Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാരത് ദർശൻ ട്രെയിനിൽ യാത്രക്കാരൻ മരിച്ചു; മരിച്ചയാൾക്കും 10 പേർക്കും കോവിഡ്; ട്രെയിൻ ടൂർ റദ്ദാക്കി മടങ്ങി

ഭാരത് ദർശൻ ട്രെയിനിൽ യാത്രക്കാരൻ മരിച്ചു; മരിച്ചയാൾക്കും 10 പേർക്കും കോവിഡ്; ട്രെയിൻ ടൂർ റദ്ദാക്കി മടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ഞൂറോളം യാത്രക്കാരുമായി ഗുജറാത്തിൽ നിന്നെത്തിയ ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിനിലെ യാത്രക്കാരൻ ഹൃദയാഘാതംമൂലം മരിച്ചു. മരിച്ചയാളെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. യാത്രക്കാരൻ സഞ്ചരിച്ച കോച്ചിലുണ്ടായിരുന്നവർക്ക് നടത്തിയ പരിശോധനയിൽ പത്ത് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ട്രെയിൻ ടൂർ റദ്ദാക്കി മടങ്ങി.

രാജ്കോട്ടിൽനിന്നുള്ള ഭാരത് ദർശൻ ട്രെയിൻ വിനോദസഞ്ചാരികളുമായി വ്യാഴാഴ്ച പുലർച്ചയാണ് നാഗർകോവിലിൽ എത്തിയത്. നാഗർകോവിലിൽ എത്തുന്നതിന് തൊട്ടുമുൻപ് രാജ്കോട്ട് സ്വദേശിക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ട്രെയിൻ നാഗർകോവിലിൽ എത്തുമ്പോഴേക്ക് യാത്രക്കാരൻ മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇയാൾ യാത്ര ചെയ്ത കോച്ചിലെ പത്ത് യാത്രക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ നാഗർകോവിലിൽ നിരീക്ഷണത്തിലാക്കി. ട്രെയിൻ മറ്റ് യാത്രക്കാരുമായി രാത്രിയോടെ കൊച്ചുവേളിയിലെത്തി.

ഗുരുവായൂരിലേക്കായിരുന്നു ട്രെയിൻ പോകേണ്ടിയിരുന്നത്. ട്രെയിനിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉണ്ടായ സാഹചര്യത്തിൽ ടൂർ റദ്ദാക്കി രാത്രി വൈകി ട്രെയിൻ രാജ്കോട്ടിലേക്ക് മടങ്ങി. മരിച്ച ഗുജറാത്ത് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP