Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബംഗാളിൽ ബിജെപിയുടെ അന്തിമഘട്ട പട്ടിക പുറത്ത്; മിഥുൻ ചക്രബർത്തിക്ക് സീറ്റില്ല; 'മാറ്റിവച്ച' റാഷ്ബെഹാരി മണ്ഡലത്തിൽ സുബ്രത സാഹ സ്ഥാനാർത്ഥിയാകും

ബംഗാളിൽ ബിജെപിയുടെ അന്തിമഘട്ട പട്ടിക പുറത്ത്; മിഥുൻ ചക്രബർത്തിക്ക് സീറ്റില്ല; 'മാറ്റിവച്ച' റാഷ്ബെഹാരി മണ്ഡലത്തിൽ സുബ്രത സാഹ സ്ഥാനാർത്ഥിയാകും

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അന്തിമഘട്ട പട്ടിക പുറത്തുവന്നപ്പോൾ ചലച്ചിത്രതാരം മിഥുൻ ചക്രബർത്തിയുടെ പേരില്ല. റാഷ്ബെഹാരി മണ്ഡലം ബംഗാൾ സിനിമയിലെ ദാദ എന്നറിയപ്പെടുന്ന മിഥുൻ ചക്രബർത്തിക്കായി മാറ്റിവച്ചെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഇടംപിടിച്ചത് കശ്മീരിലെ റിട്ടയേർഡ് ലഫ്റ്റന്റ് ഗവർണർ സുബ്രത സാഹയാണ്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായ മിഥുൻ ചക്രബർത്തി, തന്റെ വോട്ട് മുംബൈയിൽനിന്ന് കൊൽക്കത്തയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 13 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്ന് ബിജെപി പുറത്തുവിട്ടത്. 

നവംബർ 7ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ വച്ചാണ് മിഥുൻ ചക്രബർത്തി ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മിഥുൻ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു വാർത്തകൾ.

ഞാൻ നിരുപദ്രവകാരിയായ ജലപാമ്പോ നിരുപദ്രവകാരിയായ മരുഭൂമിയിലെ പാമ്പോ അല്ല. ഞാൻ യഥാർഥ പെരുമ്പാമ്പെന്നായിരുന്നു അദ്ദഹത്തിന്റെ വാക്കുകൾ. സുവേന്ദു അധികാരി മൽസരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തിൽ മാർച്ച് 30ന് നടക്കുന്ന പ്രചാരണ റാലിയിൽ മിഥുൻ ചക്രവർത്തി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP