Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിദഗ്ധ പരിശോധനയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിദഗ്ധ പരിശോധനയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി : സൈനിക ആശുപത്രിയിൽ ചികിൽസയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡൽഹി എയിംസിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്കായാണ് രാഷ്ട്രപതിയെ എയിംസിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.

രാഷ്ട്രപതി നിരീക്ഷണത്തിലാണെന്നും, ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സൈനിക ആശുപത്രി വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ രാഷ്ട്രപതിയെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ (റിസർച്ച് ആൻഡ് റഫറൽ) പ്രവേശിപ്പിച്ചത്.

കോവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് ഈ മാസം ആദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു. നേരത്തെ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദിന് രാജ്യത്തിന്റെ 50ാം സ്വാതന്ത്ര്യ ദിനത്തിൽ രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP