Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിഹാറിൽ ആർജെഡിയുടെ പ്രതിഷേധ മാർച്ച് അക്രമാസക്തം; തേജസ്വിയും തേജ് പ്രതാപും അറസ്റ്റിൽ; കല്ലേറിൽ പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരുക്ക്

ബിഹാറിൽ ആർജെഡിയുടെ പ്രതിഷേധ മാർച്ച് അക്രമാസക്തം; തേജസ്വിയും തേജ് പ്രതാപും അറസ്റ്റിൽ; കല്ലേറിൽ പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരുക്ക്

ന്യൂസ് ഡെസ്‌ക്‌

പട്‌ന: സംസ്ഥാന സർക്കാരിനെതിരായ ആർജെഡിയുടെ പ്രതിഷേധ മാർച്ച് ഡാക് ബംഗ്ലാ ചൗക്കിൽ അക്രമാസക്തമായതിനെ തുടർന്നു പാർട്ടി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും അറസ്റ്റിൽ. തൊഴിലില്ലായ്മ, വിലക്കയറ്റം, ബിഹാർ സ്‌പെഷൽ ആംഡ് പൊലീസ് ബിൽ 2021 എന്നിവയ്‌ക്കെതിരെ ആർജെഡി പ്രഖ്യാപിച്ച നിയമസഭ വളയൽ സമരത്തിന്റെ ഭാഗമായി നടത്തിയ മാർച്ചിലാണ് അക്രമമുണ്ടായത്.

#WATCH Bihar: Women MLAs of the Opposition being carried out of the Assembly building by women security personnel. They (MLAs) were refusing to allow Assembly Speaker Vijay Kumar Sinha to step out of his chamber. pic.twitter.com/Skj0LayFs4

— ANI (@ANI) March 23, 2021

മാർച്ചിനു നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു. കോവിഡ് സാഹചര്യത്തിൽ മാർച്ചിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതിനെ തുടർന്നാണ് അക്രമമുണ്ടായത്. ആർജെഡി പ്രവർത്തകർ നടത്തിയ കല്ലേറിൽ പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും ഉൾപ്പെടെ പരുക്കേറ്റു. ജലപീരങ്കി പ്രയോഗിച്ചും ലാത്തിചാർജ് നടത്തിയുമാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്.

നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹയെ അദ്ദേഹത്തിന്റെ ചേംമ്പറിൽ നിന്നു പുറത്തിറങ്ങാൻ അനുവദിക്കാതിരുന്ന പ്രതിപക്ഷ വനിതാ എംഎൽഎമാർ ഉൾപ്പെടെയുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി മാറ്റി. സംഘർഷത്തിനിടെ പരുക്കേറ്റ ആർജെഡി എംഎൽഎ സതീഷ് കുമാറിനെ ആശുപത്രിയിലേക്കു മാറ്റി. പൊലീസും പ്രദേശിക ഗുണ്ടകളും ചേർന്ന് തന്നെ ആക്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

 #WATCH RJD MLA Satish Kumar carried on a stretcher from Bihar Assembly after he was allegedly manhandled by "police and local goons" inside the Assembly during protest against Bihar Special Armed Police Bill 2021.

"See how an elected representative was treated today," he says pic.twitter.com/WlJe1ly6DH

— ANI (@ANI) March 23, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP