Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്തു 35 ലക്ഷത്തിലേറെ പേർക്ക് കോവിഡ് വന്നുപോയിട്ടുണ്ടാകാം; സീറോ പ്രിവിലൻസ് സർവേ

സംസ്ഥാനത്തു 35 ലക്ഷത്തിലേറെ പേർക്ക് കോവിഡ് വന്നുപോയിട്ടുണ്ടാകാം; സീറോ പ്രിവിലൻസ് സർവേ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തു 35 ലക്ഷത്തിലേറെ പേർക്ക് കോവിഡ് വന്നുപോയിട്ടുണ്ടാകാമെന്നു സീറോ പ്രിവിലൻസ് സർവേ റിപ്പോർട്ട്. ആദ്യമായാണു കേരളം പഠനം നടത്തുന്നത്. ഫെബ്രുവരിയിൽ നടത്തിയ സർവേ പ്രകാരം സീറോ പ്രിവിലൻസ് 10.76 ശതമാനമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു

മുതിർന്ന പൗരന്മാരുടെയിടയിലെ സീറോ പ്രിവിലൻസ് 8%. റിവേഴ്സ് ക്വാറന്റീൻ ഫലപ്രദമായെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള സീറോ പ്രിവലൻസ് 10.5%.

കേരളത്തിൽ ആദ്യമായി മേയിൽ സീറോ പ്രിവലൻസ് സർവേ നടത്തിയിരുന്നു. 3 ജില്ലകളിലായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സീറോ പ്രിവലൻസ് 0.3 ശതമാനവും ദേശീയതലത്തിലേത് 0.73 ശതമാനവും ആയിരുന്നു. ഓഗസ്റ്റിൽ വീണ്ടും സർവേ നടത്തിയപ്പോൾ കേരളത്തിലേത് 0.8 % ദേശീയ തലത്തിൽ 6.6 % ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP