Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നിത്തലയെ ചേർത്ത് പിടിച്ച് ചുംബിച്ച് കൗമാരക്കാരൻ; നിഷ്‌കളങ്കമായ സ്‌നേഹവും സന്തോഷവും ഹൃദയത്തിലേറ്റുവാങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ്; ഈ ചുംബനം പിണറായി വിജയനായിരുന്നെങ്കിലോ എന്ന ചോദ്യമുയർത്തി സോഷ്യൽ മീഡിയ

ചെന്നിത്തലയെ ചേർത്ത് പിടിച്ച് ചുംബിച്ച് കൗമാരക്കാരൻ; നിഷ്‌കളങ്കമായ സ്‌നേഹവും സന്തോഷവും ഹൃദയത്തിലേറ്റുവാങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ്; ഈ ചുംബനം പിണറായി വിജയനായിരുന്നെങ്കിലോ എന്ന ചോദ്യമുയർത്തി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചേർത്ത് പിടിച്ച് ചുംബിച്ച് കൗമാരക്കാരൻ. തന്നെ കൗമാരക്കാരൻ ചേർത്തുപിടിച്ച് ചുംബിക്കുന്ന ചിത്രം പ്രതിപക്ഷ നേതാവ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. നിഷ്‌കളങ്കമായ സ്‌നേഹവും സന്തോഷവും ഹൃദയത്തിലേറ്റുവാങ്ങുന്നുവെന്നും ചിത്രത്തോടൊപ്പം ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു.

ഹരിപ്പാട് കരുവാറ്റ ഹിന്ദി മഹാവിദ്യാലയത്തിലെത്തിയപ്പോൾ പത്താം ക്ലാസുകാരൻ റിസ്വാൻ തന്നെ കണ്ട് ഓടിയെത്തി തെരുതെരു ഉമ്മ നൽകുകയായിരുന്നുവെന്ന് ചെന്നിത്തല പറയുന്നു. പുതുതലമുറയുടെ സ്‌നേഹവും സന്തോഷവും ഏറ്റുവാങ്ങിയതിന്റെ സന്തോഷവും ഫോട്ടോയോടൊപ്പം ചെന്നിത്തല പങ്കുവെച്ചു. കൗമാരക്കാരോടൊപ്പമുള്ള ചെന്നിത്തലയുടെ ചിത്രം മിനിറ്റുകൾക്കുള്ളിൽത്തന്നെ വൈറലായി. പ്രതിപക്ഷ നേതാവിന്റെ ലാളിത്യവും ജനപിന്തുണയുമാണ് ഈ ചിത്രം തെളിയിക്കുന്നതെന്ന് കമന്റുകൾ ഉയരുന്നുണ്ട്. അതേസമയം രമേശ് ചെന്നിത്തലയ്ക്കുപകരം മുഖ്യമന്ത്രി പിണറായി വിജയനെ ചുംബിക്കുന്ന കാര്യം ഈ കൗമാരക്കാരന് ചിന്തിക്കാൻ പോലുമാകില്ലെന്നും ചെന്നിത്തലയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുണ്ട്.

ഫോട്ടോ പങ്കുവെച്ച് രമേശ് ചെന്നിത്തല പറഞ്ഞത്:

പുതുതലമുറയുടെ സ്നേഹവും സന്തോഷവും ഏറ്റുവാങ്ങിയ മുഹൂർത്തം…

ഹരിപ്പാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് കരുവാറ്റ ഹിന്ദി മഹാവിദ്യാലത്തിലെത്തിയത്. കൗമാരക്കാർ ആഹ്ലാദത്തോടെ വരവേൽക്കുന്നതിനിടയിലാണ്,പത്താംക്ലാസുകാരനായ റിസ്വാൻ ഓടിയെത്തിയത്. ചേർത്തുപിടിച്ചു തുരുതുരാ ഉമ്മ നൽകി. നിഷ്കളങ്കമായ സ്നേഹവും സന്തോഷവും ഹൃദയത്തിലേറ്റുവാങ്ങുന്നു.

 

പുതുതലമുറയുടെ സ്നേഹവും സന്തോഷവും ഏറ്റുവാങ്ങിയ മുഹൂർത്തം... ഹരിപ്പാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ്...

Posted by Ramesh Chennithala on Saturday, March 27, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP