Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സഭക്ക് പ്രതിബദ്ധത മത്സ്യമേഖലയിലെ ഇടനിലക്കാരോട്; കൊല്ലം രൂപതക്കെതിരെ രൂക്ഷവിമർശനം ഉയർത്തി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

സഭക്ക് പ്രതിബദ്ധത മത്സ്യമേഖലയിലെ ഇടനിലക്കാരോട്; കൊല്ലം രൂപതക്കെതിരെ രൂക്ഷവിമർശനം ഉയർത്തി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം രൂപതക്കെതിരെ രൂക്ഷവിമർശനം ഉയർത്തി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യമേഖലയിലെ ഇടനിലക്കാരോടാണ് സഭക്ക് പ്രതിബദ്ധതയെന്ന് കുണ്ടറയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കൂടിയായ മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരെ കൊല്ലം രൂപത ഇടയലേഖനം ഇറക്കിയ പശ്ചാത്തലത്തിലായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം.

തനിക്കെതിരെ സ്ഥാപിത താൽപര്യക്കാരുടെ ഗൂഢാലോചനയുണ്ട്. പ്രമാണികൾക്കെതിരെയുള്ള നിലപാടുകളാണ് ഇതിന് കാരണം. തനിക്കുള്ളത് തൊഴിലാളി താൽപര്യമാണ്. ഇ.എം.സി.സിയുമായുള്ള ധാരണ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ അറിഞ്ഞിരിക്കാം. അത് അനൗപചാരിക ആശയവിനിമയം മാത്രമാണെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. സഭയുടെ നിലപാട് തൊഴിലാളികളുടെ വരുമാന വർധനവിന് എതിരാണ്. ഇടയലേഖനത്തിലുള്ളത് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ദുരാരോപണങ്ങൾ മാത്രമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.

സർക്കാറിനെതിരെ ഇടയലേഖനമിറക്കിയ കൊല്ലം രൂപതയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് പിണറായി പറഞ്ഞു. വിമർശനങ്ങൾ ഉന്നയിച്ചവർക്ക് ബോധ്യപ്പെട്ട കാര്യങ്ങളല്ല പറയുന്നത്. മറിച്ച് പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമർശനങ്ങളും ഉന്നയിക്കപ്പെടുന്നത്. ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചു വിടാറുണ്ട്. പക്ഷേ, സമൂഹം അതു സ്വീകരിക്കുണ്ടോ എന്ന് നോക്കണമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP