Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മുസ്ലിം വനിതകളുടെ മേൽ അടിച്ചേൽപ്പിച്ച മനുഷ്യത്വരഹിതമായ നടപടി'; രാജ്യത്ത് ബുർഖ നിരോധിക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി

'മുസ്ലിം വനിതകളുടെ മേൽ അടിച്ചേൽപ്പിച്ച മനുഷ്യത്വരഹിതമായ നടപടി'; രാജ്യത്ത് ബുർഖ നിരോധിക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

വാരണാസി: രാജ്യത്ത് ബുർഖ നിരോധിക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി. ബിജെപി നേതാവും ഉത്തർ പ്രദേശിലെ പാർലമെൻററികാര്യ പ്രാദേശിക വികസന വകുപ്പ് മന്ത്രിയുമായ ആനന്ദ് സ്വരൂപ് ശുക്ലയാണ് ഇക്കാര്യം ഉന്നയിച്ച് രം​ഗത്തെത്തിയത്. മനുഷ്യത്വത്തിന് നിരക്കാത്തവും പൈശാചികവുമായ സമ്പ്രദായമാണ് ബുർഖയെന്നാണ് ശുക്ല വിലയിരുത്തുന്നത്.

മുസ്ലിം വനിതകളുടെ മേൽ അടിച്ചേൽപ്പിച്ച മനുഷ്യത്വരഹിതമായ നടപടിയാണ് ബുർഖ. മുസ്ലിം രാജ്യങ്ങളടക്കം ബുർഖ നിരോധിച്ചിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചത് പോലെ രാജ്യത്ത് ബുർഖ ധരിക്കുന്നതും നിരോധിക്കണമെന്നാണ് ശുക്ല ആവശ്യപ്പെട്ടത്. ബാങ്ക് വിളിയുടെ ശബ്ദം കുറയ്ക്കാനാവശ്യപ്പെട്ട ബാല്ലിയ ജില്ലാ മജിസ്ട്രേറ്റിന്റെ നടപടിക്ക് പിന്നാലെയാണ് ആനന്ദ് സ്വരൂപ് ശുക്ല ബുർഖ ധരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടത്. മോസ്കുകളിൽ നിന്നുള്ള ബാങ്കുവിളി ശബ്ദം ശല്യമുണ്ടാക്കുന്നത് പഠനത്തെ മാത്രമല്ലെന്നും യോഗ ചെയ്യുമ്പോഴും ധ്യാനിക്കുമ്പോഴും ആരാധനകൾ നടക്കുമ്പോഴും ശല്യമുണ്ടാക്കുന്നുണ്ടെന്നും ശുക്ല പറഞ്ഞു. ഓരോ ദിവസവും അഞ്ച് നേരമാണ് നമാസ് ചെയ്യുന്നത്.

പള്ളി പണിയുന്നത് സംബന്ധിച്ച അറിയിപ്പുകളും ധനശേഖരണത്തിനായുള്ള അറിയിപ്പുകളും മോസ്കിൽ നിന്ന് ദിവസം മുഴുവൻ വരുന്നുണ്ട്. ബല്ലിയ മേഖലയിലെ ജനങ്ങൾ വലിയ അളവിലാണ് ശബ്ദ മലിനീകരണത്തിന് ഇരയാവുന്നത്. ഇത് കുട്ടികളുടേയും പ്രായമായവരുടേയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും ശുക്ല ആരോപിച്ചു. മുസ്ലിം പള്ളികളിൽ ബാങ്ക് വിളിക്കാൻ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്നും ലൗഡ് സ്പീക്കർ ഉപയോഗിക്കാതെ മനുഷ്യ ശബ്ദം മാത്രം മതിയെന്നും അലഹബാദ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP