Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൂത്തിന്റെ പരിധിയിൽ ഉള്ളവർ മാത്രമേ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളുവെന്ന് ബിഎൽഒമാർ ഉറപ്പു വരുത്തണം; ഫിൽഡ് പരിശോധന നടത്തി ഇരട്ടിപ്പിൽ ലിസ്റ്റ് തയ്യാറാക്കണം; വ്യാജ വോട്ടുകളുടെ പട്ടിക പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകി ഈ വോട്ടുകൾ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കും; കള്ളവോട്ട് ചെയ്താൽ ക്രിമിനൽ നടപടി

ബൂത്തിന്റെ പരിധിയിൽ ഉള്ളവർ മാത്രമേ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളുവെന്ന് ബിഎൽഒമാർ ഉറപ്പു വരുത്തണം; ഫിൽഡ് പരിശോധന നടത്തി ഇരട്ടിപ്പിൽ ലിസ്റ്റ് തയ്യാറാക്കണം; വ്യാജ വോട്ടുകളുടെ പട്ടിക പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകി ഈ വോട്ടുകൾ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കും; കള്ളവോട്ട് ചെയ്താൽ ക്രിമിനൽ നടപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരട്ട വോട്ട് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. ഇതിപ്രകാരം ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ ( ഇ.ആർ.ഒ)മാർക്കാണ് ഇരട്ടിപ്പ് ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറങ്ങി. ഇരട്ട വോട്ടിന് ആരു ശ്രമിച്ചാലും ക്രിമിനൽ നടപടികൾ ഉണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തിൽ നിരീക്ഷണം തുടരും.

ഇ.ആർ.ഒമാർ തയ്യാറാക്കുന്ന ലിസ്റ്റ് അതാത് ബൂത്ത് ലെവൽ ഓഫീസർ( ബി.എൽ.ഒ)മാർക്ക് കൈമാറണം. ഈ ലിസ്റ്റിലെ വിവരങ്ങൾ അനുസരിച്ച് ബി.എൽ.ഒമാർ തങ്ങളുടെ ബൂത്തിലെ വോട്ടർ പട്ടിക ഒത്തുനോക്കി ഇരട്ടിപ്പ് വന്നിട്ടുള്ള വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കണം. ബൂത്തിന്റെ പരിധിയിൽ ഉള്ളവർ മാത്രമേ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളുവെന്ന് ബി.എൽ.ഒമാർ ഉറപ്പുവരുത്തേണ്ടതുണ്ട്. അങ്ങനെയല്ലാത്തവരുടെ വിവരങ്ങൾ പ്രത്യേകം റിപ്പോർട്ട് ചെയ്യണം. ഫിൽഡ് പരിശോധന നടത്തേണ്ട ചുമതല ബി.എൽ.ഒമാർക്കാണ്. ഇവർ ഇത്തരത്തിൽ ബൂത്ത് തിരിച്ച് ഇരട്ടിപ്പുസംബന്ധിച്ച ലിസ്റ്റ് ഇ.ആർ.ഒയ്ക്ക് സമർപ്പിക്കണം. ബി.എൽ.ഒമാർ ബാക്കി ലിസ്റ്റിൽ അപാകതകൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തണം.

മാർച്ച് 30 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ഈ സാക്ഷ്യപത്രം അതാത് തഹസിൽദാർമാർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്. യഥാർഥ വോട്ടർമാരുടെ പേരും വിലാസവും ഉപയോഗിച്ച് ഒന്നിലേറെ തിരിച്ചറിയൽ കാർഡ്, ഒരു ഫോട്ടോയിൽ വേറെ പേരിലും വിലാസത്തിലും വോട്ടർമാർ ഉണ്ടെന്നതാണ് വസ്തുത. ഒരേ വോട്ടർ ഐഡിയിൽ മറ്റ് സമീപ മണ്ഡലങ്ങളിലും വോട്ട്. ആകെ മൊത്തം അബദ്ധങ്ങളുടെ ഘോഷയാത്രയാണ് വോട്ടർപട്ടിക.

പരാതിയായി 4.34,000 ലക്ഷം വ്യാജ വോട്ടിന്റെ പട്ടികയാണ് കമ്മീഷന് മുന്നിൽ ഇതുവരെ ഹാജരാക്കപ്പെട്ടത്. എത്ര വ്യാജ വോട്ട് എന്ന് കമ്മീഷൻ സമ്മതിച്ചിട്ടില്ല. പക്ഷേ പിഴവ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംസാരിക്കുന്ന തെളിവുകളായതിനാൽ അത് നിഷേധിക്കാനാകില്ല. ഏതെങ്കിലും വോട്ടർ വിചാരിച്ചാൽ ഈ കൃത്രിമം നടക്കില്ല. ഒന്ന് ഉദ്യോഗസ്ഥർ മനപ്പൂർവ്വം പങ്കാളിയായി നടത്തിയ കൃത്രിമം. രണ്ടാമത് വോട്ടർ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് തരപ്പെടുത്തുന്ന വ്യാജ വോട്ട്. മൂന്നാമതായി പുതുതായി ഒരു മണ്ഡലത്തിൽ വോട്ട് ചേർക്കുകയും പഴയ സ്ഥലത്തെ വോട്ട് ഒഴിവാക്കാതിരുന്നത്. ഇത് ബോധപൂർവ്വവും ഉദ്യോഗസ്ഥരുടെ പിഴവും മൂലം വരാം.

വോട്ടർപട്ടികയ്ക്ക് പുറമെ വ്യാജ വോട്ടുകളുടെ പട്ടികയും പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകി ഈ വോട്ടുകൾ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കും. അതുപോലെ ഇത്തരം ഇരട്ടിപ്പുള്ള ആളുകളെ വോട്ട് ചെയ്ത് മഷി മായും വരെ പുറത്തേക്ക് വിടില്ല തുടങ്ങിയ തൊലിപ്പുറത്തെ ചികിത്സയുടെ ആലോചനയിലാണ് കമ്മീഷൻ. ഇക്കാര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ തീരുമാനം എടുക്കും. കേരളത്തിൽ 10 ലക്ഷത്തിനും 14 ലക്ഷത്തിനുമിടയിൽ കള്ള വോട്ടുകളുണ്ടായേക്കാമെന്ന് കള്ള വോട്ടുകളെക്കുറിച്ച് ദീർഘകാലമായി അന്വേഷിക്കുകയും കെപിസിസി നേതൃത്വത്തിന് ഇക്കാര്യത്തിൽ കൃത്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന വ്യക്തി വെളിപ്പെടുത്തിയിരുന്നു.

നിലവിൽ 4,34,000 കള്ള വോട്ടുകളെക്കുറിച്ചാണ് തെളിവു സഹിതം കെപിസിസി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൈമാറിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് കേരളത്തിൽ 2,74,46,039 വോട്ടർമാരാണുള്ളത്. ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിന്മേൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച വിശദീകരണം നൽകണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നതിനിടെയാണ് കള്ളവോട്ടുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന വെളിപ്പെടുത്തലുമായി ഇവ കണ്ടെത്തുന്നതിനായി അഹോരാത്രം പ്രവർത്തിച്ചവരിൽ മുൻനിരയിലുള്ളയാൾ പറയുന്നത്.

'' ഒരാളുടെ മാത്രം അദ്ധ്വാനമല്ല ഈ കണ്ടെത്തലിന് പിന്നിൽ. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമടക്കമുള്ള കെപിസിസി നേതൃത്വമടക്കം നൂറുകണക്കിന് പ്രവർത്തകരാണ് മാസങ്ങളായി ഇതിനു വേണ്ടി അദ്ധ്വാനിച്ചത്. കൂട്ടായ പ്രവർത്തനമായതുകൊണ്ടാണ് എന്റെ പേര് വെളിയിൽ വരണമെന്ന് താൽപര്യമില്ലാത്തത്. കള്ളവോട്ടുകൾ കണ്ടെത്തിയതിനുള്ള ബഹുമതി നിരവധി പേർക്ക് അവകാശപ്പെട്ടതാണ്. -അദ്ദേഹം പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP