേണ്ട 1100 രൂപയും മാസങ്ങളായി നൽകിയിട്ട്. അവിവാഹിതരായ അമ്മമാർക്കു മക്കളെ പരിപാലിക്കുന്നതിനു 2000 രൂപ വീതം നൽകുന്ന പദ്ധതിയാണു സ്‌നേഹസ്പർശം. 11 മാസങ്ങളായി തുക വിതരണം ചെയ്തിട്ടില്ല.

മാതാപിതാക്കളോ മാതാപിതാക്കളിൽ ആരെങ്കിലും ഒരാളോ മരിച്ച കുട്ടികൾക്കു സ്‌നേഹപൂർവം പദ്ധതിയിൽ നൽകുന്ന 300 മുതൽ 1000 രൂപ വരെയുള്ള ധനസഹായം 2019-20 അധ്യയന വർഷം വരെയേ നൽകിയിട്ടുള്ളൂ. അടിയന്തര ചികിത്സ തേടേണ്ടിവരുന്നവർക്കു ധനസഹായം നൽകുന്ന വി കെയർ പദ്ധതിയിൽ 3.60 കോടി രൂപ കെട്ടിക്കിടക്കുകയാണെന്നും രേഖകൾ വ്യക്തമാക്കുന്നു.

എൻഡോസൾഫാൻ ദുരിതബാധിതർക്കു 'സ്‌നേഹ സാന്ത്വനം' പ്രകാരമുള്ള 2200 രൂപ വരെയുള്ള ധനസഹായം കഴിഞ്ഞ മാസം വരെ വിതരണം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP