Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയന്ത്രണം നഷ്ടമായതോടെ ഒരു വശത്തേക്ക് കൂറ്റൻ കണ്ടെയ്‌നർ കപ്പൽ ചെരിഞ്ഞു; കനാലിന്റെ ഒരുവശത്ത് ഇടിച്ച് 'എവർ ഗിവൺ' കുറുകെ നിന്നതോടെ സൂയസ് കനാലിൽ വൻ 'ട്രാഫിക്ക് ബ്ലോക്ക്'; സമുദ്രപാതയിൽ കുടുങ്ങിയത് നിരവധി കപ്പലുകൾ; കപ്പൽ ഗതാഗതം ദിവസങ്ങളോളം മുടങ്ങും; ആഗോള വ്യവസായ മേഖലയിൽ 'കാര്യമായ പ്രതിസന്ധി' ഉണ്ടാക്കുമെന്ന് വിലയിരുത്തൽ

നിയന്ത്രണം നഷ്ടമായതോടെ ഒരു വശത്തേക്ക് കൂറ്റൻ കണ്ടെയ്‌നർ കപ്പൽ ചെരിഞ്ഞു; കനാലിന്റെ ഒരുവശത്ത് ഇടിച്ച് 'എവർ ഗിവൺ' കുറുകെ നിന്നതോടെ സൂയസ് കനാലിൽ വൻ 'ട്രാഫിക്ക് ബ്ലോക്ക്'; സമുദ്രപാതയിൽ കുടുങ്ങിയത് നിരവധി കപ്പലുകൾ; കപ്പൽ ഗതാഗതം ദിവസങ്ങളോളം മുടങ്ങും; ആഗോള വ്യവസായ മേഖലയിൽ 'കാര്യമായ പ്രതിസന്ധി' ഉണ്ടാക്കുമെന്ന് വിലയിരുത്തൽ

ന്യൂസ് ഡെസ്‌ക്‌

കെയ്‌റോ: ലോകത്തിലെ ഏറ്റവും പ്രശസ്തവും തിരക്കേറിയതുമായ സമുദ്രപാതയായ ഈജിപ്തിലെ സൂയസ് കനാലിൽ വൻ ട്രാഫിക് ബ്ലോക്ക്. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാതയിൽ നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നർ കപ്പൽ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂർണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റർ വീതിയുമുള്ള ഈ കപ്പലിനെ വലിച്ചുനീക്കാൻ നിരവധി ടഗ് ബോട്ടുകൾ നിയോഗിക്കപ്പെട്ടുവെങ്കിലും ഈ കപ്പൽ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.



ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. ഓരോ ദിവസവും നൂറുകണക്കിന് കപ്പലുകളാണ് ഈ കടലിടുക്കിലൂടെ കടന്നു പോകുന്നത്. അവിടെയാണ് ഇന്നലെ മുതൽ കപ്പൽ ഗതാഗത തടസ്സമുണ്ടായിരിക്കുന്നത്.

സൂയസ് കനാലിന്റെ വടക്കൻ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്. പനാമയിൽ രജിസ്റ്റർ ചെയ്ത 'എവർ ഗിവൺ' എന്ന കപ്പലാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. നെതർലാൻഡിലെ റോട്ടർഡാമിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പൽ. തായ്‌വാനിലെ ഒരു കമ്പനിയായ എവർ ഗ്രീൻ മറൈനാണ് ഈ കപ്പലിന്റെ ചുമതലയിലുള്ളത്.

ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പൽ കനാലിൽ കുടുങ്ങിയത്. തായ്വാൻ കമ്പനിയായ എവർ ഗ്രീൻ മറൈനാണ് ഈ കപ്പലിന്റെ ചുമതലയിലുള്ളത്.സൂയസ് കനാലിന് കുറുകെ നിന്നു പോയ ഏറ്റവും വലിയ കപ്പലാണ് എവർ ഗിവൺ. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പൽ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാൽ അഥോറിറ്റി വിലയിരുത്തുന്നത്.


2018ലാണ് ഈ വമ്പൻ കപ്പൽ നിർമ്മിതമായത്. ഈ ഇരു വശങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലാണ് കപ്പലിന്റെ കിടപ്പ്. നിരവധി കപ്പലുകളാണ് ഇതോടെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. പെട്ടന്നുണ്ടായ കാറ്റിലാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നാണ് എവർഗ്രീൻ മറൈൻ അവകാശപ്പെടുന്നത്.

നിയന്ത്രണം നഷ്ടമായി ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കപ്പലിന്റെ ഒരു ഭാഗം കനാലിന്റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തിട്ടുണ്ടെന്നും എവർഗ്രീൻ വ്യക്തമാക്കി. സൂയസ് കനാലിൽ ഇത്തരം ഗതാഗതക്കുരുക്കുണ്ടാവുന്നത് അപൂർവ്വമാണെന്നാണ് സമുദ്ര ഗവേഷകനായ ഡോ സാൽ മെർകോഗ്ലിയാനോ പറയുന്നത്. ആഗോള വ്യവസായ മേഖലയിൽ കാര്യമായ പ്രശ്‌നങ്ങൾ ഈ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നാണ് ഡോ സാൽ മെർകോഗ്ലിയാനോ വിലയിരുത്തുന്നത്.

സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവർ ഗിവൺ. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പൽ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാൽ അഥോറിറ്റി വിലയിരുത്തുന്നത്. 2017ൽ ജാപ്പനിൽ നിന്നുള്ള കണ്ടെയ്‌നർ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച് തിരിഞ്ഞ് നിന്ന് കനാലിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാൽ മണിക്കൂറുകളുടെ പ്രയത്‌ന ഫലമായി ഇത് നീക്കാൻ സാധിച്ചിരുന്നു. 120 മൈൽ (193 കിലോമീറ്റർ) നീളമാണ് സൂയസ് കനാലിലുള്ളത്. നൂറിലധികം കപ്പലുകളാണ് ഈ ട്രാഫിക്ക് ബ്ലോക്കിൽ കുരുങ്ങിയിട്ടുള്ളത്.



2017ൽ ജാപ്പനിൽ നിന്നുള്ള കണ്ടെയ്നർ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച് തിരിഞ്ഞ് നിന്ന് കനാലിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാൽ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഇത് നീക്കാൻ സാധിച്ചിരുന്നു. 193 കിലോമീറ്റർ നീളമാണ് സൂയസ് കനാലിലുള്ളത്. നൂറിലധികം കപ്പലുകളാണ് ഈ ട്രാഫിക്ക് ബ്ലോക്കിൽ കുരുങ്ങി കിടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP