Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏതെങ്കിലും ഒരു പാർട്ടിയോട് മമതയോ താൽപര്യമോ ഇല്ല; നാടിന് ഗുണകരമായവർ വിജയിക്കട്ടെ; ഇടതു - വലതു മുന്നണി സ്ഥാനാർത്ഥികളെ വേദിയിൽ ഇരുത്തി കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വാക്കുകൾ

ഏതെങ്കിലും ഒരു പാർട്ടിയോട് മമതയോ താൽപര്യമോ ഇല്ല; നാടിന് ഗുണകരമായവർ വിജയിക്കട്ടെ; ഇടതു - വലതു മുന്നണി സ്ഥാനാർത്ഥികളെ വേദിയിൽ ഇരുത്തി കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വാക്കുകൾ

സ്വന്തം ലേഖകൻ

കാസർകോട്: ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താൽപര്യമോ ഇല്ലെന്ന് നാടിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഗുണകരമായവർ വിജയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. ഉദുമയിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളെ വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

എന്റെ ഇടതും വലതും രണ്ട് സ്ഥാനാർത്ഥികൾ ഇരിപ്പുണ്ട്. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവർത്തിക്കണം- കാന്തപുരം പറഞ്ഞു. ജാമിഅ സഅദിയയുടെ രണ്ടാം കാമ്പസായ കുറ്റിക്കോൽ സഫ എജുക്കേഷൻ സെന്റർ കാമ്പസിൽ പുതുതായി നിർമ്മിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി ഇടതു മുന്നണിയുമായി ചേർന്നു നിൽക്കുന്നവരാണ് കാന്തപുരം വിഭാഗം സുന്നികൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP